നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് ഒഡീഷയിലെ കലാകാരൻ

  ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് ഒഡീഷയിലെ കലാകാരൻ

  975 ഐസ്ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ച് ഭഗവാൻ ജഗന്നാഥന്റെ രഥത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുകയാണ് കലാകാരനായ ബിശ്വാജിത് നായക് എന്ന യുവാവ്.

  ഫോട്ടോ- എഎൻഐ

  ഫോട്ടോ- എഎൻഐ

  • Share this:
   ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന രഥോത്സവം ലോകപ്രശസ്തമാണ്. രാജ്യത്തുടനീളം നടക്കുന്ന വിവിധ ഉൽസവങ്ങളിൽ വച്ച് ഏറ്റവും പഴക്കമുള്ളതാണ് ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം. ഈ വർഷം, ജൂലൈ 12 നാണ് വിശ്വപ്രസിദ്ധമായ രഥോത്സവം പുരിയിൽ നടക്കുക. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉത്സവം നടക്കുമോയെന്ന ആശങ്കയും വിശ്വാസികൾക്കുണ്ട്.

   ഇതിനിടെ രഥയാത്രയ്ക്ക് മുന്നോടിയായി 975 ഐസ്ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ച് ഭഗവാൻ ജഗന്നാഥന്റെ രഥത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുകയാണ് കലാകാരനായ ബിശ്വാജിത് നായക് എന്ന യുവാവ്. മുമ്പും ഇത്തരത്തിൽ ഐസ്ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ച് തന്റെ സർഗാത്മകമായ കഴിവുകൾ കൊണ്ട് നായക് ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

   തന്റെ ഏറ്റവും പുതിയ സൃഷ്ടിയാണിതെന്നും ഭഗവാന്റെ രഥത്തിലെ സവിശേഷതകൾ അതേപടി തയ്യാറാക്കാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് നായക് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നന്ദിഗോസയുടെ രഥത്തിന്റെ മാതൃകയിൽ 16 ചക്രങ്ങളും നാല് കുതിരകളും നായക് കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്. രഥത്തിന്റെ മാതൃക പൂർത്തിയാക്കാൻ തനിക്ക് അഞ്ചു ദിവസം വേണ്ടി വന്നുവെന്നും നായക് പറഞ്ഞു. ഭഗവാൻ ജഗന്നാഥന്റെ 'ഗജാനന ബേശ'യുടെ ഒരു ചെറിയ മാതൃകയും ഒഡീഷ സ്വദേശിയായ ഈ കലാകാരൻ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്.


   ജഗന്നാഥ ക്ഷേത്രത്തിൽ സ്‌നാന പൂർണിമയ്‌ക്കായുള്ള വിഗ്രഹം നിർമ്മിക്കുന്നതിന്‌ നായക് 1,475 ഐസ്‌ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ചിരുന്നു. 30 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയുമുള്ള മാതൃകാ വിഗ്രഹം പൂർത്തിയാക്കാൻ നായക്കിന്‌ 15 ദിവസമാണ്‌ വേണ്ടി വന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്നാന പൂർണിമ ചടങ്ങുകൾ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ആഘോഷിച്ചത്. ജഗന്നാഥന്റെ രഥയാത്ര എല്ലാ വർഷവും ഒഡീഷയിലുടനീളം അത്യാഘോഷപൂർവ്വം നടത്തുന്ന ഉത്സവമാണ്. എന്നാൽ തീവ്രമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയ്ക്കിടയിലും ഒഡീഷ സംസ്ഥാന സർക്കാർ പുരി ജഗന്നാഥ ക്ഷേത്രത്തിൽ മാത്രം കോവിഡ്-19 പ്രോട്ടോക്കോളുകളനുസരിച്ച് രഥയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് മാത്രമാണ്‌ സംസ്ഥാന സർക്കാർ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുവദിച്ചിരിക്കുന്നത്.

   ഇതേത്തുടർന്ന്, സംസ്ഥാനത്ത് ഉടനീളം രഥയാത്രയ്ക്ക് അനുമതി നൽകാത്ത ഒഡീഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ 'ഇത് മതപരമായ അവകാശങ്ങൾക്കു വിരുദ്ധമാണെന്ന്'കാണിച്ച് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഒഡീഷയിലുടനീളം രഥയാത്ര നടത്താൻ അനുമതി തേടി സമർപ്പിക്കപ്പെട്ട ഹർജികൾ ജൂലൈ 6 ന് സുപ്രീംകോടതി തള്ളി. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ജഗന്നാഥ ക്ഷേത്രങ്ങളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്കാലം കഴിയില്ലെന്ന് ഒഡീഷ സർക്കാർ ബെഞ്ച് തലവൻ, ചീഫ് ജസ്റ്റിസ് എൻവി രമണയെ അറിയിക്കുകയും ചെയ്തു.
   Published by:Rajesh V
   First published: