HOME » NEWS » Buzz » AN OLD VIDEO OF A COW CATWALKING LIKE A MODEL GOES VIRAL GH AS

മോഡലുകളെ വെല്ലുന്ന 'ക്യാറ്റ് വാക്കുമായി'പശു; വീഡിയോ വൈറൽ

യഥാർത്ഥത്തിൽ 2018 നു മുമ്പായി ഷൂട്ട് ചെയ്യപ്പെട്ട ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾ വീണ്ടും കുത്തി പൊക്കി വൈറലാക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 27, 2021, 3:25 PM IST
മോഡലുകളെ വെല്ലുന്ന 'ക്യാറ്റ് വാക്കുമായി'പശു; വീഡിയോ വൈറൽ
യഥാർത്ഥത്തിൽ 2018 നു മുമ്പായി ഷൂട്ട് ചെയ്യപ്പെട്ട ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾ വീണ്ടും കുത്തി പൊക്കി വൈറലാക്കുകയായിരുന്നു.
  • Share this:
മൃഗങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആകുന്നത് ഇപ്പോൾ വളരെ സ്വാഭാവികമാണ്.  പല വീഡിയോകളും നാം അവിശ്വാസത്തോടെയാണ് കാണുന്നതെങ്കിലും ചിലതു കാണുമ്പോൾ  ചിരിയടക്കിപ്പിടിക്കാ൯ കഴിയാറില്ല.
എന്നാൽ, ഈയടുത്തായി സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു പശുവിന്റ വീഡിയോ അത്തരത്തിലൊന്നാണ്. ഈ കണ്ടാൽ നിങ്ങൾ ചിരിച്ച് ഒരു വഴിക്കാവുമെന്നതിൽ യാതൊരു വിധ സംശയവുമില്ല.

മോഡലുകൾ റാംപിൽ നടക്കുന്നതു പോലെ ഒരു പശു 'കാറ്റ് വാക്ക്' ചെയ്യുന്ന ദൃശ്യമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.വെള്ള-ബ്രൗണ്‍ ഇടകലർന്ന നിറത്തിലുള്ള പശു റോഡിനു നടുവിലൂടെയാണ് ക്യാറ്റ് വാക്ക് ചെയ്തു പോകുന്നത്. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ മനോഹരമായ കാഴ്ചകളും ഉണ്ട്. ‘മോഡൽ പശു’വിന് പിന്നിലായി മറ്റു പശുക്കളും നടന്നു വരുന്നതായി കാണാം.

യഥാർത്ഥത്തിൽ 2018 നു മുമ്പായി ഷൂട്ട് ചെയ്യപ്പെട്ട ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾ വീണ്ടും കുത്തി പൊക്കി വൈറലാക്കുകയായിരുന്നു. ഇതുവരെ എട്ട് മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്. വീഡിയോ കണ്ടവരൊക്ക് ചിരിയടക്കിപ്പിടിക്കാനാവാതെ ഇരിക്കുമ്പോഴും പശുവിന്റെ കാലുകൾക്ക് വല്ല അസുഖമോ പരിക്കോ പറ്റിയോ എന്നും മറ്റും ചിലർ ആശ്ചര്യപ്പെടുന്നു.



"നല്ല നർമ്മബോധം ഉള്ള ഒരു പശു. ജീവിതം എല്ലാം കണ്ടു കഴിഞ്ഞു," ഒരു ട്വിറ്റർ യൂസറുടെ കമന്റാണിത്. "വളരെ രസകരമായ ഒരു പശു," മറ്റൊരാൾ എഴുതി. "രസകരമായ വീഡിയോ, പക്ഷെ ആ പശുവിന് എന്തോ കുഴപ്പമുണ്ട്," വേറൊരു ട്വിറ്റർ ഉപയോക്താവ് എഴുതി. "സാറെ, ഇപ്പോ റോഡിന്റെ നടുവിൽ നിന്ന് മാറി സൈഡിലൂടെ നടക്കുമോ?" മറ്റൊരു ട്വിറ്റർ യൂസർ പശുവിനോട് ചോദിക്കുന്നു.

Also Read-ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചു; പിഴയടയ്ക്കാൻ കാശില്ലാതെ താലി അഴിച്ചു നൽകി യുവതി

ഡിസംബറിൽ ഒരു അമ്മ പശു പരിക്ക് പറ്റിയ കിടാവിനെയും വഹിച്ച റിക്ഷക്കു പിന്നാലെ വെറ്റിനറി ആശുപത്രിയിലേക്ക് ഓടുന്ന വീഡിയോ വൈറലായിരുന്നു. റിക്ഷയുമായി കൃത്യമായ അകലം പാലിച്ച് ഓടിയ പശു മൂന്നു കിലോമീറ്ററോളം ഓടിയെന്നാണ് റിപ്പോർട്ട് .ഈയടുത്ത്, വളരെ സന്തോഷത്തോടെ ഊഞ്ഞാലാടുന്ന ഒരു കഴുതയുടെ വീഡിയോയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ തരംഗമായിരുന്നു. ആളുകൾക്ക് ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ട വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ, ഈ വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.



കഴുത വീഡിയോയിൽ ഉടനീളം അനായാസത്തോടെ ഇരിക്കുന്നതും ആസ്വദിച്ച് ഊഞ്ഞാലാടുന്നതും കാണാം. 2017ലും ഇത്തരം ഒരു വീഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു. ഈ കഴുതയുടെ വളരെ കൂളായിട്ടുള്ള മനോഭാവം എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വരുത്താൻ കാരണമാവുന്നുണ്ട്.
Published by: Asha Sulfiker
First published: February 27, 2021, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories