നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Bodyguard over CEO | സിഇഒമാരേക്കാൾ കൂടുതൽ വരുമാനം; അനുഷ്ക - കോഹ്‌ലി ദമ്പതികളുടെ ബോഡിഗാർഡിന്റെ ശമ്പളം എത്രയെന്നോ?

  Bodyguard over CEO | സിഇഒമാരേക്കാൾ കൂടുതൽ വരുമാനം; അനുഷ്ക - കോഹ്‌ലി ദമ്പതികളുടെ ബോഡിഗാർഡിന്റെ ശമ്പളം എത്രയെന്നോ?

  പല കമ്പനികളുടെയും സിഇഒമാരുടെ വാർഷിക വരുമാനവുമായി സോനുവിന്റെ ശമ്പളം താരതമ്യം ചെയ്യുമ്പോൾ സോനു വളരെ മുകളിലാണ്

  • Share this:
   ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ്‌ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (Indian Cricket Team ) കരുത്തുറ്റ നായകൻ വിരാട് കോലിയും (Virat Kohli) ബോളിവുഡിന്റെ പ്രിയനടി അനുഷ്ക ശർമയും ( Anushka Sharma ). ഇപ്പോൾ ഇവരുടെ മകൾ വാമികയും (Vamika ) ആരാധകരുടെ പ്രിയപ്പെട്ട കുട്ടി സെലിബ്രിറ്റിയാണ്. വിരാട് അനുഷ്ക ബന്ധത്തിൽ നിരവധി തവണ ആരാധകരുടെ അമിത ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അനുഷ്‍കയുമായി വിരാട് പ്രണയത്തിൽ ആയിരുന്നപ്പോൾ മുതൽ പല തരത്തിലുള്ള വിവാദങ്ങളും ആരാധകർ ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിയായ വാമികയ്ക്ക് നേരെ പോലും അക്രമങ്ങൾ നടത്തുന്നവർ ഉണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിശ്വസ്തനായ അംഗരക്ഷകൻ താരങ്ങളുടെ ജീവിതത്തിൽ അനിവാര്യമാണ്. അവരുടെ വരുമാനത്തിന്റെ ഒരു ഭാഗംതന്നെ അതിനായി മാറ്റി വയ്‌ക്കേണ്ടി വരുന്നു.

   അത്തരത്തിൽ നടി അനുഷ്ക ശർമ്മയുടെ അംഗരക്ഷകനാണ് (bodyguard) പ്രകാശ് സിംഗ് എന്ന സോനു (Prakash Singh aka Sonu). വർഷങ്ങളായി അനുഷ്കയോടൊപ്പമുള്ള സോനു തന്റെ കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റുന്ന ഒരു അംഗരക്ഷകനാണ്. വിരാട് കോലിയ്ക്കും സ്വന്തമായി അംഗരക്ഷകനുണ്ട്. എങ്കിലും അനുഷ്കയുമായുള്ള വിവാഹത്തിന് ശേഷം സോനു തന്നെയാണ് വിരാട് കോലിയുടെയും കാവലാൾ. ഇന്ത്യയിലുള്ള പല സിഇഒമാരുടെ (CEO) ശമ്പളത്തേക്കാൾ കൂടുതലാണ് പ്രകാശ് സിംഗിന്റെ വരുമാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

   Zoom.com റിപ്പോർട്ട് പ്രകാരം സോനുവിന് 1.2 കോടി രൂപ വാർഷിക ശമ്പളമുണ്ട് (annual pay). ഇതിനർത്ഥം സോനുവിന്റെ പ്രതിമാസ ശമ്പളം ഏകദേശം 10 ലക്ഷം (10 lakh) രൂപയാണെന്നാണ്. ഇന്ത്യയിലെ പല കമ്പനികളുടെയും സിഇഒമാരുടെ വാർഷിക വരുമാനവുമായി സോനുവിന്റെ ശമ്പളം താരതമ്യം ചെയ്യുമ്പോൾ സോനു വളരെ മുകളിലാണ്. സോനുവിന്റെ ശമ്പളം ശരിയാണെങ്കിൽ ബോളിവുഡ് വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി അംഗരക്ഷകരിൽ ഒരാളാണ് അദ്ദേഹമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

   അംഗരക്ഷകനാണെങ്കിലും വിരാട് അനുഷ്ക കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സോനു. എല്ലാ വർഷവും മുടങ്ങാതെ അനുഷ്ക സോനുവിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഒരിക്കൽ ഷാരുഖ് ഖാനോടൊപ്പം (Shah Rukh Khan) സീറോ (Zero) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ സെറ്റിൽ വച്ച് അനുഷ്ക സോനുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അനുഷ്ക ശർമ്മയുടെ ഗർഭകാലത്ത് നടിയുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം സോനുവാണ് ഏറ്റെടുത്തത്. നേരത്തെ, കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടെ വൈറലായ ഒരു ഫോട്ടോയിൽ അനുഷ്ക തന്റെ വാനിറ്റി വാനിൽ (vanity van) നിന്ന് ഇറങ്ങുമ്പോൾ ഒപ്പം സോനു പിപിഇ കിറ്റ് (PPE kit) ധരിച്ച് നില്കുന്നത് കാണാം. സോനുവാണ് ഒരു കവചം പോലെ എപ്പോഴും അനുഷ്‌കയെ സംരക്ഷിക്കുന്നയാൾ.

   ജനങ്ങൾക്ക് താരങ്ങളുടെ വ്യക്തി ജീവിതം അറിയാൻ വളരെയധികം ആകാംഷയുണ്ട്. എന്നാൽ ചെറിയ കാര്യങ്ങളിൽ പോലും തലയിടുകയും അഭിപ്രായം പറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവരാണ് ഇവരിൽ ചിലർ. ഇത്തരം സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ഒരു അംഗ രക്ഷകന്റെ പ്രാധാന്യം വളരെ വലുതാണ്.
   Published by:Jayesh Krishnan
   First published:
   )}