നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Apple | ആപ്പിൾ ക്ലീനിങ് ക്ലോത്തിന്റെ വില 1,900 രൂപ; തുണി ഇൻസ്റ്റാൾമെന്റിൽ കിട്ടുമോയെന്ന് സോഷ്യൽ മീഡിയ!

  Apple | ആപ്പിൾ ക്ലീനിങ് ക്ലോത്തിന്റെ വില 1,900 രൂപ; തുണി ഇൻസ്റ്റാൾമെന്റിൽ കിട്ടുമോയെന്ന് സോഷ്യൽ മീഡിയ!

  1,900 രൂപയുടെ തുണി ഉപയോക്താക്കളിൽ ചിലരിലെങ്കിലും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്

  ആപ്പിൾ പോളിഷിംഗ് ക്ലോത്ത്

  ആപ്പിൾ പോളിഷിംഗ് ക്ലോത്ത്

  • Share this:
   നിങ്ങളുടെ ആപ്പിൾ ഡിവൈസുകൾ, അവ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളെക്കാൾ വളരെ മികച്ച പെർഫോമൻസ് ഉള്ളവയാണെങ്കിൽ തന്നെയും, കാലാകാലം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ടാപ്പ് വെള്ളത്തിന് കീഴിൽ വെച്ച് ലാപ്‌ടോപ്പുകൾ ഡിറ്റർജന്റ് ചേർത്ത് കഴുകണം എന്നൊന്നുമല്ല കേട്ടോ അതുകൊണ്ട് ഉദ്ദേശിക്കുന്നത്! ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ മൃദുവായ തുണി കൊണ്ടുവേണം വൃത്തിയാക്കാൻ. എന്നാൽ, ഇപ്പോൾ ഇതിന് സഹായകമാകുന്ന പോളിഷിങ് ക്ലോത്തുകൾ ആപ്പിൾ തന്നെ നേരിട്ട് വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

   വളരെ മൃദുവായ തുണിത്തരം ഉപയോഗിച്ചാണ് ഈ ക്ലീനിങ് ക്ലോത്തുകൾ നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 1,900 രൂപയ്ക്ക് ലഭ്യമായ, ആപ്പിളിന്റെ മുദ്ര പതിപ്പിച്ച ഈ തുണി, സമാനമായ മറ്റു തുണികളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാൻ ഉപഭോക്താക്കൾക്ക് ആഗ്രഹമുണ്ടാകും.

   ആപ്പിളിന്റെ ക്ലീനിങ് ക്ലോത്ത് വിപണിയിൽ എത്തിയതോടെ അതേക്കുറിച്ച് വലിയ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചിലർ ഈ ഉത്പന്നം കണ്ടതിലുള്ള ആശ്ചര്യം പ്രകടിക്കുമ്പോൾ മറ്റു ചിലരാകട്ടെ അതേക്കുറിച്ച് തമാശരൂപേണ പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഈ തുണി ഉപയോഗിച്ച് വൃത്തിയാക്കാവുന്ന ആപ്പിൾ ഉപകരണങ്ങളുടെ കമ്പാറ്റിബിലിറ്റി ലിസ്റ്റിനെ കളിയാക്കിക്കൊണ്ടും കമന്റുകൾ വരുന്നുണ്ട്.

   ഈ ക്ലീനിങ് ക്ലോത്തിന്റെ വില തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. 1,900 രൂപയുടെ തുണി ഉപയോക്താക്കളിൽ ചിലരിലെങ്കിലും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തുണിയെക്കാൾ വില ആപ്പിളിന്റെ ലോഗോയ്ക്കാണെന്ന മട്ടിലുള്ള കമന്റുകളും കാണാം. ഗഡുക്കളായി പണമടച്ച് ഒരു തുണി വാങ്ങേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചുള്ള തമാശ നിറഞ്ഞ പ്രതികരണങ്ങളും മീമുകളും ആളുകൾ പങ്കുവെയ്ക്കുന്നു.   വളരെ മൃദുവായ, നാരുകളില്ലാത്ത തുണികളാണ് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടതെന്ന് ടെക്ക് ഭീമനായ ആപ്പിൾ നിർദ്ദേശിക്കുന്നു. പരുക്കൻ തുണിത്തരങ്ങളും ടവലുകളും പേപ്പർ ടവലുകളും പോലുള്ളവ ഒരിക്കലും ഉപയോഗിക്കരുതെന്നും ആപ്പിൾ പറയുന്നു. 1,900 രൂപയ്ക്ക് ലഭ്യമായ തങ്ങളുടെ ക്ലീനിങ് ക്ലോത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കാൻ ഏറ്റവും മികച്ച ഉത്പന്നമാണെന്നാണ് ആപ്പിളിന്റെ അവകാശവാദം. നാനോ ടെക്സ്ചർ ഗ്ലാസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളുടെ സ്ക്രീനുകൾ സുരക്ഷിതമായും ഫലപ്രദമായും തുടച്ചു വൃത്തിയാക്കാൻ എന്തുകൊണ്ടും മികച്ച ഉത്പന്നമാണ് ആപ്പിൾ ക്ലീനിങ് ക്ലോത്ത് എന്ന് കമ്പനി ഉറപ്പു നൽകുന്നു. സാധാരണ മൈക്രോഫൈബർ തുണിത്തരങ്ങൾ നൂറു രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെ അതിൽ നിന്ന് വേറിട്ട എന്ത് സവിശേഷതയാണ് ഈ തുണിയ്ക്ക് ഉള്ളതെന്ന കാര്യത്തിൽ തൃപ്തികരമായ വിശദീകരണം ആപ്പിൾ നല്കുന്നില്ലെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.

   വിലയൽപ്പം കൂടുതലാണെങ്കിലും പ്രയോജനപ്രദമാകുന്ന ഈ ക്ലീനിങ് ക്ലോത്ത് ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. ഒക്റ്റോബർ 28 നും നവംബർ 1 നും ഇടയിൽ ഉത്പന്നം ഡെലിവർ ചെയ്യുമെന്നും ആപ്പിൾ അറിയിക്കുന്നു.

   Summary: Priced at Rs 1,900, we are yet to know how and what makes the new Apple 'cleaning cloth' special than the rest
   Published by:user_57
   First published:
   )}