• HOME
  • »
  • NEWS
  • »
  • buzz
  • »
  • Pool Party | ചൂട് താങ്ങാനാകുന്നില്ല; ജീവനക്കാരെ കൂളാക്കാൻ 'പൂള്‍ പാര്‍ട്ടി' നടത്തി കമ്പനി ഉടമ

Pool Party | ചൂട് താങ്ങാനാകുന്നില്ല; ജീവനക്കാരെ കൂളാക്കാൻ 'പൂള്‍ പാര്‍ട്ടി' നടത്തി കമ്പനി ഉടമ

യുകെയിൽ കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷേ, ഓഫീസില്‍ പോകാനും മറ്റ് ജോലികള്‍ക്കുമായി പുറത്തിറങ്ങിയേ പറ്റൂ.

  • Last Updated :
  • Share this:
    താങ്ങാവുന്നതിലും അധികം ചൂടാണ് (heat) ലോകത്തിന്റെ പലഭാഗത്തും ഇപ്പോഴുള്ളത്. ചൂടുകാലത്ത് വീടിന് (house) പുറത്ത് ഇറങ്ങേണ്ടി വരുന്നത് ആളുകളെ(people)ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

    ചൂട് കൊണ്ട് പൊറുതിമുട്ടിയ തന്റെ ജോലിക്കാരെ ഒന്ന് കൂളാക്കാന്‍ 'പൂള്‍ പാര്‍ട്ടി' സംഘടിപ്പിച്ചിരിക്കുകയാണ് യുകെയിലെ ഒരു കമ്പനി തലവന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി അഭിനന്ദനങ്ങളാണ് ഈ ഐഡിയയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. വെറും പാര്‍ട്ടി മാത്രമല്ല, ഒരു ദിവസത്തെ ശമ്പളം കൂടി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

    യുകെയിൽ കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷേ, ഓഫീസില്‍ പോകാനും മറ്റ് ജോലികള്‍ക്കുമായി പുറത്തിറങ്ങിയേ പറ്റൂ. സംഗതി രൂക്ഷമായിതോടെയാണ് യുകെയിലെ ഒരു കമ്പനി മേധാവി ജോലിക്കാര്‍ക്ക് പൂള്‍ പാര്‍ട്ടി നടത്തിയത്. ഇന്റര്‍നെറ്റില്‍ ഈ പാര്‍ട്ടിയുടെ വീഡിയോകളും ഫോട്ടോകളും വൈറലാണ്. തങ്ങള്‍ക്കും ഇതുപോലെ ഒരു ബോസ് ഉണ്ടായിരുന്നെങ്കില്‍ എന്നാണ് നിരവധി പേര്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

    സ്റ്റുവേര്‍ട്ട് ഹാറ്റ്‌സണ്‍ എന്ന ആളാണ് ഒരു ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിക്കൊണ്ട് പാര്‍ട്ടി ഒരുക്കിയത്. ഒപ്പം നല്ല കിടിലന്‍ വിരുന്നും കമ്പനി വക ഉണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ഇതെല്ലാം വലിയ സര്‍പ്രൈസായിരുന്നു.

    ചില കളികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രണ്ട് വലിയ കുളങ്ങളിലായാണ് കളികള്‍ നടത്തിയത്. സൗജന്യ ഭക്ഷണവും ബിയറും എല്ലാം പൂള്‍ പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. ജോലിക്കാരില്‍ ഒരാള്‍ ടിക്ക്‌ടോക്കില്‍ പങ്കുവെച്ച പാര്‍ട്ടിയുടെ വീഡിയോ ആണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്. ഓഫീസില്‍ ഇത്തരത്തിലൊരു അവധി ദിവസം തങ്ങള്‍ പ്രതീക്ഷിച്ചതേയില്ല എന്നായിരുന്നു പല ജീവനക്കാരും പ്രതികരിച്ചത്.

    അതേസമയം, പടിഞ്ഞാറന്‍ യൂറോപ്പിനെ ഞെരുക്കിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗം കുറഞ്ഞത് 2060 വരെയെങ്കിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയത്. അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരംഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

    കാലാവസ്ഥ സന്തുലിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്കിടെയും 2060 വരെയെങ്കിലും ഇത്തരം ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുമെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് മുന്നറിയിപ്പ് നല്‍കി. ''കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങള്‍ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ'', പെറ്റെരി താലസ് ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.'' കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2060 ഓടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരംഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Amal Surendran
    First published: