• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന അനക്കോണ്ട; സെൽഫിയെടുത്ത് നാട്ടുകാരും

Viral Video| തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന അനക്കോണ്ട; സെൽഫിയെടുത്ത് നാട്ടുകാരും

തിരക്കേറിയ റോഡിലൂടെ ക്രോസ് ചെയ്ത് പോകുകയാണ് ഒരു അനക്കോണ്ട.

Screengrab

Screengrab

  • Share this:
അനക്കോണ്ടയെന്ന് കേട്ടാൽ പേടിക്കാത്തവരായി ആരുമുണ്ടാകില്ല. ജീവിതത്തിൽ നേരിട്ട് അനക്കോണ്ടയെ പലരും കണ്ടിട്ടില്ലെങ്കിലും അനക്കോണ്ടയുടെ സിനിമ കാണാത്തവർ കുറവായിരിക്കും. മൃഗശാലയിലോ സിനിമയിലോ അല്ലാതെ നേരിട്ട് ഒരു അനക്കോണ്ടയെ കാണേണ്ടി വന്നാൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?

സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണ് ചുവടെ. ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ക്രോസ് ചെയ്ത് പോകുകയാണ് ഒരു അനക്കോണ്ട. ശാന്തസ്വഭാവത്തിലാണ്. ആരേയും ആക്രമിക്കാനോ പ്രകോപനമുണ്ടാക്കാനോ നിന്നില്ല.അനക്കോണ്ട റോഡ് മുറിച്ച് കടക്കുന്ന വീഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. വാഹനങ്ങൾ നിർത്തിയിട്ട് അനക്കോണ്ടയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. അവിചാരിതമായി റോഡ് ക്രോസ് ചെയ്യാനെത്തിയ ആളെ കണ്ട് നാട്ടുകാരും റോഡിന്റെ വശങ്ങളിൽ കൂട്ടം കൂടി. ചിലർ സെൽഫിയും എടുക്കുന്നത് വീഡിയോയിൽ കാണാം.

എന്നാൽ യാതൊരു പ്രകോപനമോ ആക്രമത്തിനോ മുതിരാതെ ശാന്തനായി റോഡ് മുറിച്ചു കടക്കുന്ന അനക്കോണ്ടയാണ് വീഡിയോയിൽ ഉള്ളത്. അനിമൽസ് വെൻചർ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. റോഡ് മുറിച്ച് കടക്കുന്ന അനക്കോണ്ടയ്ക്ക് വേണ്ടി വാഹനങ്ങൾ നിർത്തിയിട്ടതായി വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
Also Read-യുവതി വിവാഹനിശ്ചയ മോതിരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; പക്ഷേ ഫോട്ടോയിൽ ആളുകൾ കണ്ടത് മറ്റൊന്ന്

കാണാൻ ഭീമനാണെങ്കിലും അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാണെന്നത് പലർക്കും അറിയില്ല. ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമാണ്‌ അനക്കോണ്ട. ഇവയുടെ വലിപ്പത്തെപ്പറ്റി അതിശയോക്തി കലർന്ന ചില വിവരണങ്ങളുണ്ടെങ്കിലും എട്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവ വിരളമാണ്.

അമേരിക്കയിൽ ഏറ്റവും കൂടുതല്‍ പേർ കണ്ട ഉള്ളടക്കം വെളിപ്പെടുത്തി ഫെയ്സ്ബുക്ക്; വിശ്വസിക്കാനാവാതെ ഇന്റർനെറ്റ് ലോകം

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം സംഘടിത പ്രചാരവേലകളെ പ്രോത്സാഹിപ്പിക്കുകയും യുഎസ് വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തുവെന്ന ആരോപണങ്ങളില്‍ കുടുങ്ങി കിടക്കുവാണ് ഫെയ്സ്ബുക്ക്. തുടര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങിയ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാപിച്ച ഈ ടെക് കമ്പനിക്ക്, തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ അല്‍ഗോരിതം ഏത് തരത്തിലുള്ള ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള നിരവധി കേസുകളില്‍ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വന്നു.

ഇതേതുടര്‍ന്ന് ഇപ്പോള്‍ ഫെയ്സ്ബുക്ക് യുഎസിലെ ഉപയോക്താക്കള്‍ക്ക് ഏതുതരം ഉള്ളടക്കം അവതരിപ്പിക്കണമെന്നത് സംബന്ധിച്ച് പോയ വാരം ആദ്യ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതേകുറിച്ച് ഫെയ്സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നത് ആളുകള്‍ക്ക് അവരുടെ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡില്‍ എന്താണ് കാണുന്നത്, അവരുടെ ഫീഡില്‍ ദൃശ്യമാകുന്ന വ്യത്യസ്ത ഉള്ളടക്കങ്ങള്‍, പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ കണ്ട ഡൊമെയ്‌നുകള്‍, ലിങ്കുകള്‍, പേജുകള്‍, മൂന്നുമാസത്തെ പോസ്റ്റുകള്‍ എന്നിവയില്‍ വ്യക്തത നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ്.
Published by:Naseeba TC
First published: