നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബ്രെഡിൽ ക്രീം ചീസ് ചേർക്കാൻ മറന്നു, സ്റ്റാർബക്ക്സ് ജീവനക്കാരിക്കു നേരെ തോക്കു ചൂണ്ടി യുവാവ്

  ബ്രെഡിൽ ക്രീം ചീസ് ചേർക്കാൻ മറന്നു, സ്റ്റാർബക്ക്സ് ജീവനക്കാരിക്കു നേരെ തോക്കു ചൂണ്ടി യുവാവ്

  പോലീസിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് സ്റ്റാർബക്സ് ജീവനക്കാരി പോലീസ് മേധാവിയുടെ മകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഫ്ലോറിഡ: താൻ ഓര്‍ഡര്‍ ചെയ്ത ബ്രഡിൽ ക്രീം ചീസ് വയ്ക്കാന്‍ മറന്നതിന്‌ സ്റ്റാർബക്സ് ജീവനക്കാരിയ്ക്ക് നല്‍കേണ്ടി വരുമായിരുന്നത് തന്റെ ജീവനാണ്‌. സ്റ്റാർബക്സ് ജീവനക്കാരിയാകട്ടെ പോലീസ് മേധാവിയുടെ മകളും. ഇതിനു തൊട്ടുമുൻപത്തെ ആഴ്ചയിലും തന്റെ ഓർഡർ 'കുളമാക്കിയ' സ്റ്റാർബക്സ് ജീവനക്കാരിയോടുള്ള അമര്‍ഷം കാരണമാണ്‌ ഫ്ലോറിഡക്കാരന്‍ ഇപ്രാവശ്യം തോക്കെടുക്കാൻ പ്രേരിതനായതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് തോക്കെടുക്കുന്ന അമേരിക്കന്‍ യുവത്വത്തിന്റെ 'തോക്കുസംസ്കാരം' മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

   ഓർഡർ ചെയ്ത ബേഗിളിൽ (ക്രീം ചീസും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ബ്രെഡ്ഡ് കൊണ്ടുള്ള പലഹാരം) ക്രീം ചീസ് വയ്ക്കാന്‍ മറന്ന സ്റ്റാർബക്സ് ജീവനക്കാരിയ്ക്കു നേര്‍ക്ക് ഫ്ലോറിഡക്കാരൻ ഏറെ കോപാകുലനായെന്നാണ്‌ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനത്തിലേക്ക് ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കുന്ന (ഡ്രൈവ് ത്രൂ) ജീവനക്കാരിയ്ക്കു നേരെയാണ്‌ ഇയാളുടെ അതിക്രമം.

   മിയാമി ഗാർഡൻസ് പോലീസിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് സ്റ്റാർബക്സ് ജീവനക്കാരി, പോലീസ് മേധാവിയുടെ മകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, തന്റെ ഒരു ഓർഡർ താറുമാറാക്കിയതാണ്‌ സ്റ്റാർബക്സ് ഡ്രൈവ് ത്രൂയിൽ ഇയാളെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു. ബേഗിള്‍ സ്വീകരിച്ച് പുറത്തേക്ക് പോയ അയാൾ ജനാലയ്ക്കടുത്തേക്കുതന്നെ മടങ്ങിയെത്തി, തുടര്‍ന്ന് ജീവനക്കാരിയോട് ആക്രോശിക്കുകയായിരുന്നു.

   മറുപടിയായി ക്രീം ചീസിനായി അയാൾ പണം നൽകിയിട്ടുണ്ടോയെന്ന് ജീവനക്കാരി ചോദിച്ചു, ആ സമയത്ത് അയാൾ പ്രകോപിതനാവുകയും തന്റെ പോക്കറ്റില്‍ നിന്നും തോക്ക് പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാർബക്സ് ജീവനക്കാരി ഫ്ലോറിഡക്കാരന്‌ ക്രീം ചീസ് കൊടുക്കുകയുണ്ടായി.   ഈ അനുഭവം തന്റെ 23 വയസ്സുള്ള മകളെ വല്ലാതെ വേദനിപ്പിച്ചുവെന്ന് പോലീസ് ചീഫ്, ഡെൽമ നോയൽ-പ്രാറ്റ്, സിബിഎസ് 4 നോട് പറഞ്ഞു. അതേസമയം ആ മനുഷ്യൻ തന്റെ നേരെ തോക്ക് ചൂണ്ടിയിട്ടില്ലെന്നും എന്നാൽ അയാള്‍ക്ക് ക്രീം ചീസ് നൽകിയില്ലെങ്കിൽ അയാൾ തന്നെ ഉപദ്രവിക്കുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും പോലീസ് മേധാവിയുടെ മകൾ പറഞ്ഞു.

   “അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഭയാനകമായ ഒരു അനുഭവമായിട്ടാണ് അവൾ ഈ സംഭവത്തെ കാണുന്നത്,” നോയൽ-പ്രാറ്റ് പറഞ്ഞു.” ഇതുപോലെ വെറും നിസ്സാരമായ ഒരു കാര്യത്തിന് ഒരാളുടെ ജീവനെടുക്കാന്‍ മനുഷ്യര്‍ തുനിയുമെന്നത് തന്നെ ഞെട്ടിക്കുന്നുവെന്നും ബേഗിളിൽ ക്രീം ചീസ് ഇല്ലായെന്നത് വികാരവിക്ഷോഭത്തിലേക്ക് ആള്‍ക്കാരെ കൊണ്ടുചെന്നെത്തിക്കുമെന്ന തിരിച്ചറിവ് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും" നോയൽ-പ്രാറ്റ് പറഞ്ഞു.

   അറസ്റ്റ് റിപ്പോർട്ടനുസരിച്ച്, പോക്കറ്റിൽ നിന്ന് വീഴാന്‍ തുടങ്ങിയതിനാലാണ്‌ താന്‍ തോക്ക് കൈയ്യിലെടുത്തതെന്നും എന്നാൽ യുവതിയെ ഭീഷണിപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലായെന്നാണ് ഫ്ലോറിഡക്കാരന്‍ പറയുന്നത്.

   തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ആക്രമണം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ പ്രതിക്ക് നേരിടേണ്ടി വരും. 10,000 ഡോളർ ബോണ്ടിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രസ്തുത സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താൻ പ്രതിക്ക് ഒരു അറ്റോര്‍ണിയുണ്ടോ എന്നുള്ള കാര്യവും വ്യക്തമല്ല.

   Summary: An angry Florida man pulled a gun on a drive-thru worker because they forgot the cream cheese with his bagel, according to Miami Gardens Police. The employee just happened to be the daughter of the police chief
   Published by:user_57
   First published:
   )}