HOME » NEWS » Buzz » ARTISTS IN DENMARK WITH THE TALLEST SANDCASTLE IN THE WORLD JK

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽ കോട്ടയുമായി ഡെൻമാർക്കിലെ കലാകാരന്മാര്‍

ആകെ 4,860 ടണ്‍ മണല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മണല്‍കോട്ട ഒരു പിരമിഡിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സങ്കീര്‍ണ്ണമായ ഘടനയോടുകൂടിയുള്ളതാണ്

News18 Malayalam | news18-malayalam
Updated: July 12, 2021, 4:58 PM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽ കോട്ടയുമായി ഡെൻമാർക്കിലെ കലാകാരന്മാര്‍
Image Credits: Shutterstock/Representative
  • Share this:
ഡെന്‍മാര്‍ക്കിലെ ചെറിയ തീരദേശ പട്ടണമായ ബ്ലോക്കസില്‍, 5,000 ടണ്‍ ഭാരവും 20 മീറ്ററിലധികം ഉയരവുമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ കോട്ട നിര്‍മ്മിച്ചതായി അത് രൂപകല്പന നടത്തിയ കലാകാരന്മാര്‍ അറിയിച്ചു. ഗിന്നസ് റെക്കോഡ് പ്രകാരം 2019ല്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന ജര്‍മ്മനിയില്‍ നിര്‍മ്മിച്ച 17,66 മീറ്റര്‍ ഉയരമുള്ള മണല്‍കോട്ടയെക്കാളും മൂന്നു മീറ്ററില്‍ കൂടുതല്‍ 21.16 മീറ്റര്‍ (69.4അടി) ഉയരമുള്ളതാണ് ഇത്.

ആകെ 4,860 ടണ്‍ മണല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മണല്‍കോട്ട ഒരു പിരമിഡിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സങ്കീര്‍ണ്ണമായ ഘടനയോടുകൂടിയുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച മണല്‍കോട്ടയുണ്ടാക്കുന്ന 30 ശില്പികളുടെ സഹായത്തോടെ പണിയാരംഭിച്ച നിര്‍മ്മാതാവ് ഡച്ച്മാന്‍ വില്‍ഫ്രഡ് സ്റ്റിജര്‍, ലോകമെമ്പാടുമായി വ്യാപിച്ച കൊറോണ വൈറസിന്റെ ശക്തിയെ പ്രതിനിധീകരിക്കാനാണ് ഈ കോട്ടയിലൂടെ ആഗ്രഹിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനുശേഷം ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ അവരുടെ സര്‍ഗ്ഗവൈഭവം പ്രദര്‍ശിപ്പിക്കാന്‍ അവസരമില്ലാതെ വീടുകളിലൊതുങ്ങുന്നതിനെയും പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് തങ്ങളുടെ ഈ കലാസൃഷ്ടിയിലൂടെ ഈ കലാകാരന്മാര്‍ ചെയ്യുന്നത്.

Also Read-Viral video | കശ്മീരിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ നദി മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ

മണല്‍ കോട്ടയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കിരീടധാരിയായ കോവിഡ് വൈറസിന്റെ മാതൃകയാണ്.

''ലോകത്തെല്ലായിടത്തുമുള്ള ജനജീവിതത്തെ ഈ വൈറസാണ് ഇപ്പോള്‍ ഭരിക്കുന്നത്,'' സ്റ്റിജര്‍ പറഞ്ഞു. ''നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇതാണ് നിങ്ങളോട് പറയുന്നത്. നിങ്ങളുടെ കുടുംബത്തില്‍ നിന്ന് അകന്നുനില്‍ക്കാനും മനോഹരമായ മറ്റു പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇത് നിങ്ങളോട് പറയുന്നു. മറ്റൊരു പ്രവര്‍ത്തനങ്ങളും ചെയ്യാതെ വീട്ടില്‍ത്തന്നെ തുടരാനാണ് അത് നിങ്ങളോട് പറയുന്നത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകത്തെ കോവിഡ് അടക്കിഭരിക്കുന്നുവെന്നും എല്ലാം വൈറസ്സിന്റെ നിയന്ത്രണത്തിലാണെന്നും ലോകത്തെ ഓര്‍മ്മിപ്പിക്കുകയും അതിലൂടെ ഈ കലാകാരന്മാര്‍ മുന്‍ കരുതലുകള്‍ കൈക്കൊള്ളണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്.

കോട്ടയുണ്ടാക്കാന്‍ ഉപയോഗിച്ച മണലില്‍ ഏകദേശം 10 ശതമാനം കളിമണ്ണ് ചേര്‍ത്തത് ഈ നിര്‍മ്മിതിയെ കൂടുതല്‍ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. ശരത്കാലവും, ശൈത്യകാലവും. കാറ്റുള്ളതുമായ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഇതില്‍ പശയും പ്രയോഗിച്ചിട്ടുണ്ട്.

Also Read-റോഡിലെ കുഴികളടക്കാൻ സ്വന്തം കീശയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച പോലീസുകാരൻ

വിന്‍ഡ്സര്‍ഫിംഗ്, കൈറ്റ് സര്‍ഫിംഗ്, ബീച്ച് ഹൗസുകള്‍, മത്സ്യങ്ങള്‍, ലൈറ്റുഹൗസുകള്‍ എന്നിവ പോലുള്ള പ്രാദേശിക സവിശേഷതകളും മണല്‍കോട്ടയില്‍ ഉള്‍പ്പെടുത്തിയത് കണ്ട് ബ്ലോക്കസിലെ തദ്ദേശവാസികളും ആഹ്ലാദവാന്മാരാണ്.

ഡെന്‍മാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ബ്ലോക്കസ് ബീച്ച്. ഇവിടത്തെ തൂവെള്ളനിറത്തിലുള്ളതും മണല്‍ നിറഞ്ഞതുമായ ബീച്ചില്‍ കുളിക്കുന്നത് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. വാസ്തവത്തില്‍ സണ്‍ബാത്ത് ഇഷ്ടപ്പെടുന്ന വിദേശ സഞ്ചാരികളുടെ പറുദീസയാണ് ബ്ലോക്കസ് ബീച്ച്.

ശൈത്യകാലത്ത് കനത്ത മഞ്ഞ് വീഴുന്നതുവരെ ഈ മണല്‍ കോട്ട തകരാതെ നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് വരെ ഇത് നിലനില്‍ക്കുമെന്നാണ് കരുതുന്നത്.
Published by: Jayesh Krishnan
First published: July 12, 2021, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories