നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral video |'മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചിയുള്ളതാണെന്ന് കടുവയ്ക്ക് അറിയാം'; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

    Viral video |'മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചിയുള്ളതാണെന്ന് കടുവയ്ക്ക് അറിയാം'; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

    'മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാം'- വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു.

    • Share this:
      പുതിയ കണ്ടുപിടുത്തങ്ങളും കൗതുകമുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സജീവമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര (Anand Mahindra). മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ അഭിമാനത്തോടെ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്ക് യോജിച്ച തലക്കെട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

      ഇത്തരത്തില്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ (twitter) പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആവുകയാണ് (video viral). ഒരു വാഹനത്തെ കടുവ (Tiger) തടഞ്ഞുനിര്‍ത്തിയിരിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. മൈസൂരു-ഊട്ടി റോഡില്‍ മുതുമലൈ ടൈഗര്‍ റിസര്‍വ് മേഖലയില്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ പിന്നിലെ ബമ്പറില്‍ കടുവ കടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. മഹീന്ദ്രയുടെ സൈലോ എന്ന എസ് യു വിക്കൊപ്പമാണ് കടുവയുടെ ഈ വികൃതി. അതുകൊണ്ടുതന്നെയാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ഈ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

      Also read: Woman Loses Leg | പെഡിക്യൂറിനിടെ സംഭവിച്ച പിഴവിൽ യുവതിയ്ക്ക് കാൽ നഷ്ടപ്പെട്ടു; നഷ്ടപരിഹാരമായി ലഭിച്ചത് 13 കോടി രൂപ

      പതിവുപോലെ വളരെ ആകര്‍ഷകമായ തലക്കെട്ട് ഉള്‍പ്പെടെയാണ് അദ്ദേഹം ഈ വീഡിയോയും പങ്കുവെച്ചിട്ടുള്ളത്. 'ഊട്ടി-മൈസൂര്‍ റോഡിലെ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള വീഡിയോ കാട്ടു തീ പോലെ പടര്‍ന്നിരിക്കുകയാണ്. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാം'- വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.



      Also read: Online Shopping | ഓർഡർ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോൺ; കൈയിൽ കിട്ടിയത് ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ ചോക്ലേറ്റ് 

      കടുവയെ കണ്ട് നിര്‍ത്തിയ വാഹനത്തിന്റെ പിന്നിലാണ് കടുവ കടിച്ച് പിടിച്ചിരിക്കുന്നത്. ഏറെ നേരം പിന്നില്‍ കടിച്ച് പിടിച്ചതിന് ശേഷം വാഹനം പിന്നിലേക്ക് കടിച്ച് വലിക്കുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാരെയും വീഡിയോയില്‍ കാണുന്നുണ്ട്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാക്‌സി വാഹനമാണ് കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. വാഹനത്തിന്റെ ഗ്ലാസുകളില്‍ ഇരുമ്പ് ഗാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും കാണാം.
      Published by:Sarath Mohanan
      First published: