• HOME
 • »
 • NEWS
 • »
 • buzz
 • »
 • ANTI CASTE RAPPER FROM JNU MANAGES TO RAISE RS 38 LAKH IN 3 HOURS TO FUND OXFORD DREAM AA

ഓക്സ്ഫഡിലെ പഠനത്തിനായി ക്രൗഡ് ഫണ്ടിങ്ങുമായി ദളിത് റാപ് ഗായകൻ; മൂന്ന് മണിക്കൂറിനിടെ സ്വരൂപിച്ചത് 38 ലക്ഷം രൂപ

ദളിത് ആക്ടിവിസ്റ്റ് കൂടിയായ സുമീത് ഇന്ത്യയിലെ ജാതീയതക്കെതിരായ തന്റെ റാപ് ഗാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.

Anti-caste rapper Sumeet Samos | Image credit: YouTube

Anti-caste rapper Sumeet Samos | Image credit: YouTube

 • Share this:
  ഓക്സ്ഫഡ് സർവകലാശാലയിലെ പഠനത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂന്ന് മണിക്കൂറിനിടെ 38 ലക്ഷം രൂപ സ്വരൂപിച്ച് ദളിത് ആക്ടിവിസ്റ്റും റാപ് ഗായകനുമായ സുമീത് സാമോസ് തുറുക്. ഉന്നത പഠനമെന്ന തന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞതോടെയാണ് ക്രൗഡ് ഫണ്ടിങ് എന്ന ആശയവുമായി സുമീത് എത്തിയത്. ഡൽഹിയില പ്രശസ്തമായ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി കൂടിയായിരുന്ന സുമീത് ഒഡീഷയിലെ കോറപുതം എന്ന സ്ഥലത്തുള്ള സ്കൂൾ ടീച്ചറുടെ മകനാണ്.

  ദളിത് ആക്ടിവിസ്റ്റ് കൂടിയായ സുമീത് ഇന്ത്യയിലെ ജാതീയതക്കെതിരായ തന്റെ റാപ് ഗാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ജാതീയമായ വേർതിരിവിനും അടിച്ചമർത്തലിനും എതിരെ ശബ്ദിച്ച സുമീതിന്റെ റാപ് ഗാനങ്ങൾ യുവജനങ്ങൾക്കിടയിൽ തുറന്ന ചർച്ചകൾക്ക് കാരണമായി.

  സ്പാനിഷിൽ ബിരുദ പഠനം പൂർത്തിയാക്കിയ സുമീത് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇതിനു ശേഷമാണ് ഓക്സ്ഫഡിലേക്ക് തുടർ പഠനത്തിനായി ശ്രമം ആരംഭിച്ചത്. ഇതിൽ വിജയിച്ച സുമീതിന് കഴിഞ്ഞ ജനുവരിയിൽ തന്നെ ഓക്സ്ഫഡിൽ നിന്നും അക്സപ്റ്റൻസ് ലെറ്റർ ലഭിച്ചിരുന്നു.

  Also Read മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി

  എന്നാൽ, പഠനത്തിനായി സ്കോളർഷിപ്പിന് പ്രതീക്ഷിച്ചിരുന്ന സുമീതിന്റെ അപേക്ഷ തള്ളിയത് പഠന സ്വപ്നങ്ങൾക്ക് തിരിച്ചടി ആവുകയായിരുന്നു. തന്റെ ഇംഗ്ലീഷ് വെരിഫിക്കേഷൻ പ്രോസസിനിടയിൽ സംഭവിച്ച കാലതാമസമാണ് സ്കോളർഷിപ്പ് അപേക്ഷ തള്ളിയതിനു കാരണമെന്ന് സുമീത് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്കോളർഷിപ്പ് ലഭിക്കാതായതോടെ ധനസഹായത്തിനായി സുമീത് ഒഡീഷ സർക്കാരിനെ സമീപിച്ചു. തുടക്കത്തിൽ സുമീതിന്റെ പഠനത്തിനായി ട്യൂഷൻ ഓഫീസിന്റെ ഒരു ഭാഗം നൽകാമെന്ന് സർക്കാർ സമ്മതിച്ചില്ലെങ്കിലും പിന്നീട് ഇത് നിരസിക്കപ്പെട്ടു. രണ്ടാമത്തെ ബിരുദാനന്തര ബിരുദം ആണ് പഠിക്കാൻ പോകുന്നത് എന്ന കാരണത്താൽ സഹായം നൽകാനാവില്ലെന്ന് കാണിച്ചാണ് ധനസഹായം നിരസിച്ചത്. തുടർന്ന് ചില രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടും സഹായാഭ്യർത്ഥന നടത്തിയെങ്കിലും നല്ല പ്രതികരണമല്ല ലഭിച്ചത്.


  തുടർന്നാണ് ഓക്സ്ഫഡിലെ തന്റെ ഉന്നത പഠനം ആരംഭിക്കുന്നതിനായി ക്രൗഡ് ഫണ്ടിങ്ങിന്റെ മാർഗം സ്വീകരിക്കാൻ സുമീത് തീരുമാനിച്ചത്. ഇത്തരത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി പണം കണ്ടെത്തിയ കശ്മീരി വിദ്യാർത്ഥിയുടെ മാതൃക പിൻപറ്റിയാണ് സുമീതും ഇക്കാര്യം ചെയ്തത്.

  Also Read വയലിനിൽ ബോളിവുഡ് മെലഡികൾ വായിക്കുന്ന വയോധികൻ; വൈറലായി കൊൽക്കത്തയിലെ തെരുവിൽ നിന്നുള്ള വീഡിയോ

  തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രശസ്തരായ തന്റെ സുഹൃത്തുക്കളെ സമീപിച്ച് ഈ ആശയം പങ്കുവയ്ക്കുകയായിരുന്നു. ഇതിനു ശേഷം Milaap.org എന്ന ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റിലൂടെ ക്യാമ്പയിൻ ആരംഭിച്ചു. ക്യാംപയിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് മൂന്ന് മണിക്കൂറിൽ 38 ലക്ഷം രൂപയാണ് സുമീതിന് സ്വരൂപിക്കാനായത്.

  Also Read പുതിയ റസ്റ്ററന്റ് പൂട്ടി വീണ്ടും തട്ടുകടയിലേക്ക്; വൈറലായ 'ബാബ കാ ദാബ'യിലെ വയോധിക ദമ്പതികൾ കഷ്ടപ്പാടിൽ

  ഇതോടെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ എംഎസ്സി മോഡേൺ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം ആരംഭിക്കാൻ കാത്തിരിക്കുകയാണ് സുമീത്. ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കും.
  First published:
  )}