എംബിബിഎസ് (MBBS) പഠിച്ച വ്യക്തി എംബിബിഎസ് ചികിത്സ നടത്തിയാല്‍ മതിയെന്ന ഷംസീര്‍ എംഎല്‍എയുടെ (AN Shamseer MLA) പ്രസംഗം വൈറല്‍. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത്.
ആശുപത്രിയ്ക്ക് അകത്ത് എംബിബിഎസ് എന്ന ബോര്‍ഡ് വച്ച് കൊണ്ട് അവന് പീടിയാട്രിക്സ് ചികില്‍സ കൊടുക്കുന്നു. ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നാണ് എം.എല്‍.എ പറയുന്നത്. എംബിബിഎസുകാരന്‍ എംബിബിഎസ് ചികില്‍സ നടത്തിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.
'കുണ്ഡിതപ്പെടരുത്..ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നുവെന്ന് കുറിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് ഈ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.
വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയിലാണ് ഷംസീര്‍ എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചയാവുന്ന ഈ വിഷയം രാഷ്ട്രീയ എതിരാളികള്‍ ഇത് ആയുധമാക്കുന്നുമുണ്ട്.
Also Read - 'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോപത്മശ്രീ ഏറ്റുവാങ്ങി ട്രാന്‍സ്ജെന്‍ഡര്‍ നാടോടി നർത്തകി മഞ്ചമ്മ ജോഗതി; വീഡിയോ വൈറൽചൊവ്വാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath kovind) പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. കലാരംഗത്തെയും സാംസ്ക്കാരിക രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രതിഭകളെയാണ് രാഷ്ട്രപതി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്. അക്കൂട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ (Transgender) നാടോടി നര്‍ത്തകിയായ (Folk Dancer) മഞ്ചമ്മ ജോഗതിയും (Manjamma Jogati) പുരസ്ക്കാരത്തിന് അര്‍ഹയായിരുന്നു.
കലാരംഗത്ത് നല്കിയ സംഭാവനയ്ക്കാണ് ജോഗതിയെ പത്മശ്രീ (Padma Shri) നല്കി ആദരിച്ചത്. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്ജോഗതി ആദരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് അവാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ ചെയ്ത നൃത്തച്ചുവടുകൾപോലെയുള്ള ആംഗ്യമാണ്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത വീഡിയോ ദൃശ്യത്തിൽ മഞ്ചമ്മ ജോഗതി രാഷ്ട്രപതിയുടെ അടുത്തെത്തുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും അഭിവാദ്യം ചെയ്യുന്നതായി കാണാം. എന്നാല്‍ മെഡല്‍ ഏറ്റുവാങ്ങുന്നതിന് മുമ്പ് അവള് ഒരു ആംഗ്യം കാണിക്കുന്നു. മഞ്ചമ്മ തന്റെ സാരിയുടെ തുമ്പ്രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ വെയ്ക്കുകയും തുടര്‍ന്ന് രണ്ട് കൈകളും നിലത്ത് സ്പര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനില്‍ സന്നിഹിതരായ പ്രമുഖര്‍ കരഘോഷത്തോടെയാണ് മഞ്ചമ്മയെ സ്വീകരിച്ചത്. രാഷ്ട്രപതിയും കൈകൂപ്പി അവരെ അഭിവാദ്യം ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.