കാമുകന് അയച്ച മെസേജിന് മറുപടിയില്ല; ഒറ്റരാത്രികൊണ്ട് 21 കാരി ഉണ്ടാക്കിയ ട്രെയ്‌ലര്‍ വൈറലായി

News18 Malayalam
Updated: December 19, 2018, 11:24 AM IST
കാമുകന് അയച്ച മെസേജിന് മറുപടിയില്ല; ഒറ്റരാത്രികൊണ്ട് 21 കാരി ഉണ്ടാക്കിയ ട്രെയ്‌ലര്‍ വൈറലായി
  • Share this:
സുഹൃത്തിനൊപ്പം ഒരു സിനിമ കാണാനോ പുറത്ത് പോയി ആഹാരം കഴിക്കാനോ നിങ്ങള്‍ ആഗ്രഹിച്ചെന്നു കരുതുക. ഇക്കാര്യം അറിയിച്ച് മെസേജ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകൾ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും?

അവരുടെ ചാറ്റ് ബോക്‌സില്‍ പോയി തുടര്‍ച്ചയായി ചോദ്യ ചിഹ്നം അയയ്ക്കും അല്ലെങ്കില്‍ അസ്വസ്ഥതയോടെ എന്തെങ്കിലുമൊക്കെ കുറിക്കും. പക്ഷെ അതൊന്നും സുഹൃത്ത് കണ്ടില്ലെങ്കിലോ സങ്കടത്തോടെ കിടന്നുറങ്ങും.

ആരെങ്കിലും അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ നിന്നും വിട്ടു പോയതു പോലെ തോന്നിയാല്‍ അതിനെ എങ്ങനെയാണ്  നമ്മൾ അതിജീവിക്കും?

Also Read പതറില്ല തളരില്ല; 'വൈറൽ ഫിഷു'മായി ഹനാൻ വീണ്ടുമെത്തുന്നു

ഇത്തരമൊരു അവസ്ഥയിലൂടെയാണ് കാലിഫോണിയ സര്‍വകലാശാലയിലെ 21 കാരിയായ പൗലീന റാമിറേസും കടന്നു പോയത്. താന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കൊന്നും ആണ്‍സുഹൃത്തായ ജോര്‍ജ് ഗിരോണ്‍ മറുപടി നല്‍കാത്തതാണ് പൗലീനയെ സങ്കടത്തിലാക്കിയത്.

എന്നാല്‍ പൗലീനയുടെ സങ്കടവും ഒറ്റപ്പെടലുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ഗാത്മകതയിലേക്ക് വഴിമാറി. അവള്‍ തന്റെ സങ്കടത്തില്‍ നിന്നും സൃഷ്ടിച്ചത് ഒരു കിടിലന്‍ സിനിമാ ട്രെയ്‌ലര്‍.
അന്നു രാത്രി ഒരു മണിക്കൂര്‍ മാത്രമാണ് പൗലീന ഉറങ്ങിയത്. ഒറ്റ രാത്രികൊണ്ടു തന്നെ വീഡിയോ ഉണ്ടാക്കി ജോര്‍ജിന്റെ ചാറ്റ് ബോക്‌സിലേക്ക് അയച്ചു.ഇതൊന്നും അറിയാതെ രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ജോര്‍ജ് പൗലീനയുടെ വീഡിയോ കാണുന്നത്.

ജോര്‍ജിന് അയച്ച മെസേജുകളും ചിത്രങ്ങളുമൊക്കെ വച്ചാണ് പൗലീന ട്രെയ്‌ലര്‍ ഉണ്ടാക്കിയത്.

ചൊവ്വാഴ്ച ഇത് ട്വിറ്ററില്‍ ഇടുകയും ചെയ്തു. 50000 പേര്‍ റീട്വീറ്റ് ചെയ്യുകയും 2.5 മില്യണ്‍ പേര്‍ ഇത് കാണുകയും ചെയ്തു.

First published: December 19, 2018, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading