നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Stolen Annapurna Idol | 100 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ കണ്ടെത്തി

  Stolen Annapurna Idol | 100 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ കണ്ടെത്തി

  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തും

  കാണാതെപോയ വിഗ്രഹം

  കാണാതെപോയ വിഗ്രഹം

  • Share this:
   ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് വാരണാസിയിൽ (Varanasi) നിന്ന് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ (Maa Annapurna) വിഗ്രഹം കാനഡയിൽ (Canada) കണ്ടെത്തി. ഈ ആഴ്ച അവസാനത്തോടെ വാരണാസിയിലെ (Varanasi) കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് അന്നപൂർണ ദേവിയുടെ നഷ്ടപ്പെട്ട വിഗ്രഹം വീണ്ടും തൊഴുത് പ്രാർത്ഥിക്കാം. ഡൽഹിയിലെത്തിയ (Delhi) വിഗ്രഹം അലിഗഡിലേക്ക് കൊണ്ടുപോകും. ​​അവിടെ നിന്ന് നവംബർ 12 ന് കനൗജിൽ വിഗ്രഹം എത്തിക്കും. ​​തുടർന്ന് ഒരു ദിവസത്തിന് ശേഷം നവംബർ 14 ന് അയോധ്യയിലേക്ക് വിഗ്രഹം കൊണ്ടുപോകും. അതിനുശേഷം, വിഗ്രഹം വാരണാസിയിലേക്ക് കൊണ്ടുപോകും. 15ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിഗ്രഹം എത്തിക്കുമെന്നാണ് വിവരം.

   ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തും. 17 സെന്റീമീറ്റർ ഉയരവും 9 സെന്റീമീറ്റർ വീതിയും 4 സെന്റീമീറ്റർ കനവുമുള്ളതാണ് വിഗ്രഹം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം നിരവധി പുരാവസ്തുക്കൾ തിരിച്ചറിഞ്ഞ് രാജ്യത്തേക്ക് തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്നപൂർണ വിഗ്രഹവും തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളതെന്ന് കരുതുന്ന 157 ശില്പങ്ങളും ചിത്രങ്ങളും വിദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അവ ശരിയായ സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് അതാത് രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളുടെയും സാംസ്കാരിക പുരാവസ്തുക്കളുടെയും വിവരം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

   157 പുരാവസ്തുക്കളുടെ പട്ടികയിൽ 10-ാം നൂറ്റാണ്ടിലെ രേവന്ത വിഗ്രഹം മുതൽ 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജ വിഗ്രഹം വരെയുള്ള വൈവിധ്യമാർന്ന നിരവധി ഇനങ്ങൾ ഉൾപ്പെടുന്നു.

   ഉത്തർപ്രദേശിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി യുപി സർക്കാർ ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി വിഗ്രഹം സ്വീകരിച്ചു. “യുപി സർക്കാർ വാരണാസിയിലേക്ക് 4 ദിവസത്തെ മാതാ അന്നപൂർണ ദേവി യാത്ര നടത്തും. നവംബർ 15 ന് വിശ്വനാഥ ക്ഷേത്രത്തിൽ മുഖ്യമന്ത്രി ആദിത്യനാഥ് വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന്“ യുപി സർക്കാർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി പറഞ്ഞു.

   42 വർഷം മുമ്പ് മോഷണം പോയ തമിഴ്‌നാട്ടിലെ രാജഗോപാലസ്വാമി ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ ലണ്ടനിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം തിരികെ ലഭിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിൽ നിന്ന് ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ നാല് വെങ്കല വിഗ്രഹങ്ങൾ 1978ലാണ് മോഷണം പോയത്. പൊറയാർ പോലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണം പോയ നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ലണ്ടനിലെ ഒരു പുരാവസ്തു ശേഖരത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

   Summary: An idol of Goddess Annapurna that was stolen from Varanasi about 100 years ago was found in Canada 
   Published by:user_57
   First published:
   )}