കോവിഡ് മഹാമാരി നമ്മുടെ ജീവിത്തെ ആകെ താറുമാറാക്കി കൊണ്ടിരിക്കുകയാണ്. വൈറസിനെതിരെയുള്ള ഒരേയൊരു സംരക്ഷണമായി ആരോഗ്യ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും നിര്‍ദ്ദേശിച്ചിരിക്കുന്നത് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുക എന്നതാണ്. വാക്സിനേഷന് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈറസിനെ ഉടന്‍ തോല്‍പ്പിക്കാനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കോവിഡ് -19 വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാന് സര്‍ക്കാറുകളും വിവിധ സംഘടനകളും അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍, ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള ഒരു കലാകാരന് കോവിഡ് -19 പ്രോട്ടോക്കോളുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഒരു കലാസൃഷ്ടിയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഗണേശോത്സവത്തിന് മുന്നോടിയായി, ദക്ഷേഷ് ജംഗിദ് എന്ന കലാകാരന് പരിസ്ഥിതി സൗഹൃദമായ ഒരു ഗണപതി വിഗ്രഹമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വാക്സിന് ബോട്ടിലില്‍ ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് ജംഗിദ് നിര്മ്മിരിക്കുന്നത്. സമീപം ഒരു സിറിഞ്ചും കൈകളില്‍ ഒരു മാസ്ക്കും ഉണ്ട്. 2.5 അടി ഉയരമുള്ള വിഗ്രഹത്തില്‍ കോവിഡ് മുന്നണി പോരാളികളെയും കാണാം.
ഹിന്ദു ചാന്ദ്ര മാസമായ ഭദ്രപദത്തിന്റെ നാലാം ദിവസം ആരംഭിക്കുന്ന പത്ത് ദിവസത്തെ ഉത്സവമാണ് ഗണേഷ് ചതുര്‍ത്ഥി. ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് ഉത്സവം ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് ഗണപതി ഭഗവാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പരിസ്ഥിതി സൗഹൃദ ഗണേശ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഇത്തവണ കോവിഡ് -19 പ്രോട്ടോക്കോളുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമുള്ള ഒരു ഉപകരണമായി ഈ വിഗ്രഹങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ വിഗ്രഹത്തിന് പിന്നിലെ ആശയത്തെക്കുറിച്ച് സംസാരിച്ച ജംഗിദ് പറഞ്ഞു.
പ്രതീക്ഷിക്കുന്ന വൈറസിന്റെ മൂന്നാം തരംഗം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകള്‍ ഗണേശോത്സവം ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ആളുകള്‍ ചേര്‍ന്നാണ് ഈ വിഗ്രഹം തയ്യാറാക്കിയത്. ആകെ രണ്ട് ദിവസമാണ് നിര്‍മ്മാണത്തിനായി എടുത്തത്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്. കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത വര്‍ഷം പകുതിയോടെ നല്കി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഇന്ന് മുതല്‍ 31വരെ വാക്സിനേഷന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുക വാക്സിനേഷന് യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.