HOME » NEWS » Buzz » ARIZONA HOMEOWNERS GARDENING IN THEIR BACKYARD FIND BURIED DUFFEL BAG FILLED WITH GUNS

മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ

അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഡിറ്റക്ടീവുകൾക്ക് വീടിന്റെ ഉടമസ്ഥർ ബാഗ് കൈമാറി. ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഈ തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡിറ്റക്ടീവുകൾ പരിശോധിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

News18 Malayalam | news18
Updated: February 27, 2021, 7:26 PM IST
മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ
മുറ്റത്ത് കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ
  • News18
  • Last Updated: February 27, 2021, 7:26 PM IST
  • Share this:
അരിസോണ: വീടും പരിസരവും പച്ചപ്പും ഹരിതാഭയും നിറച്ച് പരിപാലിക്കാൻ ആയിരിക്കും നമ്മൾ ഓരോരുത്തരും ശ്രമിക്കുക. അതുകൊണ്ടു തന്നെ ഒരു പൂന്തോട്ടവും അടുക്കള തോട്ടവുമെല്ലാം വീടിനോട് ചേർന്ന് കൃഷി ചെയ്ത് വളർത്തി എടുക്കാൻ നമ്മൾ ശ്രമിക്കും. വീട്ടു മുറ്റത്തിനോട് ചേർന്ന് ചെറിയ മരങ്ങളും നമ്മൾ ചിലപ്പോൾ വച്ചു പിടിപ്പിക്കും. പലപ്പോഴും പഴ വർഗങ്ങളുടെ മരങ്ങളും കായ്ഫലങ്ങൾ തരുന്ന മരങ്ങളും ഒക്കെ ആയിരിക്കും മുറ്റത്തിനോട് ചേർന്ന് പിടിപ്പിക്കുക.

നമ്മൾ പുതിയതായി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണെങ്കിൽ പെട്ടെന്നൊന്നും അല്ലെങ്കിൽ പതിയെ അവിടെ നമ്മുടേതായ മാറ്റം കൊണ്ടു വരാൻ നമ്മൾ ശ്രമിക്കും. അത് മിക്കപ്പോഴും വീട് പുതിയതായി പെയിന്റ് ചെയ്തും ഇന്റീരിയറിൽ മാറ്റം വരുത്തിയും വീടിനു ചുറ്റും ഒരു ചെറിയ പൂന്തോട്ടം നിർമിച്ചും ഒക്കെ ആയിരിക്കും. ഇങ്ങനെയുള്ള പണികൾക്കിടയിൽ ആയിരിക്കും പഴയ താമസക്കാർ മറന്നു വച്ചു പോയ സാധനങ്ങൾ ഒക്കെ കണ്ടെത്തുക. ചിലപ്പോൾ അത് കൗതുകത്തിന് ആയിരിക്കും വഴി മാറുക, മറ്റു ചിലപ്പോൾ അത് ഭീതി ആയിരിക്കും നമുക്ക് നൽകുക.

കഴിഞ്ഞ ദിവസങ്ങളിൽ അത്തരമൊരു സംഭവം ഉണ്ടായത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണയിലാണ്. വീടിന്റെ പിറകു വശത്തെ മുറ്റത്ത് പൂന്തോട്ട നിർമാണത്തിന്റെ ഭാഗമായി ഒരു കുഴി എടുത്തപ്പോഴാണ് വീട്ടുകാർ ഞെട്ടി പോയത്. ഞായറാഴ്ച ആയിരുന്നു സംഭവം. മരം നടുന്നതിന്റെ ഭാഗമായി കുറച്ച് വലിയ കുഴി കുഴിച്ചപ്പോൾ തടഞ്ഞത് ഒരു ബാഗ്. ഉടൻ തന്നെ വീട്ടുകാർ ബാഗ് എടുത്ത് തുറന്ന് നോക്കി. ബാഗിൽ നിന്ന് നിറയെ തോക്കുകൾ ആയിരുന്നു ലഭിച്ചത്. ഏതായാലും തോക്കുകൾ നിറഞ്ഞ ബാഗ് കണ്ട് വീട്ടുകാർ ഞെട്ടിപ്പോയി. അവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫീനിക്സ് പൊലീസ് ആണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറം ലോകത്തെ അറിയിച്ചത്.

Homeowners in a valley home were digging a hole for a tree when they dug up more than they asked for! They found a duffle bag with rusted rifles and handguns inside. They called #PHXPD and gave them to detectives, who will investigate if these firearms were used in any crimes. pic.twitter.com/3EKouHHtprകൈത്തോക്കുകളും റൈഫിളുകളും ആയിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. മണ്ണിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ഈ ബാഗ്. വീടിന്റെ മുറ്റത്ത് അതിരിനോട് ചേർന്ന് ഒരു മരം നടുന്നതിന് വേണ്ടി കുഴി എടുക്കുന്ന സമയത്താണ് ഇത്തരത്തിൽ ഒരു ബാഗ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്നു നോക്കിയപ്പോൾ എന്താണ് എന്ന് മനസിലായതിനെ തുടർന്ന് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊക്കെയ്നിൽ പൊതിഞ്ഞ് കോൺഫ്ലക്സ്; പിടി കൂടിയത് 20 കിലോഗ്രാം

അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഡിറ്റക്ടീവുകൾക്ക് വീടിന്റെ ഉടമസ്ഥർ ബാഗ് കൈമാറി. ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഈ തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡിറ്റക്ടീവുകൾ പരിശോധിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ടെസ്റ്റ് മാച്ച് രണ്ട് ദിവസം കൊണ്ട് തീർത്തു കളഞ്ഞു; ബാക്കി മൂന്നു ദിവസത്തെ ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

അതേസമയം, കുഴിയിൽ നിന്ന് തോക്കുകളും റൈഫിളുകളും കണ്ടെത്തിയത് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നാണ് സംഭവം നടന്ന വീടിന്റെ അയൽവാസിയായ യജൈറ പറയുന്നത്. അത് എന്തിനാണ് അവിടെ കുഴിച്ചിട്ടതെന്നും അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാകുമെന്നും അവർ പറയുന്നു. കഴിഞ്ഞ നാലു വർഷമായിട്ട് ഈ കുടുംബം ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇതിനു മുമ്പ് ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുക ആയിരുന്നു. ഈ സമയത്ത് നിരവധി ആളുകൾ ഇവിടെ താമസക്കാരായി എത്തിയിട്ടുണ്ട്.
Published by: Joys Joy
First published: February 27, 2021, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories