Anand Mahindra gifts Tractor| 30 വർഷം കൊണ്ട് മൂന്ന് കിലോ മീറ്റർ നീളമുള്ള കനാൽ തീർത്ത കർഷകന് ട്രാക്ടർ സമ്മാനം

ലൗങ്കി ഭൂയിയാൻ എന്ന കർഷകനാണ് 30 വർഷം കൊണ്ട് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ സ്വയം തീർത്തത്.

News18 Malayalam | news18-malayalam
Updated: September 20, 2020, 11:44 AM IST
Anand Mahindra gifts Tractor| 30 വർഷം കൊണ്ട് മൂന്ന് കിലോ മീറ്റർ നീളമുള്ള കനാൽ തീർത്ത കർഷകന് ട്രാക്ടർ സമ്മാനം
bihar farmer
  • Share this:
മലഞ്ചെരുവിൽ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം കാർഷിക ആവശ്യത്തിന് പ്രയോജനപ്പെടുത്താൻ മൂന്ന് കിലോ മീറ്റർ നീളമുള്ള കനാൽ തീർത്ത ബിഹാറിലെ കർഷകന് ട്രാക്ടർ സമ്മാനം. ലൗങ്കി ഭൂയിയാൻ എന്ന കർഷകനാണ് 30 വർഷം കൊണ്ട് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ സ്വയം തീർത്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാന്‍ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ട്രാക്ടർ സമ്മാനിച്ചത്.

ബിഹാറിലെ കോതിൽവാ ഗ്രാമനിവാസിയാണ് ലോങ്കി ഭുയിയാൻ.

കഴിഞ്ഞ 30 വർഷമായി, കന്നുകാലികളെ വളർത്താനും കനാൽ കുഴിക്കാനും അടുത്തുള്ള കാട്ടിലേക്ക് പോകുമായിരുന്നു അദ്ദേഹം. ഒറ്റയ്ക്കായിരുന്നു അദ്ദേഹം കനാൽ കുത്തിയത്. വെള്ളത്തിന്റെ അപര്യാപ്തത മൂലം ഉപജീവനത്തിനായി ഗ്രാമവാസികളിൽ പലരും നഗരങ്ങളിലേക്ക് പോയപ്പോഴും ലൗങ്കി ഭൂയിയാൻ മാത്രം ഗ്രാമത്തിൽ നിന്നു.







വനനിബിഢമായ കോതിൽവാ ഗ്രാമം മാവോയിസ്റ്റുകളുടെ അഭയസ്ഥാനം കൂടിയാണ്. മഴക്കാലത്ത്, പർവതങ്ങളിൽ നിന്ന് നദിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് കനാൽ നിർമാണത്തിലേക്ക് എത്തിച്ചത്. ഭുയിയാന്റെ വർഷങ്ങൾ നീണ്ട അധ്വാനം ധാരാളം മൃഗങ്ങൾക്കും ആളുകൾക്കും ഏറെ ഗുണം ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ ആനന്ദ് മഹീന്ദ്ര ഭുയിയാനെക്കുറിച്ച് ഒരു ട്വീറ്റ് കണ്ടുവെന്നും അദ്ദേഹത്തിന് ഒരു ട്രാക്ടർ നൽകാൻ തീരുമാനിച്ചതായും മേഖലയിലെ മഹീന്ദ്ര ഡീലർ സിദ്ധിനാഥ് വിശ്വകർമ പറഞ്ഞു. ഭൂയിയാന് ഒരു ട്രാക്ടർ അയയ്ക്കാൻ അദ്ദേഹം ഏരിയ ഓഫീസിനോട് ആവശ്യപ്പെടുകയായിരുന്നു.



രോഹിൻ കുമാർ എന്ന പത്രപ്രവർത്തകൻ സെപ്റ്റംബർ 18 ന് ഭൂയാന്റെ കഥ ട്വീറ്റ് ചെയ്യുകയും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു. ട്വീറ്റ് റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര ഭൂയാന് ഒരു ട്രാക്ടർ സമ്മാനമായി നൽകി ആദരിക്കുമെന്നും അറിയിക്കുകയായിരുന്നു.
Published by: Gowthamy GG
First published: September 20, 2020, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading