• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോലിയ്ക്ക് അനുഷ്കയുടെ അച്ഛന്‍റെ വക സ്പെഷ്യല്‍ ഗിഫ്റ്റ്

cricketnext
Updated: April 2, 2018, 9:45 PM IST
കോലിയ്ക്ക് അനുഷ്കയുടെ അച്ഛന്‍റെ വക സ്പെഷ്യല്‍ ഗിഫ്റ്റ്
Image: Twitter/ Anushka Sharma
cricketnext
Updated: April 2, 2018, 9:45 PM IST
താരദമ്പതികളായ വിരാട് കോലിയുടെയും അനുഷ്ക ശര്‍മ്മയുടെയും ജീവിതത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അനുഷ്കയുടെ സിനിമകള്‍ ഹിറ്റാകുമ്പോഴും ക്രിക്കറ്റ് മൈതാനത്ത് കോലി റണ്‍സടിച്ചുകൂട്ടി മുന്നോട്ടുപോകുമ്പോഴും ഏവര്‍ക്കും അറിയേണ്ടത് അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ്. ഏറ്റവുമൊടുവില്‍ അനുഷ്കയുടെ അച്ഛന്‍ മരുമകന്‍ കോലിയ്ക്ക് ഒരു പുസ്തകം സമ്മാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തേജസ്വിനി ദിവ്യ നായിക്കിന്‍റെ പ്രശസ്തമായ സ്മോക്ക്സ് ആന്‍ഡി വിസ്കി എന്ന കവിതാസമാഹാരമാണ് അനുഷ്കയുടെ അച്ഛന്‍ റിട്ടയേര്‍ഡ് കേണല്‍ അജയ് കുമാര്‍ മരുമകന് സമ്മാനിച്ചത്. കുടുംബബന്ധങ്ങളിലെ ഉയര്‍ച്ച താഴ്ച്ചകളെ പരാമര്‍ശിക്കുന്ന 42 കവിതകള്‍ അടങ്ങിയ സമാഹരമാണ് സ്മോക്ക്സ് ആന്‍ഡ് വിസ്കി എന്ന പുസ്തകം.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മുംബൈയിലെ ഒരു പുസ്തകമേളയില്‍വെച്ചാണ് ഈ പുസ്തകം അജയ് കുമാര്‍ കാണുന്നത്. പുസ്തകം ഇഷ്ടപ്പെട്ട അജയ് കുമാര്‍ മരുമകന് സമ്മാനിക്കാനായി ഒരു കോപ്പി വാങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്കനിയില്‍വെച്ചാണ് കോലിയും അനുഷ്കയും വിവാഹിതരായത്. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കോലിയും അനുഷ്കയും വിവാഹം കഴിച്ചത്. വരുണ്‍ ധവാനൊപ്പം സുയി ദാഗ എന്ന ചിത്രത്തിലാണ് അനുഷ്ക ഇനി അഭിനയിക്കുന്നത്. വിരാട് കോലി ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്. ബാറ്റിങില്‍ ഉജ്ജ്വല ഫോം തുടരുന്ന കോലി ക്രിക്കറ്റിലെ ബാറ്റിങ് റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടക്കുകയാണ്.
First published: February 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍