നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Homosexuality|സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; റെയിൻബോ ഐസ്ക്രീമിനെ വിലക്കാൻ പുചിൻ

  Homosexuality|സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; റെയിൻബോ ഐസ്ക്രീമിനെ വിലക്കാൻ പുചിൻ

  സ്വവർഗ രതി റഷ്യയിൽ കുറ്റകരമല്ല. എന്നാൽ 2013ലെ ഫെഡറൽ നിയമ പ്രകാരം സ്വവർഗ രതിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്.

  rainbow ice cream

  rainbow ice cream

  • Share this:
   റഷ്യയിൽ റെയിൻ ബോ കളർ ഐസ്ക്രീമിന് വിലക്കേർപ്പെടുത്താൻ നിർദേശം. പ്രസിഡന്റ് വ്ലാദിമിർ പുചിനാണ് ഐസ്ക്രീമിന് വിലക്ക് ഏർപ്പെടുത്താൻ നിർദേശിച്ചത്. ഇത്തരം ഐസ്ക്രീമുകള്‍ രഹസ്യമായി സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

   എൽജിബിറ്റിക്യുഐ പ്രസ്ഥാനത്തിനും അതിന്റെ മഴവിൽ വർണത്തിലുള്ള പതാകയ്ക്കും വേണ്ടിയുള്ള രഹസ്യ പരസ്യമാണ് ഈ ഐസ്ക്രീമുകൾ എന്നാണ് എംപിയും വനിത വിഭാഗം മേധാവിയുമായ യേകാതേരിന ലാഖോവ പറയുന്നത്.

   റഷ്യയിലെ 2013ലെ ഗേ പ്രൊപ്പഗാൻഡ നിയമ പ്രകാരം നിരോധിച്ച റെയിൻബോ ഫ്ലാഗ് റഷ്യയിലെ കുട്ടികൾക്ക് പരിചിതമാക്കുകയാണ് ഈ ഐസ്ക്രീമെന്നും അവർ ആരോപിക്കുന്നു.

   അതേസമയം ആരോപണങ്ങൾ ഐസ്ക്രീം ബ്രാൻഡായ ചിസ്റ്റിയ ലിനിയ നിഷേധിച്ചിട്ടുണ്ട്. എൽജിബിറ്റിക്യുഐഎ വിഭാഗവുമായി ബന്ധപ്പെട്ടതല്ല നിറമെന്ന് അവർ വ്യക്തമാക്കി.
   TRENDING:Sushant singh rajput|'കരൺ കരയുകയാണ്; സുശാന്തിന്റെ മരണത്തിൽ ഇത്രയും വിദ്വേഷത്തിന് അദ്ദേഹം എന്താണ് ചെയ്തത്'?
   [NEWS]
   'എന്നെ കണ്ടുപിടിക്കൂ'; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് രമ്യാകൃഷ്ണന്റെ വെല്ലുവിളി
   [NEWS]
   Bold and Beautiful|ഹോട്ട് ലുക്കിൽ മീരാനന്ദൻ; ചിത്രങ്ങൾ വൈറൽ [PHOTO]

   തങ്ങൾക്ക് റെയിൻ ബോ എന്നത് മഴയ്ക്ക് ശേഷമാണ് സൂര്യ പ്രകാശമാണ്. പ്രകൃതിയിലെ വളരെ മനോഹരമായ പ്രതിഭാസം. എൽജിബിറ്റി പ്രസ്ഥാനവുമായോ അതിന്റെ ചിഹ്നങ്ങളുമായോ ഒരു താരതമ്യവും ഇല്ല-ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നു.

   സ്വവർഗ രതി റഷ്യയിൽ കുറ്റകരമല്ല. എന്നാൽ 2013ലെ ഫെഡറൽ നിയമ പ്രകാരം സ്വവർഗ രതിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്.
   Published by:Gowthamy GG
   First published:
   )}