• HOME
 • »
 • NEWS
 • »
 • buzz
 • »
 • Omelette Man of India | ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഓംലറ്റുമായി മലയാളി യുവാവ്; വില വെറും അഞ്ച് രൂപ

Omelette Man of India | ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഓംലറ്റുമായി മലയാളി യുവാവ്; വില വെറും അഞ്ച് രൂപ

വ്യത്യസ്തമായ രീതിയിലും ചെലവു കുറച്ചുകൊണ്ടും ഓംലെറ്റ് ഉണ്ടാക്കി വിപണനം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയ അര്‍ജുന്‍ നായര്‍, 'ഇന്ത്യയുടെ ഓംലെറ്റ് മാന്‍' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

 • Share this:
  ഇന്ത്യയിലെ പല യുവ സംരംഭകരും (Young Entrepreneurs) ഇപ്പോള്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് നൂതന ആശയങ്ങളെ വിജയകരമായ ബിസിനസ്സുകളാക്കി മാറ്റുകയാണ്. സാങ്കേതിക വശങ്ങളിലുള്ള അറിവിന് പുറമേ, വിപണിയിലും ജനങ്ങളുടെ മനസ്സിലും ഇടം കണ്ടെത്താൻ കഴിയുന്ന സര്‍ഗ്ഗാത്മകമായ മനസ്സും വിജയകരമായ ഒരു സംരംഭത്തിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ നിശ്ചയദാര്‍ഢ്യമുള്ള ചുരുക്കം ചിലര്‍ക്ക് മാത്രമേ മറ്റ് സംരംഭകരില്‍ നിന്ന് വ്യത്യസ്തമായി വലിയ വളർച്ച കൈവരിക്കാൻ കഴിയൂ.

  കോവിഡിനെത്തുടർന്ന് ജനങ്ങൾ നട്ടം തിരിഞ്ഞ രണ്ട് വര്‍ഷങ്ങൾക്കിടയിൽ ലോകത്തെ വ്യത്യസ്ത വ്യവസായങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും നിരവധി വിജയഗാഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അവയിൽ പലതും അക്ഷരാർത്ഥത്തിൽ നമ്മളെ അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ, ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഓംലെറ്റ് വിൽക്കുന്ന മലയാളിയെക്കുറിച്ച് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിജയകഥ പല സംരംഭകര്‍ക്കും പ്രചോദനം നൽകുന്നതാണ്. വെറും അഞ്ചു രൂപയ്ക്ക് ഓംലെറ്റ് വിറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

  കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ നായര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ വ്യത്യസ്തമായ സംരംഭത്തിലൂടെ അസാധാരണമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലും ചെലവു കുറച്ചുകൊണ്ടും ഓംലെറ്റ് ഉണ്ടാക്കി വിപണനം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയ അര്‍ജുന്‍ നായര്‍, 'ഇന്ത്യയുടെ ഓംലെറ്റ് മാന്‍' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ഇന്ത്യന്‍ ഓംലെറ്റുകളാണ് അര്‍ജുന്‍ ഉണ്ടാക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ ഉത്പന്നം കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു.

  Also Read- Hina Khan| 'കണ്ണുകൾ കഥ പറയും'; നടി ഹിനാ ഖാന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

  'ക്വീന്‍സ് ഇന്‍സ്റ്റാ' എന്ന ബ്രാന്‍ഡ് നാമം ഉപയോഗിച്ചാണ് ഓംലെറ്റുകള്‍ അദ്ദേഹം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ചെലവു കുറഞ്ഞ ഇന്‍സറ്റന്റ് ഓംലെറ്റ് എന്ന ആശയം വളരെ പുതുമയുള്ളതായിരുന്നു. നിസ്സാരമായ വിലയ്ക്ക് ഉത്പന്നം വിപണനം ചെയ്തതോടെ ഈ ഓംലെറ്റുകള്‍ക്ക് ജനങ്ങളില്‍ സ്വീകാര്യയതയേറി. വിലകുറച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിൽ അര്‍ജുന്‍ കാണിച്ച അസാധാരണമായ സമര്‍പ്പണബുദ്ധിയും നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ സംരംഭത്തെ അഭിവൃദ്ധിപ്പെടുത്തിയിരിക്കുകയാണ്.

  മുട്ട, ഉള്ളി, മുളക്, മറ്റ് ചേരുവകള്‍ എന്നിവ ഇല്ലാതെ തന്നെ ഒരു മിനിറ്റില്‍ ഉണ്ടാക്കാവുന്ന ഓംലെറ്റുകള്‍, കുട്ടികള്‍ക്കുള്ള ഓംലെറ്റ്, വെള്ള ഓംലെറ്റ് തുടങ്ങിയ വ്യത്യസ്തമായ ഓംലെറ്റുകള്‍ ക്വീന്‍സ് ഇന്‍സ്റ്റാ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. സിന്തറ്റിക് നിറങ്ങളോ പ്രിസര്‍വേറ്റീവുകളോ തന്റെ ഓംലെറ്റ് റെസിപ്പിയിൽ ഉപയോഗിക്കുന്നില്ലെന്നാണ് യുവാവിന്റെ അവകാശവാദം. മാത്രമല്ല ഇവയുടെ വില വെറും 5 രൂപ മാത്രമാണ്.

  ഭക്ഷണ, പാനീയങ്ങളുടെ ബിസനസ് മേഖലയിൽ തന്റെ അഭിവൃദ്ധി മാത്രമല്ല അദ്ദേഹം ലക്ഷ്യമിട്ടത്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തുകയും ചെയ്തു. ഇതാണ് 'ഇന്ത്യയുടെ ഓംലെറ്റ് മാന്‍' എന്ന വിശേഷണത്തിന് അർജുനെ അർഹനാക്കിയത്.
  Published by:Rajesh V
  First published: