കഴിഞ്ഞ ഡിസംബറിലാണ് പാഴ്വസ്തുക്കള് (Scrap Material) ഉപയോഗിച്ച് വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് വ്യവസായിയായ ആനന്ദ് മഹീന്ദ്ര (Anand Mahindra) രംഗത്തെത്തിയത്. അദ്ദേഹം നിര്‍മ്മിച്ച വാഹനത്തിന് പകരമായി ഒരു ബൊലേറോ (Bolero) നല്‍കാമെന്ന് ആനന്ദ് മഹീന്ദ്ര അന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോഴിതാ കൃത്യം ഒരു മാസത്തിനുള്ളില്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് മഹീന്ദ്ര. നേരത്തെ, മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹര്‍ നിർമിച്ച വാഹനത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ (Twitter) പങ്കുവെച്ചിരുന്നു. സ്വയം ഇരുമ്പ് കാര്‍ നിര്‍മ്മിച്ച് അതില്‍ ഒരു ടൂ വീലര്‍ എന്‍ജിനും ഓട്ടോറിക്ഷ ടയറുകളും ഘടിപ്പിച്ചതാണെന്ന് ദത്താത്രേയ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
എങ്കിലും, ദത്താത്രേയയുടെ കാര്‍ മിക്ക സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നതല്ലെന്ന് മഹീന്ദ്ര മനസ്സിലാക്കി. അങ്ങനെ, മറ്റ് എഞ്ചിനിയര്‍മാരെ പ്രചോദിപ്പിക്കുന്നതിനായി ആ കാര്‍ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ സൂക്ഷിക്കാനും പകരമായി ഒരു പുതിയ ബൊലേറോ നല്‍കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും കഴിവിനെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദത്താത്രേയ മഹീന്ദ്രയുടെ ഓഫര്‍ സ്വീകരിക്കുകയും ചെയ്തു.
''തന്റെ പുതിയ ബൊലേറോ വാങ്ങാനുള്ള ഓഫര്‍ അദ്ദേഹം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്നലെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ബൊലേറോ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കുകയാണ്. ഇനി മുതല്‍ ഞങ്ങളുടെ റിസര്‍ച്ച് വാലിയിലെ കാറുകളുടെ ശേഖരത്തില്‍ ഇതും ഇടം പിടിക്കും. ഇത്തരം കണ്ടുപിടുത്തങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കപ്പെടണം", ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
വാഹന നിര്‍മാണത്തിലെ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ വാഹനം നിരത്തിലിറക്കുന്നതിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ അധികാരികള്‍ ദത്താത്രേയയെ വിലക്കുമെന്ന ആശങ്കയും മുമ്പ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. '' ആനന്ദ് മഹീന്ദ്ര ജി, രത്തന്‍ ടാറ്റ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വിനീതനായ കോടീശ്വരനാണ് നിങ്ങള്‍'', എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റായി എഴുതിയത്.
വലിയ വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ലാത്ത ദത്താത്രേയ വെറും 60,000 രൂപയുടെ പാഴ്വസ്തുക്കള് ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു കാര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തരത്തില്‍ ശേഖരിച്ചു.
Also Read-
Dating | ആ 300 രൂപ ഇങ്ങ് താ... രണ്ടാമതും കാണാൻ വിസമ്മതിച്ചതും ആദ്യ ഡേറ്റിങിന് ചെലവായ തുക തിരികെ ചോദിച്ച് യുവാവ്
Also Read-
Boyfriend Cheated| കാമുകന്റെ ജീവന് രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങള്‍ക്ക് ശേഷം കാമുകിയെ ഉപേക്ഷിച്ചു
മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ താമസിക്കുന്ന ദത്താത്രേയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാര്‍ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇത്തരമൊരു ശ്രമം നടത്തിയത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിന്‍ഡ്ഷീല്‍ഡും ഉള്‍പ്പെടെ ഒരു നാല് ചക്ര വാഹനത്തിന് ആവശ്യമായ ഭാഗങ്ങളെല്ലാം ഈ വാഹനത്തിനുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.