• HOME
  • »
  • NEWS
  • »
  • buzz
  • »
  • Anand Mahindra | പാഴ്‌വസ്തുക്കള്‍ കൊണ്ട് കാര്‍ നിര്‍മ്മിച്ച് ഞെട്ടിച്ചു; Bolero സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

Anand Mahindra | പാഴ്‌വസ്തുക്കള്‍ കൊണ്ട് കാര്‍ നിര്‍മ്മിച്ച് ഞെട്ടിച്ചു; Bolero സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബത്തിനും ആനന്ദ് മഹീന്ദ്ര ബൊലേറൊ സമ്മാനിച്ചത്.

  • Last Updated :
  • Share this:
    ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ (Anand Mahindra ) വളരെ സജീവമാണ്. വിവിധ തരത്തിലുള്ള പോസ്റ്റുകള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. ആളുകളെ ചിരിപ്പിക്കുന്നത് മുതല്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരിക്കും അദ്ദേഹത്തിന്റെ മിക്ക പോസ്റ്റുകളും. വ്യത്യസ്തമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നവവരെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റുകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം നിര്‍മ്മിച്ച  മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തിയത്.

    കഴിഞ്ഞ വര്‍ഷം അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ട് വാഹനം നിര്‍മ്മിച്ച വ്യക്തിക്ക് ബൊലേറോ വാഗ്ദാനം ചെയ്തത്. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിരുന്നു.

    കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബത്തിനും ആനന്ദ് മഹീന്ദ്ര ബൊലേറൊ സമ്മാനിച്ചത്. ബൊലേറൊ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.



    'തന്റെ പുതിയ ബൊലേറോ വാങ്ങാനുള്ള ഓഫര്‍ അദ്ദേഹം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബത്തിന് ബൊലേറോ സമ്മാനിച്ചത്.  'അദ്ദേഹത്തിന്റെ  കണ്ടെത്തല്‍ ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കുകയാണ്. ഇനിമുതല്‍ ഞങ്ങളുടെ റിസര്‍ച്ച് വാലിയിലെ കാറുകളുടെ ശേഖരണത്തില്‍ ഇതും ഇടം പിടിക്കുമെന്നും ഇത്തരം കണ്ടുപിടുത്തങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

    Minnal Murali | കോട്ടയത്തെ കല്യാണ ചെക്കൻ 'മിന്നൽ മുരളി'; വരന്റെ വേഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പോരാണ് പ്രതിരണവുമായി എത്തിയിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞത് ഇങ്ങനെയാണ് ''നിങ്ങള്‍ വാക്കുകളുടെയും സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും മനുഷ്യനാണ്. നിങ്ങള്‍ വാഗ്ദാനങ്ങള്‍ എല്ലായ്‌പ്പോഴും നിറവേറ്റുന്നു. മഹീന്ദ്ര വാഹനങ്ങളുടെ വിശ്വാസ്യതയുടെ കാരണം നിങ്ങളാണ്.

    ‘ഹിസ്റ്റോറിക്കാനോ’ (Historicano) എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെയാണ് ദത്താത്രയയുടെ സൃഷ്ടി ലോകം അറിഞ്ഞത്.

    വിദ്യാഭ്യാസം കുറവാണെങ്കിലും ദത്താത്രയ വെറും 60,000 രൂപയ്ക്ക് പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാർ നിർമ്മിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തരത്തിൽ ശേഖരിച്ചു.

    മഹാരാഷ്ട്രയിലെ ഡെക്രാഷ്‌ട്രെ ഗ്രാമത്തിൽ താമസിക്കുന്ന ദത്താത്രയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാർ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്‌ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്.
    Published by:Jayashankar AV
    First published: