• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസ് വീട്ടിലെത്തി: ഫേസ്ബുക്ക് രാഷ്ട്രീയം അവസാനിപ്പിച്ചു


Updated: April 2, 2018, 9:33 PM IST
പൊലീസ് വീട്ടിലെത്തി: ഫേസ്ബുക്ക് രാഷ്ട്രീയം അവസാനിപ്പിച്ചു

Updated: April 2, 2018, 9:33 PM IST
തിരുവനന്തപുരം: സിപിഎം സൈബര്‍ പോരാളി അനീഷ് ഷംസുദീന്‍ പാര്‍ട്ടിക്കു വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ അവസാനിപ്പിക്കുന്നു. ആര്‍എംപി നേതാവ് കെകെ രമയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച പരാതിയില്‍ അനീഷിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് പാര്‍ട്ടിക്കു വേണ്ടിയുള്ള സൈബര്‍ പണി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

വീട്ടില്‍ പൊലീസ് വന്നാല്‍ ഉമ്മ പ്രശ്‌നം ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നും വ്യക്തമായി അറിയിക്കേണ്ടവരെ അറിയിച്ചിരുന്നെന്ന് അനീഷ് പോസ്റ്റില്‍ പറയുന്നു. എന്നിട്ടും വീട്ടില്‍ പൊലീസ് വന്നു. അതുകൊണ്ട് എഫ് ബി രാഷ്ട്രീയം തല്‍ക്കാലം നിറുത്താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

ആഭ്യന്തരവകുപ്പിനെയും പിണറായി വിജയനെയും അനീഷ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഈ ആഭ്യന്തര വകുപ്പ്‌ കൊണ്ട് പാര്‍ട്ടിക്കുണ്ടായിട്ടുള്ള ഡാമേജ് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ലെങ്കില്‍ അനുഭവത്തില്‍ മനസിലാകും. പൊലീസ് ആസ്ഥാനത്തുള്ളവര്‍ ആര്‍ക്ക് വേണ്ടിയാ പണി എടുക്കുന്നത് എന്ന് പാര്‍ട്ടി അന്വേഷിച്ചില്ലെങ്കില്‍ കാല്‍ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അറിയില്ല. താന്‍ പ്രവാസി ആയതിനാല്‍ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം ഫേസ്ബുക്കിലേക്ക് കളം മാറ്റി എന്നേ ഒള്ളു. അതുകൊണ്ട് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പൊ സര്‍ക്കാരിന്റെ നിലപാടുകളൊ എന്റെ നിലപാടുകളെ സ്വാധീനിക്കുന്ന സ്ഥിതി ആയിട്ടില്ലെന്നും അനീഷ് വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
First published: March 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍