നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രാചീനചരിത്ര വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; നടപടിയുമായി സർവകലാശാല

  പ്രാചീനചരിത്ര വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; നടപടിയുമായി സർവകലാശാല

  പ്രാചീനചരിത്രവും പുരാവസ്‌തുശാസ്‌ത്രവും പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾ സൃഷ്ടിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലക്‌നൗ: പ്രാചീനചരിത്രവും പുരാവസ്‌തുശാസ്‌ത്രവും പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾ സൃഷ്ടിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ഉള്ളടക്കങ്ങൾ. വനിതാ വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും കുറിച്ചുള്ള അശ്ലീലം കലർന്ന മോശം പരാമർശങ്ങൾ കണ്ട ലക്‌നൗ യൂണിവേഴ്‌സിറ്റി ബിഎ (ആറാം സെമസ്റ്റർ) വിദ്യാർത്ഥികൾക്ക് ഞെട്ടൽ മാറിയിട്ടില്ല.

   ഇതുസംബന്ധിച്ച് സർവകലാശാല ചീഫ് പ്രൊജക്ടർ ഹസൻഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നിൽ പ്രവർത്തിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പേപ്പർ പ്രെസന്റേഷൻ പങ്കുവെക്കുന്നതിനായി ഫാക്കൽറ്റിയുടെ നിർദ്ദേശപ്രകാരം ഒരു വനിതാ വിദ്യാർത്ഥിനി സൃഷ്ടിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ശനിയാഴ്ച രാത്രി അശ്ലീല ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും എത്തുകയായിരുന്നു. ഗ്രൂപ്പിലേക്ക് ചേരുന്നതിനായി 170 ഓളം ബി‌എ വിദ്യാർത്ഥികൾക്കായി അധ്യാപകർ ലിങ്ക് പ്രചരിപ്പിച്ചിരുന്നു.

   സന്ദേശങ്ങളും വിഷ്വലുകളും പോസ്റ്റുചെയ്ത വ്യക്തി അത് ചെയ്തയുടനെ ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നു. ലിങ്ക് ഉപയോഗിച്ച് വീണ്ടും ഗ്രൂപ്പിൽ പ്രവേശിക്കുകയും സമാനമായ മോശം ഉള്ളടക്കം പോസ്റ്റുചെയ്യുകയും ചെയ്തു. ഗ്രൂപ്പിലെ വ്യക്തിയുടെ മൊബൈൽ നമ്പർ അതേ ക്ലാസിലെ ഒരു പുരുഷ വിദ്യാർത്ഥിയുടേതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ചോദിച്ചപ്പോൾ അയാൾ അത് നിഷേധിച്ചു.   “ശനിയാഴ്ച രാത്രി 11.58 ഓടെ, ഞങ്ങളുടെ ഒരു ആൺസഹപാഠിയുടെ പേരും ഫോൺ നമ്പറും സഹിതം ലൈംഗികത പ്രകടമാക്കുന്ന ആദ്യ ചിത്രം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അശ്ലീല ചിത്രത്തിന് പിന്നാലെ നാല് പെൺകുട്ടികളെ മോശം സന്ദേശങ്ങളിലൂടെ ആക്രമിച്ചു, ”പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പെൺകുട്ടി പറഞ്ഞു.

   ക്ലാസിലെ വനിതാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മോശമായതും ആക്ഷേപകരവുമായ ഭാഷയാണ് വ്യക്തി തുടർന്നതെന്ന് അവർ പറഞ്ഞു. ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകളിൽ നിന്നും ഇക്കാര്യം പരിശോധിക്കാനും കർശന നടപടിയെടുക്കാനും രാത്രി വൈകിയും ഫാക്കൽറ്റികളോട് അഭ്യർത്ഥിക്കുന്ന നിരവധി വനിതാ വിദ്യാർത്ഥികളിൽ നിന്നുള്ള സന്ദേശങ്ങൾ കാണാം.

   ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കുശേഷവും, അശ്‌ളീല സന്ദേശം പോസ്റ്റ് ചെയ്ത വ്യക്തി ക്ലാസിലെ നാല് പുരുഷ വിദ്യാർത്ഥികളെ അപമാനിച്ചുകൊണ്ടുള്ള രണ്ടാമത്തെ സന്ദേശം പോസ്റ്റ് ചെയ്യുകയും ഒരു ഫാക്കൽറ്റി അംഗത്തിന്റെ പേര് മോശമായ തരത്തിൽ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.

   സർവകലാശാലാ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്ത അവസ്ഥ ഉണ്ടായപ്പോൾ പകുതി വിദ്യാർത്ഥികളും പ്രതിഷേധിച്ച് ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നു. വൈകുന്നേരത്തോടു കൂടി വകുപ്പ് തലവൻ പ്രൊഫ. പീയൂഷ് ഭാർഗവയാണ് എൽ.യു പ്രൊജക്ടർ ഓഫീസിലേക്ക് പരാതി അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറിനുള്ള അപേക്ഷ ചീഫ് പ്രൊജക്ടർ ദിനേശ് കുമാർ ഹസൻഗഞ്ച് പോലീസ് സ്റ്റേഷനിൽ നൽകിയത്.

   Summary: A WhatsApp group created by undergraduate students of ancient Indian history and archaeology (AIHA) department in Lucknow University shocked with lewd messages posted by a miscreant
   Published by:user_57
   First published:
   )}