• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഷൂട്ടിംഗ് സെറ്റിലെ അപകടം; എ.ആർ. റഹ്മാന്റെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഷൂട്ടിംഗ് സെറ്റിലെ അപകടം; എ.ആർ. റഹ്മാന്റെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം

  • Share this:

    സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ (A.R. Rahman) മകൻ എ.ആർ. അമീൻ (A.R. Ameen) ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെ ക്രെയിനിൽ നിർത്തിയ വലിയ തൂക്കുവിളക്കുകൾ സ്റ്റേജിൽ ഇടിച്ചുവീഴുന്ന ദൃശ്യങ്ങൾ അമീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആ സമയത്ത് അമീനും സംഘാംഗങ്ങളും സ്റ്റേജിലുണ്ടായിരുന്നു.

    ഭയാനകമായ സംഭവത്തിന്റെ മുമ്പും ശേഷവുമുള്ള ഫോട്ടോകൾ അമീൻ പങ്കുവെക്കുകയും എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു. “ഇപ്പോൾ ഞാൻ സുരക്ഷിതനായി, ജീവനോടെയിരിക്കുന്നതിൽ സർവ്വശക്തനും, എന്റെ മാതാപിതാക്കൾ, കുടുംബം, അഭ്യുദയകാംക്ഷികൾ, എന്റെ ആത്മീയ ഗുരു എന്നിവരോടും ഞാൻ നന്ദി അറിയിക്കുന്നു. മൂന്ന് ദിവസം മുമ്പ്, ഞാൻ ഒരു ഗാനത്തിന്റെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എഞ്ചിനീയറിംഗും സുരക്ഷയും ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിച്ചു.

    Also read: ‘ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു; പ്രാർഥിച്ച എല്ലാവർക്കും നന്ദി’; കോട്ടയം നസീര്‍

    “ഒരു ക്രെയിനിൽ തൂക്കി നിർത്തിയിരുന്ന തൂക്കുവിളക്കുകൾ ഞാൻ നിൽക്കെ തകർന്നുവീണു. കുറച്ച് ഇഞ്ച് അവിടെയും ഇവിടെയും മാറിയെങ്കിൽ, കുറച്ച് നിമിഷങ്ങൾക്ക് മുമ്പോ ശേഷമോ, റിഗ്ഗ് മുഴുവൻ ഞങ്ങളുടെ തലയിൽ വീഴുമായിരുന്നു. ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.

    View this post on Instagram

    A post shared by “A.R.Ameen” (@arrameen)

    സംഗീത ലോകത്തിലെ നിരവധിപ്പേർ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് അമീനിന്റെ പോസ്റ്റിൽ കമന്റ് ചെയ്തു. 20 കാരനായ ഗായകൻ തന്റെ കരിയർ ആരംഭിച്ചത് ഓ കാതൽ കൺമണി എന്ന ചിത്രത്തിലൂടെയാണ്. പിതാവ് എ.ആർ. റഹ്മാനായിരുന്നു സംഗീതം നൽകിയത്. ശേഷം അമീൻ നിരവധി ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്.

    Published by:user_57
    First published: