• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

VIDEO | 'ജാഗ്വര്‍' വാങ്ങിക്കൊടുത്തില്ല; പിറന്നാള്‍ സമ്മാനമായി ലഭിച്ച 'BMW' പുഴയില്‍ തള്ളി യുവാവിന്റെ പ്രതിഷേധം

ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം.

news18
Updated: August 11, 2019, 1:58 PM IST
VIDEO | 'ജാഗ്വര്‍' വാങ്ങിക്കൊടുത്തില്ല; പിറന്നാള്‍ സമ്മാനമായി ലഭിച്ച 'BMW' പുഴയില്‍ തള്ളി യുവാവിന്റെ പ്രതിഷേധം
news18
  • News18
  • Last Updated: August 11, 2019, 1:58 PM IST IST
  • Share this:
പിറന്നാൾ സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ പുഴയിൽ തള്ളി യുവാവിന്റെ പ്രതിഷേധം. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം. പിറന്നാളിന് ജാഗ്വർ കാർ വേണമെന്നാണ് യുവാവ് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ജാഗ്വറിന് പകരം 35 ലക്ഷത്തോളം രൂപ മുടക്കി പുതുപുത്തൻ  ബിഎംഡബ്ല്യു കാറാണ് പിതാവ്  വാങ്ങിക്കൊടുത്തത്.

എന്നാൽ ജാഗ്വർ കിട്ടാത്ത അരിശത്തിൽ യുവാവ് ബിഎംഡബ്ല്യു പുഴയിൽ ഒഴുക്കി. കാർ മുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

ദേഷ്യം മാറിയതോടെ പുഴയുടെ മധ്യഭാഗത്ത് അകപ്പെട്ട കാർ കരയിലെത്തിക്കാനും യുവാവ് ശ്രമിച്ചു.  പ്രദേശവാസികളുടെ സഹായത്തോടെ കാർ കരയിലെത്തിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ അറിയപ്പെടുന്ന ഭൂവുടമായാണ് യുവാവിന്റെ പിതാവ്. ഏതായാലും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read യുവതിയെന്ന വ്യാജേന വീഡിയോ ബ്ലോഗിങ്; യഥാർത്ഥ പ്രായം തെളിഞ്ഞതും പൊല്ലാപ്പ്

First published: August 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...