ഇന്റർഫേസ് /വാർത്ത /Buzz / മനോബലത്തിനുള്ള ഒളിമ്പിക്സ് സ്വർണ മെഡൽ പി വി സിന്ധുവിന് - ആനന്ദ് മഹീന്ദ്ര

മനോബലത്തിനുള്ള ഒളിമ്പിക്സ് സ്വർണ മെഡൽ പി വി സിന്ധുവിന് - ആനന്ദ് മഹീന്ദ്ര

സിന്ധുവിനെ 'ഗോൾഡൻ ഗേൾ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്  മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ട്വീറ്റ് ചെയ്തത്

സിന്ധുവിനെ 'ഗോൾഡൻ ഗേൾ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ട്വീറ്റ് ചെയ്തത്

സിന്ധുവിനെ 'ഗോൾഡൻ ഗേൾ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ട്വീറ്റ് ചെയ്തത്

  • Share this:

ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കല മെഡൽ നേടിയതിൽ കോടിക്കണക്കിന് ഇന്ത്യക്കാർക്കൊപ്പം ബിസിനസ്സ് വ്യവസായി ആനന്ദ് മഹീന്ദ്രയും അഭിമാനം കൊണ്ടു. ഒളിമ്പിക്സിൽ തുടർച്ചയായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായാണ് പിവി സിന്ധു മാറിയത്. വെങ്കല മെഡൽ മത്സരത്തിൽ, ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ബാഡ്മിന്റൺ വനിതാ സിംഗിൾസ് വിഭാഗത്തിൽ ഗംഭീര വിജയം നേടി ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയിരുന്ന സിന്ധു ഇതോടെ തുടർച്ചയായ ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാവുകയായിരുന്നു.

ടോക്യോ ഒളിമ്പിക്‌സിൽ, സ്വർണ മെഡൽ നേടുന്നതിൽ അവൾ പരാജയപ്പെട്ടേക്കാം, എന്നാൽ അവളുടെ നേട്ടം ചെറുതല്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡബിൾ ഒളിമ്പിക് മെഡൽ ജേതാവാണ് സിന്ധുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സിന്ധുവിന്റെ പ്രതിബദ്ധതയെയും മനോബലത്തെയും മഹീന്ദ്ര അഭിനന്ദിച്ചു.

സിന്ധുവിനെ 'ഗോൾഡൻ ഗേൾ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ട്വീറ്റ് ചെയ്തത് "മനോബലത്തിനായി ഒരു ഒളിമ്പിക്സ് ഉണ്ടായിരുന്നെങ്കിൽ, അവിടെ സിന്ധു ഒന്നാം സ്ഥാനം നേടുമായിരുന്നു. മമനോവീര്യം നഷ്ടപ്പെടുത്തുന്ന ഒരു തോൽ‌വിയിൽ നിന്നും തിരിച്ചു വന്ന് തന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാൻ എത്രമാത്രം സഹിഷ്ണുതയും പ്രതിബദ്ധതയും ആവശ്യമാണെന്ന് ചിന്തിക്കുക. നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ 'ഗോൾഡൻ ഗേൾ' ആണ്." ആനന്ദ് മഹീന്ദ്ര കുറിച്ചു.

ആർപിജി ഇൻഡസ്ട്രീസ് ചെയർമാൻ ഹർഷ് ഗോയങ്കയും സമാനമായ രീതിയിൽ അഭിനന്ദനം അറിയിച്ചു. "ഇന്ത്യ ചൈനയെ തോല്പിച്ചിരിക്കുന്നു! യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ ആവർത്തനം. പി വി സിന്ധു നീ ഒരു സ്വർണ പെൺകുട്ടിയാണ്. രണ്ട് ഒളിമ്പിക് മെഡലുകളും അത് കരസ്ഥമാക്കുന്ന ആദ്യ വനിതയും; 'പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മറാത്ത' ദേശീയ ഗാനം സ്തുതിയോടെ പാടാൻ എന്നെ പ്രേരിപ്പിക്കുന്നു." ഗോയങ്ക കുറിച്ചു.

ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സിന്ധു. ഒരു സ്വർണം ഉൾപ്പെടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ പി വി സിന്ധുവിനുണ്ട്. തുടർച്ചയായി ഏഷ്യൻ ഗെയിംസിലും രണ്ട് മെഡലുകളും സിന്ധു നേടി. ഹൈദരാബാദ് സ്വദേശിയായ ഈ താരം കോമൺവെൽത്ത് ഗെയിംസിലും രണ്ട് മെഡലുകൾ നേടി. ഒളിമ്പിക്സിൽ രണ്ടാം മെഡൽ നേടാൻ ഇന്ത്യൻ ടീമിന് കുറച്ച് സമയമെടുത്തു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ഭാരോദ്വഹനത്തിൽ വെള്ളി നേടി മീരാഭായ് ചാനുവാണ് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്.

ടോക്യോയിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന സിന്ധുവിന് സെമിയിൽ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. ഇതോടെയാണ് വെങ്കല മെഡൽ ഉറപ്പിക്കാനായി ആദ്യ സെമിയിൽ ചൈനീസ് താരമായ ചെൻ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോനെ സിന്ധുവിന് നേരിടേണ്ടി വന്നത്.

First published:

Tags: Anand Mahindra, Anand Mahindra Tweet, PV Sindhu