• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വ്യാജനിലൂടെ നേടിയത് ലക്ഷങ്ങള്‍; ഒടുവില്‍ തമിഴ് റോക്കേഴ്സ് വലയിലായി

news18
Updated: April 3, 2018, 3:54 AM IST
വ്യാജനിലൂടെ നേടിയത് ലക്ഷങ്ങള്‍; ഒടുവില്‍ തമിഴ് റോക്കേഴ്സ് വലയിലായി
news18
Updated: April 3, 2018, 3:54 AM IST
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്റി പൈറസി സെല്ലിന്റെ പിടിയിലായി. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തി(24), സുരേഷ് (24), ടി.എന്‍. റോക്കേഴ്‌സ് ഉടമ പ്രഭു(24), ഡി.വി.ഡി. റോക്കേഴ്‌സ് ഉമടകളും തിരുനെല്‍വേലി സ്വദേശികളുമായ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

തമിഴ് റോക്കേഴ്‌സ്, ടി.എന്‍. റോക്കേഴ്‌സ്, ഡി.വി.ഡി. റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് ഇവരുടെ രീതി.

സിനിമ കാണാന്‍ കൂടുതല്‍ പേര്‍ വെബ്‌സൈറ്റില്‍ എത്തുന്നതിനുസരിച്ച് പരസ്യ ഏജന്‍സികള്‍ ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ഇവര്‍ ഒരോ മാസവും സമ്പാദിക്കുന്നത്. ഒരു ഡൊമൈന്‍ ഏതെങ്കിലും രീതിയില്‍ ബ്ലോക്ക് ചെയ്താല്‍ മറ്റ് ഡൊമൈനുകളിലും സിനിമ അപ് ലോഡ് ചെയ്യും. ഇതിനായി നിരവധി ഡൊമൈനുകളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ് റോക്കേഴ്‌സ് ഉടമയായ കാര്‍ത്തിയുടേയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടിയിലധികം രൂപ സിനിമാെപെറസി മുഖേന സമ്പാദിച്ചതായി കണ്ടെത്തി. ഡി.വി.ഡി. റോക്കേഴ്‌സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടി.എന്‍. റോക്കേഴ്‌സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സമ്പാദിച്ചിട്ടുണ്ട്.
First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍