നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Joju George | ജോജുവിന് സല്യൂട്ട് ഇല്ലേ ഷാഫീ? ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

    Joju George | ജോജുവിന് സല്യൂട്ട് ഇല്ലേ ഷാഫീ? ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

    ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

    ജോജു ജോർജ്, ഷാഫി പറമ്പിൽ (ഇൻസെറ്റിൽ പഴയ പോസ്റ്റ്)

    ജോജു ജോർജ്, ഷാഫി പറമ്പിൽ (ഇൻസെറ്റിൽ പഴയ പോസ്റ്റ്)

    • Share this:
      കൊച്ചിയിൽ കോൺഗ്രസ് പാർട്ടിയുടെ ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചർച്ചയായ സാഹചര്യത്തിൽ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. 2013 ൽ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.

      ഇന്നിപ്പോൾ സമാന വിഷയത്തിൽ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് കീഴിൽ ചോദ്യങ്ങളുമായി അവർ എത്തിക്കഴിഞ്ഞു.

      സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയൽ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമർശിച്ച് ഷാഫി രംഗത്തുവന്നിരുന്നു. യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് സിപിഎം പ്രവർത്തകർ ഷാഫിയുടെ പേജിന് താഴെ സമ്മേളിക്കുകയാണ്.

      Also read: Joju George | അന്ന് ജോജു ജോർജ് ഒച്ചയെടുത്തത് ഹോട്ടലിനു മുന്നിലെ യാചകന് വേണ്ടി; ഫേസ്ബുക്ക് കുറിപ്പ്

      "പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കും ഉണ്ട്. ജോജുവിനൊപ്പം," എന്ന് ഒരാളുടെ കമന്റ്. പഴയ പോസ്റ്റ് എടുത്ത എടുത്ത ശേഷം "ഇതുപോലുള്ള ആചാരങ്ങൾ സംരക്ഷിക്കാൻ താങ്കൾ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് കരുതുന്നു" എന്ന് മറ്റൊരാൾ. "സിനിമ നടൻ ജോജുവിന് അഭിനന്ദനങ്ങൾ നൽകുമോ ഷാഫി പറമ്പിലെ" എന്ന് വേറൊരു കമന്റ്. ഇത്തരത്തിൽ ഷാഫിയുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ തന്നെ ദൃശ്യമാകും.

      ജോജു മദ്യപിച്ചിരുന്നു എന്ന് പ്രതിഷേധക്കാരും ആരോപിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് ജി. സുധാകരൻ ജോജു ഗുണ്ടയെ പോലെ പെരുമാറി എന്നും ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ പറഞ്ഞു.

      സംഭവത്തിൽ ജോജുവിന്റെ കാർ തകർന്നിരുന്നു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. അവിടെ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

      എന്നാൽ താൻ മദ്യപിച്ചിരുന്നില്ല എന്ന് ജോജു ജോർജും മാധ്യമങ്ങളോട് പ്രതികരിച്ചു. അരമണിക്കൂറോളം വഴിയിൽ പെട്ട ശേഷമാണ് ജോജു പ്രതിഷേധിച്ചത്. ഒട്ടേറെപ്പേർ ജോജുവിന്‌ പിന്തുണയുമായി സോഷ്യൽ മീഡിയയിലും എത്തി.

      Summary: An old Facebook post of Shafi Parambil MLA had gone viral after Joju George was criticised for lashing out against fuel price rise protestors in Kochi. CPM sympathisers are commenting under the Facebook posts of Parambil asking whether he is exhibiting the same support offered to a woman for the same reason in 2013
      Published by:user_57
      First published:
      )}