Viral | കുഞ്ചാക്കോ ബോബനെ 'കാണാതെ തലകീഴായി' വരച്ച് അനസ്; വീഡിയോ ഷെയർ ചെയ്തു ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനെ മാത്രമല്ല, ടൊവിനോ തോമസിനെയും ഇത്തരത്തിൽ അനസ് വരച്ചിട്ടുണ്ട്...

News18 Malayalam | news18-malayalam
Updated: June 25, 2020, 1:04 PM IST
Viral | കുഞ്ചാക്കോ ബോബനെ 'കാണാതെ തലകീഴായി' വരച്ച് അനസ്; വീഡിയോ ഷെയർ ചെയ്തു ചാക്കോച്ചൻ
kunchacko drawing
  • Share this:
വരയ്ക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. വര എന്നത് കഴിവുള്ളവരെ സംബന്ധിച്ച് എളുപ്പമുള്ള ഒരു കാര്യമാണ് എന്നാൽ ക്യാൻവാസിന് പിന്നിലിരുന്ന് കൃതയമായ വരയ്ക്കുന്ന ഒരു ചത്രം കണ്ടാലോ? നടൻ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

അനസ് അഷ്റഫ് പാഡൂർ എന്നയാൾ ക്യാൻവാസിന് പിന്നിലിരുന്ന് തലകീഴായി കുഞ്ചാക്കോ ബോബന്‍റെ ചിത്രം വരയ്ക്കുന്നു. വരച്ചുകഴിയുമ്പോൾ അത് ജീവൻ തുടിക്കുന്ന ഒരു മനോഹര ചിത്രമായി മാറുന്നു.


അനസ് വരച്ച ചിത്രം കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് ഇതിനോടകം 37000-ലേറെ ലൈക്കും ആയിരത്തിലേറെ കമന്‍റുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് അനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബനെ മാത്രമല്ല, ടൊവിനോ തോമസിനെയും ഇത്തരത്തിൽ അനസ് വരച്ചിട്ടുണ്ട്.
First published: June 25, 2020, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading