• HOME
  • »
  • NEWS
  • »
  • buzz
  • »
  • ANUSHKA SHARMA ASKS ABOUT HER HEADPHONES IN VIRAT KOHLI S AMA SESSION

'എന്‍റെ ഹെഡ്ഫോണെവിടെ?'; വിരാട് കോഹ്ലിയുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ അനുഷ്കയുടെ ചോദ്യം

വാമിക എന്ന പേരിന്‍റെ അർഥമായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. ഒപ്പം വാമികയെ ഒന്നു കാണനാകുമോയെന്നും ചോദിച്ചിരുന്നു.

Virat Kohli, Anushka Sharma

Virat Kohli, Anushka Sharma

  • Share this:
    ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. ഇരുവരും തമ്മിൽ ഇൻസ്റ്റയിൽ നടത്തിയ ഒരു സ്നേഹ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്ത മത്സരങ്ങൾക്ക് മുന്നോടിയായി നിലവിൽ മുംബൈയിലെ ഒരു ഹോട്ടലിൽ ക്വാറന്‍റീനിൽ കഴിയുകയാണ് വിരാട്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിച്ചിരുന്നു.

    AMA (Ask Me Anything) സെഷനിലൂടെ ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിരാട് മറുപടി നൽകിയിരുന്നു. ഇതിനിടയാണ് അനുഷ്കയുടെ ചോദ്യം. 'എന്‍റെ ഹെഡ്ഫോൺ എവിടെയാണ് വച്ചത്? എന്നായിരുന്നു അനുഷ്കയുടെ ചോദ്യം. കട്ടിലിന് സമീപമുള്ള ടേബിളില്‍ വച്ചിട്ടുണ്ടെന്ന് ചിരിച്ചു കൊണ്ട് വിരാട് മറുപടിയും നൽകും. ഒരു ചുവന്ന ഹൃദയ ഇമോജിയും ഒപ്പമുണ്ടായിരുന്നു. രസകരമായ ഈ സ്നേഹ സംഭാഷണം അധികം വൈകാതെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

    മകൾ വാമികയുമായി ബന്ധപ്പെട്ട ഒരു ആരാധകന്‍റെ ചോദ്യത്തിനും വിരാട് മറുപടി നൽകിയിരുന്നു. വാമിക എന്ന പേരിന്‍റെ അർഥമായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. ഒപ്പം വാമികയെ ഒന്നു കാണനാകുമോയെന്നും ചോദിച്ചിരുന്നു. വാമിക എന്നത് ദുർഗ്ഗാ ദേവിയുടെ മറ്റൊരു പേരാണ് എന്ന് കോഹ്ലി മറുപടി നൽകി. എന്നാൽ മകളുടെ ചിത്രം പുറത്തുവിടുന്ന കാര്യത്തിൽ അനുകൂല ഉത്തരമല്ല കോഹ്ലി നൽകിയത്.



    സോഷ്യൽ മീഡിയ എന്താണെന്ന് മകൾ മനസിലാക്കുന്നത് വരെ അവളെ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കില്ല എന്ന തീരുമാനമാണ് അനുഷ്കയും താനും എടുത്തിരിക്കുന്നതെന്നാണ് വിരാട് പറഞ്ഞത്. അതിന് ശേഷം മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാം എന്നും വ്യക്തമാക്കുന്നു.



    ഇക്കഴി‍ഞ്ഞ ജനുവരി പതിനൊന്നിനാണ് വിരാട്-അനുഷ്ക ദമ്പതികൾ തങ്ങളുടെ ആദ്യ കൺമണിയെ വരേവറ്റത്. സെലിബ്രിറ്റികളുടെ മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ നിന്നും അകറ്റി നിർത്തിയാണ് വിരാടും അനുഷ്കയും വ്യത്യസ്തരാകുന്നത്. തങ്ങളുടെ മകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്‍റെ മുഖം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ചിത്രവും ഇരുവരും പുറത്തുവിട്ടിട്ടില്ല.
    Published by:Asha Sulfiker
    First published:
    )}