നാടക് ലഘുനാടകമേള 'ആരവം' വ്യാഴാഴ്ച മുതൽ

Aravam theatre fest in Trivandrum | തിരുവനന്തപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട വിവിധ നാടക സംഘങ്ങളുടെ 14 ലഘു നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക

News18 Malayalam | news18-malayalam
Updated: November 12, 2019, 3:09 PM IST
നാടക് ലഘുനാടകമേള 'ആരവം' വ്യാഴാഴ്ച മുതൽ
ആരവം നാടക മേള
  • Share this:
'നാടക്' തിരുവനന്തപുരം സംഘടിപ്പിക്കുന്ന ലഘുനാടകമേള 'ആരവം' പി.കെ. വേണുക്കുട്ടൻ നായർ നഗറിൽ (ഭരത് ഭവൻ, തൈക്കാട്) ഈ വരുന്ന നവംബർ 14 ന് അരങ്ങേറും. തിരുവനന്തപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട വിവിധ നാടക സംഘങ്ങളുടെ 14 ലഘു നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക.

മേളയുടെ ഉദ്ഘാടനം രാവിലെ 10മണിക്ക് നെടുമുടി വേണു നിർവ്വഹിക്കും. ഡിസംബർ 13, 14, 15 തിയതികളിലായി എറണാകുളത്ത് മഹാരാജാസ് കോളേജിലും മറൈൻ ഡ്രൈവിലുമായി നടക്കുന്ന പ്രഥമ നാടക് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് നാടകിന്റെ പ്രവർത്തകർ ലഘു നാടക മേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പി. റാഫേലും സെക്രട്ടറി വിജു വർമയും അറിയിച്ചു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ നാടകിന്റെ പ്രചാരണോദ്ഘാടനം കെ. കലാധരൻ ലഘുനാടകമേളയിൽ തന്നെ നിർവ്വഹിക്കും. കേരളത്തിലങ്ങോളം ഇങ്ങോളമായി ചിതറിക്കിടക്കുന്ന നാടകപ്രവർത്തകരെയും നാടക സംഘടനകളെയും ഒരൊറ്റ കുടക്കീഴിലാക്കി പ്രവർത്തനങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തിലാണ് നാടക് (നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് കേരള) പ്രവർത്തിച്ചു വരുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍