• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |ഉന്തുവണ്ടി കാറില്‍ തട്ടിയതിന് കച്ചവടക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാറുടമ; വീഡിയോ

Viral video |ഉന്തുവണ്ടി കാറില്‍ തട്ടിയതിന് കച്ചവടക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാറുടമ; വീഡിയോ

ക്ഷമ ചോദിച്ചിട്ടും കാറില്‍ നിന്ന് ഇറങ്ങി വന്ന് വണ്ടിയിലെ പപ്പായകള്‍ സ്ത്രീ റോഡില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

  • Share this:
പഴകച്ചവടക്കാരന്റെ ഉന്തുവണ്ടി കാറില്‍ തട്ടിയെന്നാരോപിച്ച് അയാളുടെ പഴങ്ങള്‍(fruits) റോഡില്‍ വലിച്ചെറിഞ്ഞ്(throwing) നശിപ്പിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു(video viral). ഭോപ്പാലിലെ അയോധ്യ നഗറിലാണ് സംഭവം നടന്നത്.

പഴങ്ങളുമായി പോകുന്നതിനിടെ അബദ്ധത്തില്‍ കച്ചവടക്കാരന്റെ ഉന്തുവണ്ടി സ്ത്രീയുടെ കാറില്‍ തട്ടുകയായിരുന്നു. ഇയാള്‍ ക്ഷമ ചോദിച്ചിട്ടും കാറില്‍ നിന്ന് ഇറങ്ങി വന്ന് വണ്ടിയിലെ പപ്പായകള്‍ സ്ത്രീ റോഡില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


ഉന്തുവണ്ടിയിലുള്ള ഓരോ പഴങ്ങളെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും മറ്റ് വാഹനങ്ങള്‍ പോകുന്നതിന് ഇവര്‍ തടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറ് നന്നാക്കാന്‍ വേണ്ടത് ചെയ്യാമെന്നും പഴങ്ങള്‍ നശിപ്പിക്കരുതെന്നും കച്ചവടക്കാരന്‍ പറഞ്ഞതിന് ശേഷവും ഇവര്‍ പ്രവര്‍ത്തി തുടര്‍ന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Bank on Fire | വായ്പ അനുവദിക്കാത്തതിന് ബാങ്കിന് തീയിട്ടു; യുവാവ് പിടിയില്‍

ബെംഗളൂരു: വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബാങ്കിന് തീയിട്ടു യുവാവ്. കര്‍ണാടകയില്‍ ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബാങ്ക് വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രോകപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതി പിടിയിലായി.

വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ബാങ്കിനെ സമീപിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ബാങ്കിന് തീയിടുകയായിരുന്നു. 436,477,435 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

ബാങ്കിന് തീയിട്ട രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെയാണ് പോലീസ് അറസ്റ്റുചെയ്തത്. കാഷ് കൗണ്ടറിലെ ഉപകരണങ്ങള്‍ , കംപ്യൂട്ടര്‍, പ്രിന്റര്‍, സി.സി.ടി.വി. ക്യാമറ, സ്‌കാനര്‍, ഫാന്‍, നോട്ടെണ്ണല്‍ യന്ത്രം എന്നിവ കത്തിനശിച്ചു. തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വസീമിനെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അഗ്നിനിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ഇതിനിടെ ബാങ്കിലെ ജീവനക്കാര്‍ക്കും തീവെയ്പ്പില്‍ പങ്കുള്ളതായി നാട്ടുകാരുടെ ആരോപണം കേസ് പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വായ്പ നിഷേധിച്ചതിനാണ് താന്‍ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. ചില തെളിവുകളും പ്രദേശവാസികള്‍ പോലീസ് കൈമാറിയിട്ടുണ്ട്.

Published by:Sarath Mohanan
First published: