HOME /NEWS /Buzz / കോവിഡ് വാക്‌സിന്‍ വിരോധിയായ നഴ്‌സ് കുത്തിവച്ചത് ഉപ്പുവെള്ളം; 8600 പേര്‍ വീണ്ടും വാക്‌സിന്‍ എടുക്കണം

കോവിഡ് വാക്‌സിന്‍ വിരോധിയായ നഴ്‌സ് കുത്തിവച്ചത് ഉപ്പുവെള്ളം; 8600 പേര്‍ വീണ്ടും വാക്‌സിന്‍ എടുക്കണം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഉപ്പുവെള്ളം ലഭിച്ചുവെന്ന് കരുതുന്ന 8,600 കുടുംബങ്ങളെ പ്രാദേശിക ഉദ്യോഗസ്ഥർ വീണ്ടും വാക്സിൻ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ടു

  • Share this:

    കോവിഡ് വാക്സിന് പകരം ജർമ്മനിയിലെ റെഡ് ക്രോസ് നഴ്സ് ആളുകൾക്ക് ഉപ്പുവെള്ളം കുത്തിവച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന് വടക്കൻ ജർമ്മനിയിലെ ആരോഗ്യ പ്രവർത്തകർ ആയിരക്കണക്കിന് വ്യക്തികളോട് കോവിഡ് വാക്സിനേഷന്റെ പുതിയ ഷോട്ട് സ്വീകരിക്കാൻ ആവശ്യപ്പെട്ടു. വടക്കൻ കടൽ തീരത്തിനടുത്തുള്ള ഗ്രാമീണ മേഖലയായ ഫ്രൈസ്ലാൻഡിലെ ഒരു വാക്സിനേഷൻ കേന്ദ്രത്തിലാണ് നഴ്സ് വാക്സിൻ എടുക്കാൻ എത്തിയവർക്ക് ഉപ്പ് ലായനി കുത്തിവച്ചത്.

    ഉപ്പുവെള്ളം ലഭിച്ചുവെന്ന് കരുതുന്ന 8,600 കുടുംബങ്ങളെ പ്രാദേശിക ഉദ്യോഗസ്ഥർ വീണ്ടും വാക്സിൻ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ടു. "സംഭവം കേട്ട് ഞെട്ടിപ്പോയി" എന്ന് പ്രദേശത്തെ കൗൺസിലറായ സ്വെൻ ആംബ്രോസി ഫേസ്ബുക്കിൽ പറഞ്ഞു. "ബന്ധപ്പെട്ട വ്യക്തികൾക്ക് അവരുടെ പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതമായി എത്രയും വേഗം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും" അദ്ദേഹം പറഞ്ഞു.

    ഉപ്പുവെള്ളം നിരുപദ്രവകരമാണെങ്കിലും, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജർമ്മനിയിൽ കുത്തിവയ്പ് എടുത്തവരിൽ ഭൂരിഭാഗവും പ്രായമുള്ളവരും കോവിഡ് ബാധിക്കാൻ ഉയർന്ന അപകടസാധ്യതയുള്ളവരുമാണ്.

    സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത് അനുസരിച്ച് ഇവർ വാക്സിനേഷന് എതിരാണെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ഇങ്ങനെ ചെയ്തതിന് പിന്നിൽ നഴ്സിന്റെ പ്രചോദനം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കുറ്റകൃത്യങ്ങൾ പരിശോധിക്കുന്ന ഒരു പ്രത്യേക സ്ക്വാഡിന് കൈമാറിയ കേസിൽ പ്രതിയെ പിടികൂടിയോ കുറ്റം ചുമത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

    ഉപ്പു ലായനി നിരുപദ്രവകരമാണെങ്കിലും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള പ്രായമായവരെ ഇത് ബാധിച്ചേക്കാം. വാക്സിൻ വിരുദ്ധത പ്രകടിപ്പിച്ച ആദ്യത്തെ ആരോഗ്യ പ്രവർത്തകയല്ല ഇവർ. കൊറോണ വൈറസ് വാക്സിനേഷൻ സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടെക്സസിലെ ഒരു ആശുപത്രി ജൂണിൽ 178 ജീവനക്കാരെ ശമ്പളമില്ലാതെ രണ്ടാഴ്ചത്തേക്ക് പിരിച്ചുവിട്ടിരുന്നു.

    ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച്, ജർമ്മനിയിൽ വാക്സിനെടുക്കാൻ യോഗ്യതയുള്ള ജനസംഖ്യയുടെ 55.6 ശതമാനവും പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. 96 മില്യണിലധികം ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.

    കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുന്നതിനും സാധാരണ നിലയിലുള്ള ദൈനംദിന ജീവിതത്തിലേയ്ക്ക് മടങ്ങുന്നതിനും നിലവിലുള്ള ഏക മാർഗം കോവിഡ് വാക്സിനേഷനാണ്. വൈറസിനെതിരായ ഈ യുദ്ധത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എടുത്തു പറയുന്ന ഒരേയൊരു കാര്യം വാക്സിനേഷന്റെ പ്രാധാന്യമാണ്. എത്രയും വേഗം എല്ലാവരും വാക്സിനെടുക്കുക എന്നതാണ് വൈറസിനെ പിടിച്ച് നിർത്താനുള്ള ഏറ്റവും വലിയ മാർഗം. എന്നാൽ ഇതിനിടെ വാക്സിനുകൾക്കെതിരെ ശബ്ദമുയർത്തുന്ന നിരവധിയാളുകൾ മിക്ക രാജ്യങ്ങളിലുമുണ്ട്.

    രാജ്യത്ത് കോവിഡ് വാക്സിനെതിരായി നടക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങളുടെയും വ്യാജ പ്രചാരങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ വാക്സിനെടുക്കാൻ മടി കാട്ടുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

    First published:

    Tags: Covid 19, Covid 19 Vaccination, Covid vaccine, Germany