• HOME
 • »
 • NEWS
 • »
 • buzz
 • »
 • പുരാതന റെയിൽവേ സ്റ്റേഷൻ താമസ സ്ഥലമാക്കി; വിൽപ്പനയ്ക്ക് വച്ചത് 5.6 കോടി രൂപയ്ക്ക്

പുരാതന റെയിൽവേ സ്റ്റേഷൻ താമസ സ്ഥലമാക്കി; വിൽപ്പനയ്ക്ക് വച്ചത് 5.6 കോടി രൂപയ്ക്ക്

1923ൽ എല്ലാ സ്റ്റാഫുകളെയും അവരുടെ വീട്ടിലേക്ക് തിരിച്ചയച്ചതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം നിന്നത്. 40 വർഷത്തോളം പ്രവർത്തിച്ചിരുന്ന സ്റ്റേഷനാണ് ഇത്തരത്തിൽ സ്വപ്നസമാനമായ ഒരു ഭവനമായി മാറിയിരിക്കുന്നത്.

Representative Image.

Representative Image.

 • Last Updated :
 • Share this:
  യുകെയിലെ പുരാതനമായ റെയിൽവേ സ്റ്റേഷനെ മനോഹരമായ താമസ സ്ഥലമാക്കി മാറ്റി. വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഇതിന് ഇപ്പോൾ 5,50,000 പൗണ്ടാണ് (ഏകദേശം 5.6 കോടി രൂപ) വിലയിട്ടിരിക്കുന്നത്. മനോഹരമായ വെറുമൊരു താമസസ്ഥലം മാത്രമല്ല ഈ പ്രോപ്പർട്ടി, ഇതിന്റെ ​ഗാർഡനിൽ ഒരു ട്രെയിൻ കാര്യേജും വീട്ടിൽ പഴയ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട മെമന്റോകളും സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

  മുൻകാലങ്ങളിൽ ഡെവോണിലെ എക്സെ വാലി റെയിൽ‌വേയുടെ ഭാഗമായ ബ്രാമ്പ്‌ഫോർഡ് സ്‌പെക്കിലെ റെയിൽവേ സ്റ്റേഷനാണ് ഇപ്പോൾ വീടായി മാറിയത്. ഗ്രേറ്റ് വെസ്റ്റേൺ റെയിൽ‌വേ (ജി‌ഡബ്ല്യുആർ) നിർമ്മിച്ച സിം​ഗിൽ ലൈനിൽ 1885 മെയ് ഒന്നിനാണ് ഈ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്. സ്റ്റേഷനെ താമസസ്ഥലമാക്കി മാറ്റുന്ന നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെങ്കിലും, പച്ചപ്പുള്ള ചുറ്റുപാടും പ്രദേശത്തിന്റെ സൗന്ദര്യവും ഇതിനകം ഇന്റർനെറ്റിൽ വൈറലായി.

  ആൺതുമ്പികൾ ചിറകിന്റെ നിറം മാറ്റുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് പഠന റിപ്പോർട്ട്

  വീടിനകത്തെ ലിവിങ് റൂം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്കാണ് തുറക്കുന്നത്. അതേസമയം ടിക്കറ്റ് ഓഫീസ് ഒരു ബെഡ് റൂമായി മാറി. മാത്രമല്ല, ഇതിന് മരത്തിൽ നിർമിച്ച ഉല്ലാസ കേന്ദ്രവും കുളവുമുണ്ട്. രണ്ട് സ്വീകരണ മുറികൾ, ഒരു ​ഗാർഡൻ റൂം, ഒരു സിറ്റിംഗ് റൂം, ഒരു അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. 6.2 ഏക്കർ സ്ഥലത്തിനകത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

  പ്രോപ്പർട്ടി വിൽപ്പനയ്ക്ക് വച്ച സ്റ്റാ​ഗിൽ നൽകിയിരിക്കുന്ന വിവരണമനുസരിച്ച്, സെൻട്രൽ എക്സ്റ്റെറ്ററിൽ നിന്ന് 5 മൈൽ അകലെയുള്ള ഈ സ്ഥലത്തേക്ക് 900 അടിയോളം ദൂരം കാൽനടയായി മാത്രമേ പ്രവേശിക്കാൻ സാധിക്കൂ. വേനൽക്കാലത്ത് ഒരു സ്വകാര്യ ഫോർഡ് വഴി അവിടെ പോകാം. സ്റ്റാഗ്സിലെ വിവരണമനുസരിച്ച്, ചുറ്റുമുള്ള തുറന്ന ഗ്രാമപ്രദേശവും ഗ്രാമത്തോട് ചേർന്നുള്ള പുഴയും സംയോജിക്കുന്ന പ്രദേശത്ത് മികച്ച ഫുട്പാത്തുകളുള്ള വാക്കിങ് ലൈനുകളും വാ​ഗ്ദാനം ചെയ്യുന്നു.

  അൽവാരസർ ദിനോസറുകൾ കോഴിയുടെ വലിപ്പത്തിലേക്ക് ചുരുങ്ങി; മാറ്റമുണ്ടായത് ഉറുമ്പുതീനികളായി
  മാറിയതോടെയെന്ന് പഠനം

  1923ൽ എല്ലാ സ്റ്റാഫുകളെയും അവരുടെ വീട്ടിലേക്ക് തിരിച്ചയച്ചതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം നിന്നത്. 40 വർഷത്തോളം പ്രവർത്തിച്ചിരുന്ന സ്റ്റേഷനാണ് ഇത്തരത്തിൽ സ്വപ്നസമാനമായ ഒരു ഭവനമായി മാറിയിരിക്കുന്നത്.

  അതേസമയം, തന്റെ സ്വപ്ന ഭവനം പണിയുന്നതിനായി യുകെയിലെ വെയിൽസിൽ ഒരു റീട്ടെയ്ൽ സ്റ്റോർ വാങ്ങി അതിനെ അഞ്ചു ലക്ഷം യൂറോ (4.4 കോടി രൂപ) വിലയുള്ള ഒരു അതിമനോഹര ആഡംബര ഭവനമാക്കി മാറ്റിയ സ്ത്രീയുടെ വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. എലിസബത്ത് എന്ന സ്ത്രീയാണ് ഏഴു മാസത്തെ പരിശ്രമങ്ങൾക്കു ശേഷം വാങ്ങിയ സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള ഒരു ആഡംബര ഭവനം നിർമ്മിച്ചത്. തന്റെ വീട് ന്യൂട്ടൺ ബീച്ചിന് സമീപം ആയതിനാൽ വീട്ടിൽ ഒരു ബീച്ചിന്റെ പ്രതീതി കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നതായി എലിസബത്ത് പറയുന്നു. പുതുതായി പണിത വീട്ടിൽ മൂന്ന് ബെഡ് റൂമുകൾ, ഒരു ഓപ്പൺ കിച്ചൻ, ഒരു ലോഞ്ച്, ഒരു ഗാർഡൻ ഏരിയ എന്നിവയാണുള്ളത്.
  Published by:Joys Joy
  First published: