• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video |ഇരുകൈയും വിട്ട് തലയില്‍ വലിയ ചുമടുമായി സൈക്കിള്‍ യാത്ര; കായികമേഖലയുടെ നഷ്ടമെന്ന് ആനന്ദ് മഹീന്ദ്ര

Viral Video |ഇരുകൈയും വിട്ട് തലയില്‍ വലിയ ചുമടുമായി സൈക്കിള്‍ യാത്ര; കായികമേഖലയുടെ നഷ്ടമെന്ന് ആനന്ദ് മഹീന്ദ്ര

യാത്രയില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ലെന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

  • Share this:
    മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ (Anand Mahindra) വളരെ സജീവമാണ്. വിവിധ തരത്തിലുള്ള പോസ്റ്റുകള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരിക്കും അദ്ദേഹത്തിന്റെ മിക്ക പോസ്റ്റുകളും. വ്യത്യസ്തമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നവവരെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റുകളും അദ്ദേഹം പങ്കുവെക്കാറുണ്ട്.

    ഇപ്പോഴിതാ തലയില്‍ വലിയ ചുമടുമായി സൈക്കിളില്‍ ഇരുകൈകളും വിട്ട് സൈക്കിളില്‍ അനായാസം സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചത്. വിജനമായ ഗ്രാമീണ റോഡിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയാണ് യുവാവ്. എന്നാല്‍ ഇയാള്‍ രണ്ട് കൈകളുമായി തലയിലെ ചുമട് താങ്ങുകയും ചെയ്യുന്നു. യാത്രയില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ലെന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

    'ശരീരത്തില്‍ സ്വാഭാവികമായി തുലനം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ഉപകരണമുള്ള മനുഷ്യനാണ് ആ യുവാവ്. തീര്‍ത്തും അതിശയകരമാണ്. പക്ഷേ എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്, അദ്ദേഹത്തെപ്പോലെ കഴിവുള്ള ജിംനാസ്റ്റുകള്‍/കായിക താരങ്ങള്‍ എന്നിവരൊക്കെ നമ്മുടെ നാട്ടില്‍ ഉണ്ട്, എന്നാല്‍ അവര്‍ ശ്രദ്ധിക്കപ്പെടുകയോ പരിശീലനം നേടുകയോ ചെയ്യുന്നില്ല.'- വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.


    'ഇവൻ ചില്ലറക്കാരനാണ്'; ഒരു രൂപ നാണയം കൂട്ടിവെച്ച് മൂന്ന് വർഷത്തിനുള്ളിൽ ബൈക്ക് വാങ്ങി; എണ്ണിത്തീർത്തത് 10 മണിക്കൂറിൽ

    മൂന്ന് വർഷം കൊണ്ട് കൂട്ടിവെച്ച നാണയങ്ങൾ കൊണ്ട് ആഗ്രഹിച്ച ബൈക്ക് (Dream Bike) സ്വന്തമാക്കി യുവാവ്. തമിഴ്നാട് സേലം (Salem) സ്വദേശിയായ വി ഭൂപതിഒരു രൂപയുടെ നാണയങ്ങൾ കൂട്ടിവെച്ചാണ് ഏറെക്കാലമായി താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ബൈക്ക് വാങ്ങിയത്. 2.6 ലക്ഷം രൂപ വരുന്ന ബജാജിന്റെ ഡൊമിനറാണ് (Bajaj Dominar) ഭൂപതി സ്വന്തമാക്കിയത്.

    മൂന്ന് വർഷമെടുത്ത് ഭൂപതി സ്വരുക്കൂട്ടിയ നാണയശേഖരം 10 മണിക്കൂർ എടുത്താണ് ബൈക്ക് ഷോറൂമിലെ ജീവനക്കാർ എണ്ണിത്തീർത്തത്.

    ബിസിഎയിൽ ബിരുദമെടുത്ത ഭൂപതി സ്വകാര്യ കമ്പനിയിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഏറെ നാളായി മനസിലുണ്ടായിരുന്നെങ്കിലും അത് വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. എന്നാൽ ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉപേക്ഷിക്കാതിരുന്ന ഭൂപതി ഒരു രൂപ നാണയങ്ങൾ കൂട്ടിവെച്ച് ബൈക്ക് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
    Published by:Sarath Mohanan
    First published: