• HOME
 • »
 • NEWS
 • »
 • buzz
 • »
 • നായയെ വിഴുങ്ങി പൊല്ലാപ്പായി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

നായയെ വിഴുങ്ങി പൊല്ലാപ്പായി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

വലുപ്പമേറിയ നായയെ വിഴുങ്ങിയ കാരണം പാമ്പിന് രക്ഷപ്പെടാനായില്ല. ഏറെ നേരത്തെ ശ്രമഫലമായാണ് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പാമ്പിനെ പിടികൂടിയത്.

snake-dog

snake-dog

 • Last Updated :
 • Share this:
  തൃശൂർ: നാട്ടികയിൽ നായയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. നാട്ടിക ഇയ്യാനി ക്ഷേത്രത്തിനു സമീപം ഇയ്യാനി രാജന്‍റെ വീട്ടു വളപ്പിലാണ് സംഭവം. വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടി പീച്ചി വനംവകുപ്പിനെ അറിയിച്ചു.

  വലുപ്പമേറിയ നായയെ വിഴുങ്ങിയ കാരണം പാമ്പിന് രക്ഷപ്പെടാനായില്ല. ഏറെ നേരത്തെ ശ്രമഫലമായാണ് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പാമ്പിനെ പിടികൂടിയത്. ചാക്കിലാക്കിയാണ് പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറിയത്. പാമ്പിനെ പിടികൂടാനുള്ള ലൈസൻസ് കരസ്ഥമാക്കിയവരാണ് പാമ്പിനെ പിടികൂടിയത്. ശൈലേഷ്, അജിത് കുമാർ, സത്യൻ, വിപിൻ, ഷിബി എന്നിവർ ഉൾപ്പെടുന്ന തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. ആയിരത്തിലേറെ പാമ്പുകളെ ഇതിനോടകം, തങ്ങൾ പിടികൂടിയിട്ടുണ്ടെന്നും ഇവർ പറയുന്നു. സംഭവം അറിഞ്ഞു നിരവധി ആളുകൾ പ്രദേശത്ത് തടിച്ചുകൂടി.  പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു; യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

  അജ്മീർ: മോഷണ കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായ യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജവാജയിലാണ് സംഭവം. രമേശ് എന്നായാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് പീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പൊലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിച്ചതച്ചതായും ഇയാൾ കത്തിൽ ആരോപിക്കുന്നു.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, വ്യാഴാഴ്ച ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. എന്നാൽ പിറ്റേദിവസവും ഇയാളെ വിളിച്ചുവരുത്തി ലോക്കപ്പിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അന്ന് രാത്രിയാണ് ഇയാൾ സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.

  സംഭവം വിവാദമായതോടെ യുവാവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയ എഎസ്ഐയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്മീർ എസ്. പി ജവാജ പോലീസ് സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കിഷൻ സിംഗിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും അന്വേഷണം സർക്കിൾ ഓഫീസർ ബീവാറിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എടുക്കാൻ വിസമ്മതിച്ചു.

  ഉടനടി നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷം യുവാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങുകയും ശവസംസ്കാരം നടത്തുകയും ചെയ്തതെന്ന്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജവാജ മൻവേന്ദർ ഭാട്ടിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പ്രതിയായ എ എസ് ഐയെ നീക്കം ചെയ്തതായും കേസിൽ അന്വേഷണം ആരംഭിച്ചതായും പറഞ്ഞു.

  രമേശ് തന്റെ പാന്റിൽ കളർ പേന ഉപയോഗിച്ച് ഒരു സന്ദേശം എഴുതി. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഒരു ഡയറിയുണ്ടെന്നും അതിൽ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. കേസ് അന്വേഷണം ഡൽഹി പോലീസ് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.
  Published by:Anuraj GR
  First published: