നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്ലാസ് മുറിയിലെ താലികെട്ട്; പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ; ശൈശവ വിവാഹത്തിന് കേസെടുത്ത് പൊലീസ്

  ക്ലാസ് മുറിയിലെ താലികെട്ട്; പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ; ശൈശവ വിവാഹത്തിന് കേസെടുത്ത് പൊലീസ്

  ഇരുവരുടെയും ക്ലാസ് മുറിയിലെ വിവാഹം പെൺകുട്ടിയുടെ ബന്ധുവായ വിദ്യാർത്ഥിയാണ് മൊബൈൽ ഫോണിൽ പകർത്തിയത്.

  വീഡിയോയിൽ നിന്നുള്ള ദൃശ്യം.

  വീഡിയോയിൽ നിന്നുള്ള ദൃശ്യം.

  • Share this:
   അമരാവതി: ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ താലികെട്ടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരാമിലെ ജൂനിയർ
   ആൺകുട്ടി പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുകയും നെറ്റിയിൽ സിന്ദൂരം തൊടുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

   അതേസമയം ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നും ഇരു വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

   ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുവരും സഹപാഠികളാണെന്നും ആന്ധ്രപ്രദേശ് മഹിളാ കമ്മീഷൻ ചെയർപേഴ്‌സൺ വസിറെഡി പത്മ പറഞ്ഞു. സംഭവം വിവാദമായതോടെ പെൺകുട്ടിയെ മാതാപിതാക്കൾ വീട്ടിൽ കയറാൻ അനുവദിച്ചിട്ടില്ല. പെൺകുട്ടിക്ക് കമ്മീഷൻ അഭയം നൽകുമെന്നും അവർ വ്യക്തമാക്കി.

   Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ

   “പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ കയറ്റാൻ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൗൺസിലിംഗിനായി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങൾ ആൺകുട്ടിയുടെ മാതാപിതാക്കളുമായും സംസാരിച്ചു"- പത്മ പറഞ്ഞു.

   17 വയസുള്ള വിദ്യാർത്ഥികളാണ് ക്ലാസ് മുറിയിൽ വിവാഹിതരായത്. ഇതിന്റെ വീഡിയോ പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു വിദ്യാർത്ഥിനിയാണ് മൊബൈലിൽ പകർത്തിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}