• HOME
  • »
  • NEWS
  • »
  • buzz
  • »
  • iphone 13 Mini യിൽ തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ എടുത്ത ചിത്രം; പങ്കുവെച്ച് ആപ്പിൾ സിഇഒ ടിം കുക്ക്

iphone 13 Mini യിൽ തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ എടുത്ത ചിത്രം; പങ്കുവെച്ച് ആപ്പിൾ സിഇഒ ടിം കുക്ക്

വിദ്യാർത്ഥികൾ പകർത്തിയ രണ്ട് ചിത്രങ്ങളാണ് ടിം കുക്ക് ട്വിറ്ററിൽ പങ്കുവെച്ചത്.

Image: twitter

Image: twitter

  • Last Updated :
  • Share this:
    തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഐഫോണിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ആപ്പിൾ സിഇഒ (Apple CEO) ടിം കുക്ക് (Tim Cook). ചെന്നൈ ഫോട്ടോ ബിനാലേയുട ഭാഗമായി ഐഫോൺ 13 മിനിയിൽ (iphone 13 Mini)വിദ്യാർത്ഥികൾ പകർത്തിയ രണ്ട് ചിത്രങ്ങളാണ് ടിം കുക്ക് ട്വിറ്ററിൽ പങ്കുവെച്ചത്.

    കടപ്പുറത്ത് ആഹ്ളാദത്തോടെ ഇരിക്കുന്ന രണ്ട് പെൺകുട്ടികളുടെ ചിത്രവും തടാകത്തിൽ പ്രതിഫലിപ്പിക്കുന്ന ആകാശത്തിന്റേയും ചിത്രങ്ങളാണ് കുക്ക് പങ്കുവെച്ചത്.


    സാക്ഷാൽ ടിം കുക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പങ്കുവെച്ചതിന്റെ ആവേശത്തിലാണ് നെറ്റിസൺസ്. നിരവധി പേരാണ് ടിം കുക്കിന് നന്ദി പറഞ്ഞിരിക്കുന്നത്.

    തമിഴ്നാട്ടിലെ നാൽപ്പതോളം വിദ്യാർത്ഥികൾ പകർത്തിയ ചിത്രങ്ങളാണ് ചെന്നൈ എഗ്മോർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 'എ ലാന്റ് ഓഫ് സ്റ്റോറീസ്' എന്ന പേരിലാണ് എക്സിബിഷൻ. ഏപ്രിൽ 17 വരെ രാവിലെ 9.30 മുതൽ 5 മണി വരെയാണ് എക്സിബിഷൻ നടക്കുന്നത്.
    Published by:Naseeba TC
    First published: