'നെറ്റ് ചതിച്ചതാ'! നിയമസഭാ സമ്മേളനത്തിനിടെ പങ്കാളിയെ ടോപ് ലെസ്സാക്കി ചുംബിച്ചു; കണ്ടത് രാജ്യമാകെ; ഒടുവിൽ രാജി

വ്യാഴാഴ്ച നടന്ന വെർച്വൽ സമ്മേളനത്തിനിടെയാണ് സംഭവം. 

News18 Malayalam | news18-malayalam
Updated: September 26, 2020, 2:42 PM IST
'നെറ്റ് ചതിച്ചതാ'! നിയമസഭാ സമ്മേളനത്തിനിടെ പങ്കാളിയെ ടോപ് ലെസ്സാക്കി ചുംബിച്ചു; കണ്ടത് രാജ്യമാകെ; ഒടുവിൽ രാജി
News18 Malayalam
  • Share this:
നിയമനിർമാണസഭയുടെ സമ്മേളനത്തിനിടെ ലൈവായി പങ്കെടുത്ത ജനപ്രതിനിധിക്ക് ഒടുവിൽ രാജിവയ്ക്കേണ്ടിവന്നു. ലൈവിനിടെ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ രാജ്യമാകെ കണ്ടതോടെയാണ് രാജി. അർജന്റീനയിലെ അധോസഭയിൽ അംഗമായ ജുവാൻ അമേരിക്കാണ് മാനംപോയതിനെ തുടർന്ന് രാജിവക്കേണ്ടിവന്നത്.

Also Read- വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞ്; തലനാരിഴയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികൻ

വ്യാഴാഴ്ച നടന്ന വെർച്വൽ സമ്മേളനത്തിനിടെയാണ് സംഭവം.  ജുവാൻ അമേരി പങ്കാളിയെ ടോപ് ലെസ്സാക്കി മാറിടത്തിൽ ചുംബിക്കുന്നത് ലൈവായി സംപ്രേഷണം ചെയ്യപ്പെട്ടു. വടക്കൻ മേഖലയായ സാൽട്ടയിൽ നിന്നുള്ള ഭരണകക്ഷി പ്രതിനിധിയാണ് ജുവാൻ അമേരി. പ്രത്യേക സമ്മേളനത്തിൽ ജുവാൻ വീട്ടിൽ നിന്ന് വെർച്വലായി പങ്കെടുക്കുകയായിരുന്നു. വളരെ കുറച്ചു ജനപ്രതിനിധികൾ മാത്രമാണ് സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കിയുള്ളവർ വീഡിയോ കോൺഫറൻസിലൂടെയാണ് സമ്മേളനത്തിൽ പങ്കാളികളായത്.

Also Read- ജോലി കഴിഞ്ഞ് വീട്ടിലെത്തി; വാതിൽ തുറന്ന യുവതിയുടെ തലയിൽ ചാടിയത് പാമ്പ്

സഭാ ചേംബറിലെ വലിയ സ്ക്രീനിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നവരെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. പങ്കാളിയുമായി ഇരിക്കുന്നതാണ് മീറ്റിംഗ് തുടങ്ങിയപ്പോൾ കണ്ടത്. പിന്നീടാണ് ജനപ്രതിനിധിയുടെ 'അതിക്രമം'. വീഡിയോയും ചിത്രങ്ങളും വൈറലായതോടെ അമേരിക്കെതിരെ അർജന്റീനയിലാകെ പ്രതിഷേധം ശക്തമായി. തുടർന്ന് ജുവാനെതിരെ നടപടി വോട്ടിനിടുകയായിരുന്നു. ഭൂരിപക്ഷവും രാജി ആവശ്യപ്പെട്ടു.

Also Read- നിർത്താതെ കൂർക്കം വലിക്കുന്ന കാമുകി; ഒടുവിൽ കാമുകൻ പോംവഴി കണ്ടെത്തിയതിങ്ങനെ

സംഭവിച്ചത് മോശമായിപ്പോയെന്ന് പ്രാദേശിക റേഡിയോയിൽ ജുവാൻ അമേരി തുറന്നുപറഞ്ഞു. തന്റെ ഇന്റർനെറ്റ് കണക്ഷൻ മോശമായിരുന്നുവെന്നും അതുകൊണ്ടാണ് സ്വകാര്യ നിമിഷങ്ങൾ അറിയാതെ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയുടെ നടപടി അർജന്റനീയയിലെ ജനങ്ങളോടും നിയമനിർമാണ സഭയോടുമുള്ള അവഹേളനമാണെന്നാണ് സ്വന്തം പാർട്ടി നേതാക്കൾപോലും അഭിപ്രായപ്പെട്ടത്. ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് രാജി ചോദിച്ച് വാങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പാർട്ടി വ്യക്തമാക്കി.



കോവിഡ് മഹാമാരിക്കാലത്തെ വെർച്വൽ സമ്മേളനങ്ങളിൽ സമാനമായ രീതിയിൽ കുടുങ്ങുന്ന ആദ്യത്തെ ജനപ്രതിനിധിയല്ല അമേരി. ജൂണിൽ ഫിൻലാന്റിലെ ലൂക്ക് മിങ് ഫ്ളങ്കാനും അമളി പറ്റിയത് വാർത്തയായിരുന്നു. യൂറോപ്യൻ പാർലമെന്റ് പ്രതിനിധികളുമായി ഓൺലൈൻ വഴി നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള ചർച്ചയ്ക്ക് ലൂക്ക് എത്തിയത് ട്രൗസർ ധരിക്കാതെയായിരുന്നു.
Published by: Rajesh V
First published: September 26, 2020, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading