നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ചെളിയിൽ കളിച്ച് സ്പാ ദിനം ആസ്വദിച്ചുകൊണ്ട് ഒരു ആന; വീഡിയോ വൈറലാകുന്നു

  ചെളിയിൽ കളിച്ച് സ്പാ ദിനം ആസ്വദിച്ചുകൊണ്ട് ഒരു ആന; വീഡിയോ വൈറലാകുന്നു

  ഒരു മൃഗശാലയിൽ ശാന്തനായിരുന്ന് ആസ്വദിച്ച് സ്പാ ചെയ്യുന്ന ഒരു ആനയുടെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നുകൊണ്ട് പ്രചരിക്കുന്നത്

  Image Twitter

  Image Twitter

  • Share this:
   മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടാകാറുണ്ട്. സമാനമായ ഒരു വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഒരു മൃഗശാലയിൽ ശാന്തനായിരുന്ന് ആസ്വദിച്ച് സ്പാ ചെയ്യുന്ന ഒരു ആനയുടെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നുകൊണ്ട് പ്രചരിക്കുന്നത്. നൃത്തം ചെയ്യുന്നത് മുതൽ ക്രിക്കറ്റ് കളിക്കുന്നത് വരെ അസാധാരണമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന ആനകളുടെ രസകരമായ എത്രയോ വീഡിയോകൾ ഇതിനു മുമ്പ് നാം കണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതുതായി ചേർത്തു വെയ്ക്കാവുന്ന ഒന്നാണ് സ്പാ ആസ്വദിക്കുന്ന ഈ ആനയുടെ വീഡിയോ.
   ഒറിഗോൺ സൂ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള വീഡിയോയിൽ ഒരു ആന ചെളിയിൽ കളിച്ചുകൊണ്ടും കാലു കൊണ്ട് ചെളിവെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ടും തന്റേതായ രീതിയിൽ സ്പാ ദിനം ആസ്വദിക്കുന്നത് കാണാം. ഒരു മിനിറ്റും 10 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയിൽ ആന അത്രമേൽ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഈ നേരംപോക്ക് ആസ്വദിക്കുന്നത്. വീഡിയോ മണിക്കൂറുകൾക്കകം വൈറൽ ആയി മാറിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല!
   ഇതിനകം 35,000-ത്തിലേറെ ട്വിറ്റർ ഉപയോക്താക്കൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ആനയുടെ കൗതുകകരമായ പ്രവൃത്തികൾ ഇഷ്ടപ്പെട്ട നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റ് സെക്ഷനിൽ തങ്ങളുടെ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നത്. ആനയുടെ പ്രവൃത്തികളിൽ ആകൃഷ്ടനായ ഒരു ട്വിറ്റർ ഉപയോക്താവ് അതിനെ കെട്ടിപ്പിടിക്കാനുള്ള തന്റെ ആഗ്രഹം പോലും പങ്കുവെച്ചു. സമാനമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

   ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരു ഗാനത്തിന് നൃത്തം വെയ്ക്കുന്ന ആനയുടെ വീഡിയോയും ശ്രദ്ധേയമായി മാറുകയും ഇന്റർനെറ്റിൽ വൈറൽ ആവുകയും ചെയ്തിരുന്നു. കർണാടകയിലെ കോദ്യക എന്ന ക്ഷേത്രത്തിലെ ഒരു ആനയായിരുന്നു ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ച് സമൂഹ മാധ്യമങ്ങളിൽ ഒരുപാടു പേരുടെ ഹൃദയം കവർന്നത്.സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തും അഭിനയിച്ച 'കേദാർനാഥ്' എന്ന ചിത്രത്തിലെ 'നമോ നമോ ശങ്കര' എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ഒരു ആന ചുവടു വെച്ചത്.'കേരള എലിഫന്റ്സ്' എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 8,000-ലധികം ലൈക്കുകളാണ് ലഭിച്ചത്.
   ലക്ഷ്മി എന്ന് പേരുള്ള ആന പാട്ടിന്റെ ഈണത്തിനനുസരിച്ച് കാലുകളും തലയും തുമ്പിക്കൈയും താളത്തിൽ ചലിപ്പിക്കുന്നത് വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയ ഉപയോക്താക്കളെ അതിശയിപ്പിച്ച ഈ 'ആന നൃത്ത'ത്തിന് പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്. ലക്ഷ്മിയോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് സെക്ഷനിൽ എത്തുന്നത്. ലക്ഷ്മിയുടെ നൃത്തച്ചുവടുകളെ അഭിനന്ദിച്ചുകൊണ്ട് ഒരാൾ കുറിച്ചത് ലക്ഷ്മി തന്നെക്കാളും നന്നായി നൃത്തം ചെയ്യുന്നുണ്ട് എന്നാണ്. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ ആന എന്നാണ് ലക്ഷ്മിയെക്കുറിച്ച് മറ്റൊരാൾ കമന്റ് ചെയ്തത്.

   Published by:Jayesh Krishnan
   First published:
   )}