• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'എങ്ങനെ നന്ദി പറയണമെന്നറിയില്ല, ആരെന്നറിയാതെ എന്നെ സഹായിച്ച എല്ലാവര്‍ക്കും KSRTCയ്ക്കും നന്ദി' വൈറലായി ഫേസ്ബുക് പോസ്റ്റ്

പള്‍സര്‍ ബൈക്കിന്റെ താക്കോലാണ് സുഹൃത്തുക്കളുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സഹായത്തോടെ അനന്ത കൃഷ്ണന് തിരികെ ലഭിച്ചത്

news18
Updated: July 22, 2019, 12:55 PM IST
'എങ്ങനെ നന്ദി പറയണമെന്നറിയില്ല, ആരെന്നറിയാതെ എന്നെ സഹായിച്ച എല്ലാവര്‍ക്കും KSRTCയ്ക്കും നന്ദി' വൈറലായി ഫേസ്ബുക് പോസ്റ്റ്
anantha krishnan
  • News18
  • Last Updated: July 22, 2019, 12:55 PM IST IST
  • Share this:
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട താക്കോല്‍ തിരിച്ചുകിട്ടിയ അനുഭവം പങ്കുവെച്ച യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറാലകുന്നു. ബസ് യാത്രക്കിടെ കാണാതായ പള്‍സര്‍ ബൈക്കിന്റെ താക്കോലാണ് സുഹൃത്തുക്കളുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സഹായത്തോടെ അനന്ത കൃഷ്ണന്‍ എന്ന യുവാവിന് തിരികെ ലഭിച്ചത്.

ഹരിപ്പാട് ഡിപ്പോയില്‍ ബസ് ഇറങ്ങിയപ്പോള്‍ താക്കോല്‍ നഷ്ടപ്പെട്ട വിവരം മനസിലാക്കിയ അനന്തകൃഷ്ണന് സുഹൃത്തുക്കളുടെയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ തിരിച്ചു ലഭിച്ചത്.

Also Read: 18 വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യുവിന് യൂണിറ്റ്

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്ന് എനിക്ക് ഉണ്ടായ വളരെ വലിയ ഒരു സഹായത്തെ പറ്റി എഴുതാതിരിക്കുവാന്‍ വയ്യ.
ഏകദേശം 4 15 ഒകെ ആയി കാണും.ഹരിപ്പാട് ബസ് ഡിപ്പോ യില്‍ ഇറങ്ങി. പോക്കറ്റ് തപ്പിയപ്പോള്‍ വണ്ടിയുടെ താക്കോല്‍ കാണുന്നില്ല. പുറത്താണേല്‍ നല്ല മഴ. ആകെ ടെന്‍ഷന്‍ ആയി. സ്‌പെയര്ഡ താക്കോല്‍ ഇല്ല താനും. വര്‍ക്ഷോപ്പിലെ ചേട്ടനെ വിളിച്ചപ്പോ വേറെ വഴിയില്ല സോക്കറ്റ് ഉള്‍പ്പെടെ മാറണം എന്ന് പറഞ്ഞു.

Loading...

എവടെ പോയാലും സന്തതസഹചാരിയായ പള്‍സര്‍ ഇല്ലാതെ പറ്റില്ല. ടെന്‍ഷന്‍ കൂടി. അപ്പോഴാണ് ബസില്‍ താക്കോല്‍ പോകാനുള്ള സാധ്യതയെ പറ്റി ചിന്തിച്ചത്.
ബസ് നമ്പറോ ഒന്നും ഓര്‍മയില്ല. ടിക്കറ്റും കാണുന്നില്ല.
ആലോചിച്ചപ്പോ ബസ് ഹരിപ്പാട് നിന്നും വിട്ടിട്ട് അര മണിക്കൂര്‍ ആയിക്കാണും. ആലപ്പുഴ വഴി ആണ് പോകുന്നത്. ആലപ്പുഴ ഡിപ്പോയില്‍ കോണ്‍ടാക്ട് ചെയ്തു നോക്കാം എന്ന് വിചാരിച്ചു.
അമ്മയുടെ സുഹൃത്തും സാമൂഹിക പ്രതിബദ്ധത ഉള്ള കണ്ടക്ടര്‍ ആയ shafeek ibrahim ചേട്ടനെ വിളിച്ചു. ചേട്ടന്‍ കലവൂര്‍ നിക്കുവായിരുന്നു. ഞാന്‍ നോക്കട്ടെ മോനെ മാക്‌സിമം നോക്കാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു വിളിച്ചിട്ട് details ഒക്കെ ചോദിച്ചു. ഏത് ബസ് ആണെന്നും ടിക്കറ്റ് ഉണ്ടൊന്നും ഏത് ഡിപ്പോയിലെ ബസ് ആണെന്നും. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്ന കാര്യം ഇരുന്ന സീറ്റും ബസിന്റെ ബോര്‍ഡും ആയിരുന്നു.

അല്പം confused ആയ നിമിഷം. ഇതൊന്നുമില്ലാതെ കണ്ടു പിടിക്കാന്‍ വളരെ പാടാണ് പ്രത്യേകിച്ച് ആലപ്പുഴ പാസ്സ് ചയ്യണ്ട സമയവും. എന്തായാലും എന്നേ കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചയ്യാം മോനെ എന്നാണ് പറഞ്ഞത്.
വര്‍ക്ഷോപ്പിലെ ചേട്ടനെ വിളിച്ചു സോക്കറ്റ് മാറാനുള്ള പദ്ധതി ഒകെ അലോയ്ച്ചു നില്‍ക്കുമ്പോ shafeek ചേട്ടന്റെ കാള്‍. മോനെ എത്രയാകും സോക്കറ്റ് മാറാന്‍ എന്ന്. ഞാന്‍ പറഞ്ഞു അറിയില്ല ചേട്ടാ എത്രയാകും എന്ന്. ചേട്ടന്‍ പറഞ്ഞു സാരമില്ല ചേട്ടന് ഒരു ചിലവ് ചെയ്താല്‍ മതി. താക്കോല്‍ കിട്ടി എന്ന്.
ആലപ്പുഴ ഡിപ്പോയിലെ ഓഫീസറെ കോണ്‍ടാക്ട് ചെയ്ത സമയത്ത് ബസ് അവിടെ എത്തി. അപ്പോ തന്നെ ഞാന്‍ പറഞ്ഞ details ഒകെ വെച്ച് നോക്കി. നോക്കിയപ്പോള്‍ കിട്ടി എന്ന്.
ഒരു പാറക്കല്‍ മനസ്സില്‍ നിന്നും ഇറക്കി വെച്ചത് പോലെ തോന്നി. ചേട്ടന്‍ പറഞ്ഞു ആലപ്പുഴ ബസ് ഡിപ്പോയില്‍ ചേട്ടന്‍ എത്തീട്ടു അത് collect ചെയ്തിട്ട് എന്നേ വിളിക്കാം എന്ന്.
പിന്നീട് പിന്നീട് വിളിച്ചത് അവിടെ എത്തീട്ടു ആയിരുന്നു. വര്‍ക്കല ശിവഗിരി ബോര്‍ഡ് വെച്ചിട്ടുള്ള ബസ് നമ്പര്‍
RSA 962 കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ ബസ് കണ്ടക്ടര്‍ സജീവ് സര്‍ ന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. ഹരിപ്പാട് wait ചെയ്താല്‍ മതി. കണ്ടക്ടറെ ഒന്ന് contact ചെയ്‌തോ എന്ന്.
ഞാന്‍ ഉടനെ കണ്ടക്ടര്‍ സര്‍ നെ contact ചെയ്തു. വളരെ നല്ല പെരുമാറ്റത്തോടെ പറഞ്ഞു താക്കോല്‍ ഭദ്രമായി കയ്യില്‍ ഉണ്ട്.. ഹരിപ്പാട് എത്താറാകുമ്പോ എന്നേ ഇങ്ങോട്ടേക്കു വിളിക്കാമെന്ന്.. ഡാണാപ്പടി എത്തിയപ്പോ വിളിച്ചു. താക്കോല്‍ ഹരിപ്പാട് ബസ് ഡിപ്പോയുടെ മുന്നില്‍ വെച്ച് ഏല്പിച്ചു.

Shafeek ചേട്ടനും സജീവ് സര്‍ നും ആലപ്പുഴ ബസ് ഡിപ്പോയിലെ ആരെന്നറിയാതെ എന്നേ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
ആവശ്യം വരുമ്പോള്‍ കൂടെ നിക്കുന്ന സുഹൃത്തുക്കളെ പോലെ തന്നെ വളരെ വിലപ്പെട്ട സഹായം ചെയ്യാന്‍ മനസ്സ് കാണിച്ച KSRTC യുടെ മനസ്സിന് ഒരായിരം നന്ദി.
Shafeek ibrahim ചേട്ടനോട് നന്ദി പറഞ്ഞാല്‍ തീരില്ല.എങ്കിലും ഇരുന്ന സീറ്റും ബസ് ന്റെ ബോര്‍ഡും വെച്ച് മാത്രം വളരെ കഷ്ടപ്പെട്ട് സഹായിച്ച ചേട്ടന് ഒരായിരം നന്ദി
ഒരുപാട് ന്യൂസ് ഇത്‌പോലെ ഞാന്‍ കണ്ടിട്ടുണ്ട്. KSRTC യുടെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന് വളരെ സഹായപ്രദമാണ്.
എന്ന്

(അഭിപ്രായം വ്യക്തിപരം)

First published: July 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...