• HOME
 • »
 • NEWS
 • »
 • buzz
 • »
 • Twiter | ട്വിറ്ററിലെ ജോലിക്കോ,സാലഡിലെ ലെറ്റൂസിനോ? ഏതിനാണ് ആയുസ് കൂടുതല്‍? ട്രോളുമായി ട്വിറ്റര്‍ ജീവനക്കാരന്‍

Twiter | ട്വിറ്ററിലെ ജോലിക്കോ,സാലഡിലെ ലെറ്റൂസിനോ? ഏതിനാണ് ആയുസ് കൂടുതല്‍? ട്രോളുമായി ട്വിറ്റര്‍ ജീവനക്കാരന്‍

ഒരു ട്വിറ്റര്‍ ജീവനക്കാരന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

 • Share this:
  യുകെ പ്രധാനമന്ത്രി ലിസ് ട്രസ് അധികാരമേറ്റ് 45-ാം ദിവസം രാജിവെച്ചതിനു പിന്നാലെ വൈറലായ Liz Truss VS lettuce എന്ന ട്വീറ്റ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ദിവസങ്ങളോളം സമൂഹ മാധ്യമങ്ങൾക്ക് പന്താടാനുള്ള ഒരു ഇരയായിരുന്നു ലിസ് ട്രസ്. ഇപ്പോള്‍ ലിസ് ട്രസിന് പകരം Twitter employee VS The Lettuce ആണ് ട്വിറ്ററില്‍ നിറഞ്ഞാടുന്നത്. കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. ഇലോണ്‍ മസ്‌ക് (elon musk) ട്വിറ്റര്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ തുടങ്ങയതിനു പിന്നാലെയാണ് ഈ ട്രോൾ പ്രത്യക്ഷപ്പെട്ടത്.

  ഒരു ട്വിറ്റര്‍ ജീവനക്കാരന്‍ (twitter employee) പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ലെറ്റൂസിന്റെയും (lettuce) ട്വിറ്റര്‍ ലോഗോയുടെയും ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഏതാണ് കൂടുതല്‍ കാലം നിലനില്‍ക്കുക എന്ന ചോദ്യവും അദ്ദേഹം പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.

  Also Read- മസ്കിന്റെയും ഇന്ത്യയുടെയും വേരിഫിക്കേഷൻ നയങ്ങളിലെ വ്യത്യാസം; ഇവിടെ എല്ലാം സൗജന്യം!

  34,000 ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്. രസകരമായ പ്രതികരണങ്ങളുമായി നെറ്റിസണ്‍സും രംഗത്തെത്തി. ഇത് ബ്രിട്ടനിലുള്ളവര്‍ക്കേ മനസിലാകൂ എന്നും യുഎസില്‍ ഉള്ളവര്‍ക്ക് മനസ്സിലാകാന്‍ സ്‌കരാമുച്ചി ഉപയോഗിച്ചാല്‍ മതിയെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സമയത്തിന് മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കാനാകൂവെന്ന് മറ്റൊരു ഉപയോക്താവും കമന്റ് ചെയ്തു.


  ട്വിറ്ററിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി തൊഴിലാളികളുടെ പിരിച്ചുവിടലുമായി മുന്നോട്ടുപോകും എന്നായിരുന്നു ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നത്. വര്‍ക്കം ഫ്രം എനിവേര്‍ പോളിസി മസ്‌ക് പിന്‍വലിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read- മസ്ക് പണി തുടങ്ങി; ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ

  അടുത്തിടെ, ട്വിറ്റര്‍ ആസ്ഥാനത്ത് ഒരു ജീവനക്കാരന്‍ കിടന്നുറങ്ങുന്ന ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യാനും സമയപരിധിക്കുള്ളില്‍ ജോലി പൂര്‍ത്തിയാക്കാനും മസ്‌ക് ജീവനക്കാരെ നിര്‍ബന്ധിക്കുന്നുണ്ടെന്നാണ് അതില്‍ പറഞ്ഞിരുന്നത്.

  നേരത്തെ, പിരിച്ചുവിടല്‍ നടപടി വെള്ളിയാഴ്ച ആരംഭിക്കുമെന്നും അന്ന് ജോലിയില്‍ പ്രവേശിക്കരുതെന്നുമായിരുന്നു ജീവനക്കാര്‍ക്ക് ലഭിച്ച ഇ മെയിലില്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിരിച്ചുവിടുന്നവരുടെ മൊത്തത്തിലുള്ള എണ്ണം ഇമെയിലില്‍ സൂചിപ്പിച്ചിരുന്നില്ല. ജീവനക്കാരുടെ ബാഡ്ജുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ടെസ്ലയിലെയും സ്പേസ് എക്സിലെയും അടുത്ത സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പിരിച്ചുവിടല്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി ഇലോണ്‍ മസ്‌ക് കൈകോര്‍ത്തതായി പറയപ്പെടുന്നു. 3,738 ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയുണ്ടെന്നാണ് വിവരം.

  അതേസമയം, ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാന്‍ പണം നല്‍കണമെന്ന ഇലോണ്‍ മസ്‌കിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനായി പ്രതിമാസം എട്ട് ഡോളര്‍ (ഏകദേശം 660 ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് മസ്‌ക് അറിയിച്ചിരുന്നത്. ട്വിറ്ററിന്റെ പുതിയ മോഡല്‍ അതിന്റെ ഉപയോക്താക്കള്‍ക്കാണ് ഗുണം ചെയ്യുകയെന്നും കമ്പനി പറയുന്നു. സ്ഥിരമായി ട്വിറ്റര്‍ ഉപയോഗിക്കുന്ന, ഈ പ്ലാറ്റ്‌ഫോമിനെ ഗൗരവമായി കാണുന്ന ഉപയോക്താക്കളില്‍ നിന്ന് താരതമ്യേന ചെറിയ തുക ഈടാക്കുന്നതിലൂടെ, അവരുടെ ഉള്ളടക്കത്തിന് പ്രതിഫലം നല്‍കി ഉപയോക്താക്കളെ സഹായിക്കാന്‍ ട്വിറ്ററിന് കഴിയുമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
  Published by:Naseeba TC
  First published: