• HOME
  • »
  • NEWS
  • »
  • buzz
  • »
  • Aamir Khan | ആമിർ ഖാന് ഉത്തരം മുട്ടിയ ചോദ്യത്തിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? 50 ലക്ഷം വിലയുള്ള ആ ചോദ്യമിതാ

Aamir Khan | ആമിർ ഖാന് ഉത്തരം മുട്ടിയ ചോദ്യത്തിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? 50 ലക്ഷം വിലയുള്ള ആ ചോദ്യമിതാ

Answer the 50 lakh worth question that left Aamir Khan confused in KBC | ഉത്തരം പറയാൻ ആമിറിനും സഹ മത്സരാർത്ഥിക്കും 50-50 ഓപ്ഷൻ വേണ്ടിവന്നു

KBC

KBC

  • Last Updated :
  • Share this:
    കോൻ ബനേഗ ക്രോർപതി (Kaun Banega Crorepati) 14 അഥവാ കെബിസി 2022-ന്റെ ആദ്യ എപ്പിസോഡ് ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്തു. വളരെ രസകരമായിരുന്നു ഇതിന്റെ അവതരണം. പുതിയ സീസണിന് തുടക്കമിടാൻ അമിതാഭ് ബച്ചൻ ആമിർ ഖാൻ, മേജർ ഡി.പി. സിംഗ് (കാർഗിൽ യുദ്ധ പോരാളി), കേണൽ മിതാലി മധുമിത എന്നിവരെ ക്ഷണിക്കുകയുണ്ടായി

    അവർ 50 ലക്ഷം രൂപയും നേടി. വിജയിച്ച തുക സൈനിക കേന്ദ്ര ക്ഷേമത്തിലേക്കാണ് പോകുന്നത്. ആമിറിനൊപ്പം മേജർ ഡി.പി. സിംഗ് അവസാന ചോദ്യത്തിന് ഉത്തരം നൽകിയപ്പോൾ. അമിതാഭ് ഇരുവരോടും ഇനിപ്പറയുന്ന ചോദ്യം ചോദിച്ചു. ഇത് ആമിറിനെ ഉൾപ്പെടെ ഉത്തരം മുട്ടിച്ച ചോദ്യമായിരുന്നു.

    ചുവടെയുള്ള ഇന്ത്യൻ പ്രസിഡന്റുമാരിൽ ആരാണ് പരസ്പരം ഭാരതരത്നം സമ്മാനിച്ചത്? എസ്. രാധാകൃഷ്ണൻ- വി.വി. ഗിരി, വി.വി. ഗിരി - സക്കീർ ഹുസൈൻ, സക്കീർ ഹുസൈൻ- പ്രതിഭാ പാട്ടീൽ, രാജേന്ദ്ര പ്രസാദ്- എസ്. രാധാകൃഷ്ണൻ എന്നിവയായിരുന്നു ഓപ്ഷനുകൾ.

    ഉത്തരം ഉറപ്പില്ലാത്തതിനാൽ ആമിറും മേജർ ഡി.പി. സിംഗും ലൈഫ്‌ലൈൻ ആയ 50-50 തിരഞ്ഞെടുത്തു. ശരി ഉത്തരമായ ‘രാജേന്ദ്ര പ്രസാദ്-എസ്. രാധാകൃഷ്ണൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു. ഇത് 50 ലക്ഷം രൂപ നേടാൻ അവരെ സഹായിച്ചു.

    തന്റെ വരാനിരിക്കുന്ന ചിത്രം 'ലാൽ സിംഗ് ഛദ്ദയുടെ' പ്രചരണാർത്ഥം ആമിർ ഖാൻ ഷോയിൽ പങ്കെടുക്കുകയായിരുന്നു. നീണ്ട നാല് വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തുകയാണ്. അമിതാഭ് ബച്ചനൊപ്പം 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലാണ്' അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ വിജയം കണ്ടില്ല.

    1994-ൽ ഓസ്കർ അവാർഡ് നേടിയ അമേരിക്കൻ ചിത്രം 'ഫോറസ്റ്റ് ഗമ്പിന്റെ' ഹിന്ദി റീമേക്കാണ് 'ലാൽ സിംഗ് ഛദ്ദ'. ടോം ഹാങ്ക്‌സ് ചെയ്ത വേഷം ഹിന്ദി പതിപ്പിൽ ആമിർ ഖാൻ അവതരിപ്പിക്കും. 20-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ നിരവധി നിർണായക ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും അറിയാതെ സ്വാധീനിക്കുകയും ചെയ്യുന്ന ലോലഹൃദയനും ദയയുള്ളവനുമായ ഒരു മനുഷ്യന്റെ ജീവിതത്തിലെ നിരവധി വർഷങ്ങളെ ലാൽ സിംഗ് ഛദ്ദ ചിത്രീകരിക്കും.

    ചിത്രത്തിൽ കരീന കപൂർ ഖാൻ ആമിറിന്റെ കാമുകിയായി അഭിനയിക്കുമ്പോൾ മോന സിംഗ് അമ്മയുടെ വേഷം ചെയ്യുന്നു. നാഗ ചൈതന്യയാണ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ എത്തുന്നത്. ആമിർ ഖാൻ പ്രൊഡക്ഷനും വയാകോം 18 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രീതമാണ്. ഓഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യും.

    Summary: Answer the 50 lakh worth question that left Aamir Khan confused in KBC. The 14th edition of the show kicked off in style on August 7, 2022
    Published by:user_57
    First published: