നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • iPhone 13 അവതരിപ്പിച്ച് ആപ്പിള്‍; ഫോണ്‍ വാങ്ങാന്‍ കിഡ്നി വില്‍ക്കാനുണ്ടെന്ന് സോഷ്യൽ മീഡിയ

  iPhone 13 അവതരിപ്പിച്ച് ആപ്പിള്‍; ഫോണ്‍ വാങ്ങാന്‍ കിഡ്നി വില്‍ക്കാനുണ്ടെന്ന് സോഷ്യൽ മീഡിയ

  ആപ്പിളിന്റെ പുതിയ തലമുറയായ ഐഫോണ്‍ 13 സീരീസ്, സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെയായിരുന്നു അവതരിപ്പിച്ചത്.

  • Share this:
   അമേരിക്കന്‍ ടെക്ക് ഭീമനായ ആപ്പിള്‍, ചൊവ്വാഴ്ചയായിരുന്നു ഐഫോണ്‍ 13 സീരിസും, ഒരു പുതിയ ഐപാഡ് മിനിയും അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെയും ആപ്പിള്‍ പ്രേമികളെയും ആവേശത്തിലാക്കുന്ന ഫീച്ചറുകളായിരുന്നു. ഇത്തവണയും കമ്പനി നല്‍കിയത്. 5 ജി കണക്റ്റിവിറ്റിയിലേക്ക് മാറാവുന്നതും, വേഗതയേറിയ ചിപ്പുകളും, കൂടുതല്‍ മികവുറ്റ ക്യാമറകളും ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകള്‍ക്ക് ടെക്ക് വിദഗ്ദ്ധരുടെ പ്രശംസകള്‍ ലഭിച്ചുകഴിഞ്ഞു. ഐഫോണ്‍ 13-ന്റെ ലോഞ്ച് ഇവന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരും പ്രതീക്ഷിച്ചപ്പോലെ തന്നെ ഉപയോക്താക്കള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

   അതേസമയം, പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങളുടെ മികവില്‍ പ്രതീക്ഷ തെറ്റിയില്ലന്നും വില കൂടുതലായതിനാല്‍ വൃക്ക വില്‍ക്കേണ്ടി വരുമെന്നും കാട്ടിയുള്ള രസകരമായ ട്രോളുകളും മെമികളുമായി ട്രോളന്മാരും നെറ്റിസണ്‍സും ഇന്റര്‍നെറ്റ് ലോകത്ത് സജീവമായി കഴിഞ്ഞു. ഫോണ്‍ വാങ്ങാന്‍ അവയവങ്ങള്‍ വില്‍ക്കാന്‍ പരസ്യമിട്ടുള്ള ട്രോളുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

   ആപ്പിളിന്റെ പുതിയ തലമുറയായ ഐഫോണ്‍ 13 സീരീസ്, സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെയായിരുന്നു അവതരിപ്പിച്ചത്. പുതുതലമുറ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയില്‍ ആപ്പിള്‍ ഐഫോണ്‍ 13, ആപ്പിള്‍ ഐഫോണ്‍ 13 മിനി, ആപ്പിള്‍ ഐഫോണ്‍ 13 പ്രോ, ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഐപാഡ് മിനി, ആപ്പിള്‍ വാച്ച് 7 എന്നിവയും ഈക്കൂട്ടത്തില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.   ഐഫോണ്‍ 13 സീരീസിലെ ഫോണുകള്‍, ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. അഞ്ച് നിറങ്ങളില്‍ ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 13 സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചും ഐഫോണ്‍ 13 മിനിയുടെ സ്‌ക്രീന്‍ വലിപ്പം 5.4 ഇഞ്ചുമാണ്. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എ15 ബയോണിക് ഹെക്സാ കോര്‍ എസ്ഒസി ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.   ഐഫോണ്‍ 13-ന്റെ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12 എംപി മെയിന്‍ സെന്‍സറാണ്. കൂടെ 12 എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് ഒരു സവിശേഷതയായി അവതരിപ്പിച്ചിരിക്കുന്നു. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13-ന്റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58800 രൂപ). ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51400 രൂപ).   സെയ്റ ബ്ലൂ കളറിലാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണും ഐപി 68 വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റാണ്. ഇതിലെ ചിപ്പ് എ-15 ബയോണിക് എസ്ഒസിയാണ്. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും മികച്ച ഗ്രാഫിക്ക് സപ്പോര്‍ട്ട് ഈ ഫോണിന് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫോണിനുള്ളത് സൂപ്പര്‍ റെറ്റീന എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേയാണ്. സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ് 10 Hz മുതല്‍ 120 Hz വരെയാണ്. 6.1 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. ഐഫോണ്‍ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73500 രൂപ).

   പിന്നില്‍ മൂന്ന് ക്യാമറകളുമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് എത്തിയിരിക്കുന്നത്. 77 എംഎം ടെലിഫോട്ടോ യൂണിറ്റ്, അള്‍ട്രാ വൈഡ് യൂണിറ്റ്, മാക്രോ ഫോട്ടോ ഗ്രാഫി യൂണിറ്റ് എന്നിവയുണ്ട്. ക്യാമറകള്‍ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി സാധ്യമാക്കും. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ വിഡിയോ ഗ്രാഫിയും ലഭ്യമാണ്. സിനിമാറ്റിക്ക് മോഡ് ഒരു സവിശേഷതയാണ്. സ്‌ക്രീന്‍ വലിപ്പം 6.7 ഇഞ്ചാണ്. ഐഫോണ്‍ 13 പ്രോ മാക്സിന്റെ വില 1,099 ഡോളറാണ് (81000 രൂപ).
   Published by:Jayashankar AV
   First published:
   )}