• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ആരാണ് ഞങ്ങൾക്കുവേണ്ടി പറയാനുള്ളത്'


Updated: July 24, 2018, 12:29 AM IST
'ആരാണ് ഞങ്ങൾക്കുവേണ്ടി പറയാനുള്ളത്'

Updated: July 24, 2018, 12:29 AM IST
മറ്റുള്ളവരുടെ ആശങ്കകളെയും അരക്ഷിതാവസ്ഥകളേയും ഉറക്കെ വിളിച്ചു പറയലാണ് ആ ജോലി- മാധ്യമപ്രവർത്തനം. എന്നാൽ മാധ്യമപ്രവർത്തകരുടെ ആശങ്കകൾ വിളിച്ചുപറയാൻ ആരുണ്ട്? വാർത്തശേഖരിക്കാനുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായ വാർത്ത അത്യന്തം വേദനയുളവാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ന്യൂസ് 18 കേരളം അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റർ അപർണയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. മറ്റുള്ളവരുടെ പട്ടിണി, പ്രതിസന്ധി, അതിജീവനം, മനോധൈര്യം ഇതുമാത്രമാണ് മാധ്യമപ്രവർത്തകർക്ക് വലിയ വാർത്തകളാകുക. മഹാരോഗങ്ങൾക്ക് നടുവിൽ ജോലിയെടുക്കുന്ന നഴ്സുമാർക്കും യുദ്ധമുഖത്തുള്ള പട്ടാളക്കാർക്കും വേണ്ടിയൊക്കെ പറയാൻ മാധ്യമപ്രവർത്തകരുണ്ട്, പക്ഷെ സ്വയം പറഞ്ഞറിയിക്കാൻ തങ്ങൾക്ക് ശീലമില്ല, അല്ലെങ്കിൽ അങ്ങനൊരു കീഴ് വഴക്കമില്ല- അപർണ പറയുന്നു.

അപർണയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ആലോചിക്കുന്തോറും അസ്വസ്ഥത കൂടുകയാണ്.

മാധ്യമ പ്രവർത്തകരല്ലത്ത രണ്ടു പേരെയാണ് ഈ മഴക്കാലത്ത് വള്ളം മറിഞ്ഞ് കാണാതായതെങ്കിൽ അതിന്റെ ആശങ്കയും ഭയവും ഇങ്ങനെയായി ചുരുങ്ങുമായിരുന്നില്ല, കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു. നവ മാധ്യമങ്ങളിൽ അലയൊലികൾ ഉണ്ടാകുമായിരുന്നു. ജോലിയിലെ സുരക്ഷ മുൻകരുതലുകളെക്കുറിച്ച് ചർച്ചകളുമുണ്ടാകുമായിരുന്നു.
മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് പേരെയാണ് കാണാതായത്. അപകടത്തിൽപെട്ടതല്ല, അപകട മുഖത്തേയ്ക്ക് പോയവരാണ്. അത് മാധ്യമ പ്രവർത്തനം എന്ന ജോലി ആവശ്യപ്പെടുന്നതുകൂടിയാണ്. ആശങ്കകളെയും അരക്ഷിതാവസ്ഥകളേയും ഉറക്കെ വിളിച്ചു പറയലാണ് ആ ജോലി, ഞങ്ങളുടേതല്ല,
Loading...
മറ്റുള്ളവരുടേത്, മറ്റുള്ളവരുടേത് മാത്രം.

പണ്ടേ അങ്ങനെയാണ്. മറ്റുള്ളവരുടെ ആശങ്കകളെയാണ് പറഞ്ഞ് ശീലം. മറ്റുള്ളവരുടെ ജീവനൊടുങ്ങുമ്പോഴാണ് ഞങ്ങൾക്കത് വലിയ ദുരന്തവും വേർപാടുമാകുക.
മറ്റുള്ളവരുടെ പട്ടിണി, പ്രതിസന്ധി, അതിജീവനം, മനോധൈര്യം ഇതുമാത്രമാണ് ഞങ്ങൾക്ക് വലിയ വാർത്തകളാകുക. മഹാരോഗങ്ങൾക്ക് നടുവിൽ ജോലിയെടുക്കുന്ന നഴ്സുമാർക്കും യുദ്ധമുഖത്തുള്ള പട്ടാളക്കാർക്കും വേണ്ടിയൊക്കെ പറയാൻ മാധ്യമപ്രവർത്തകരുണ്ട്, പക്ഷെ സ്വയം പറഞ്ഞറിയിക്കാൻ ഞങ്ങൾക്ക് ശീലമില്ല, അല്ലെങ്കിൽ അങ്ങനൊരു കീഴ് വഴക്കമില്ല.

എല്ലാ മാധ്യമ പ്രവർത്തനവും എല്ലാ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളുടെയോ വാർത്ത നിലപാടുകളുടെയോ പേരിൽ നിരന്തരം വിമർശിക്കപ്പെടുകയും ഭർത്സിക്കപ്പെടുകയും മാത്രം ചെയ്യപ്പെടേണ്ടവരാണെന്ന് സമർത്ഥിക്കുന്ന വിഭാഗം കൂടിയുള്ള സോഷ്യൽ മീഡിയയിലെ ഫീഡുകളിൽ മാതൃഭൂമി ന്യൂസിലെ പ്രാദേശിക ലേഖകൻ സജിയും ഡ്രൈവർ ബിപിനും കാണാതായ വാർത്ത മിന്നി മറയുന്നുണ്ടോയെന്ന് പോലും എനിക്ക് സത്യമായിട്ടും വ്യക്തമാകുന്നില്ല.

അങ്ങനെയെങ്കിൽ ആരാണ് ആശങ്കകൾ കണ്ടെത്തിയറിക്കാൻ നെട്ടോട്ടമോടുന്നവരുടെ ആശങ്കകൾ അറിയിക്കുക ?
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍