ഇന്റർഫേസ് /വാർത്ത /Buzz / Meenakshi| 'യൂട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി'; കബളിക്കപ്പെട്ടുവെന്ന് മീനാക്ഷി

Meenakshi| 'യൂട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി'; കബളിക്കപ്പെട്ടുവെന്ന് മീനാക്ഷി

''വീഡിയോകളില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു''

''വീഡിയോകളില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു''

''വീഡിയോകളില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു''

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്ന ആരോപണവുമായി നടിയും അവതാകരകയുമായ മീനാക്ഷി അനൂപ്. ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ചാനലായിരുന്നു അത്. തന്റെ പേരില്‍ യൂട്യൂബ് നല്‍കിയ പ്ലേ ബട്ടണ്‍ പോലും അവര്‍ തന്നില്ലെന്നും മീനാക്ഷി ആരോപിച്ചു.

യൂട്യൂബില്‍ പുതിയ ചാനൽ തുടങ്ങിയ മീനാക്ഷി, അതിലൂടെയാണ് പഴയ യൂട്യൂബ് ചാനല്‍ നഷ്ടമായതിന് പിന്നിലെ കാരണം കുടുംബസമേതമെത്തി തുറന്നുപറഞ്ഞത്.

Also Read- ‘സിങ്കപ്പെണ്ണേ’; സമാന്തയുടെ ജിം വർക്കൗട്ട് ചിത്രം വൈറൽ

യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല.

' isDesktop="true" id="590430" youtubeid="RTiQR9dCs2Y?feature=oembed" category="buzz">

വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. പക്ഷേ ഇപ്പോള്‍ കോട്ടയം എസ് പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്- മീനാക്ഷിയും കുടുംബവും പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ യൂട്യൂബ് ചാനല്‍ തുടങ്ങാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

First published:

Tags: Kerala police, Meenakshi actor, Youtube channel