'ഒരു സങ്കീർത്തനം പോലെ' നോവല്‍ പിറന്നിട്ട് 25 വർഷം

എഴുത്തുകാരനും, പ്രസാധകനും തമ്മിലുള്ള അപൂർവ്വ ബന്ധത്തിൻറെ കഥ

news18-malayalam
Updated: November 4, 2019, 7:57 PM IST
'ഒരു സങ്കീർത്തനം പോലെ' നോവല്‍ പിറന്നിട്ട്  25 വർഷം
പെരുമ്പടവം ശ്രീധരൻ, ആശ്രാമം ഭാസി
  • Share this:
ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ വിറ്റഴിച്ച നോവൽ. റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയോവിസ്‌കിയുടെ ജീവിതം പറയുന്ന മലയാളം നോവല്‍. പ്രത്യേകതകൾ ഏറെയാണ് 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന് പറയാനുള്ളത്.

നോവലിന്റെ ആദ്യ പതിപ്പ് ഇറങ്ങിയിട്ട് കാൽനൂറ്റാണ്ട് തികയുകയാണ്. ഒപ്പം സങ്കീര്‍ത്തനം പബ്ലിക്കേഷൻസ് എന്ന പുസ്തക പ്രസാധക കമ്പനിയ്ക്കും 25 വർഷം തികയുകയാണ്. എഴുത്തുകാരനും പ്രസാധകനും തമ്മിലുള്ള അപൂർവ്വ ബന്ധത്തിന്‍റെ കഥകൂടിയാണ് 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന് പറയാനുള്ളത്.

കൊല്ലം ജില്ലയിൽ പാരമ്പര്യമായി കൈമാറിയ ലഭിച്ച ഓട്ട് കമ്പനി നടത്തുന്നതിപ്പോന്നിരുന്ന ചെറുപ്പക്കാരൻ പ്രസാധകനായ ആശ്രാമം ഭാസിയായ കഥ.

ആ കഥ ഇങ്ങനെ - 1993 ലാണ് സംഭവം

പാരമ്പര്യ വ്യവസായത്തിനൊപ്പം അത്യാവശ്യം വായനയും ഉണ്ടായിരുന്നു ഭാസിയ്ക്ക്. അങ്ങനെ ജനയുഗത്തിൽ അച്ചടിച്ചു വന്ന പെരുമ്പടവത്തിന്റെ കഥ വായിച്ച ചെറുപ്പക്കാരൻ കഥാകൃത്തിന് കത്തെഴുതി. കത്തെഴുത്ത് ഇരുവരെയും സുഹൃത്തുക്കളായി.

ഇതിനിടെ പെരുമ്പടവം ആദ്യ നോവൽ എഴുതി പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളെയും, ഗുരുക്കൻമാരെയും എല്ലാം കാണിച്ച് പ്രസിദ്ധീകരിക്കാൻ തയ്യാറാക്കി സൂക്ഷിച്ചു വച്ചു.

നോവൽ എഴുതുന്ന സമയത്ത് എൻ.ബി.എസ്. പബ്ലിക്കേഷനായിരുന്നു പെരുമ്പടവത്തിന്റെ പുസ്തകങ്ങൾ ഇറക്കിയിരുന്നത്. എൻ.ബി.എസി.ന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു പെരുമ്പടവം. ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വന്തം പുസ്തകം മാത്രമിറക്കുന്നു എന്ന ആരോപണം ഉയർന്നതിനാൽ നോവൽ മറ്റൊരു പബ്ലിക്കേഷന് കൊടുക്കാനായിരുന്നു ആലോചന.

അപ്പോഴാണ് കൊല്ലത്ത് നിന്ന് ഭാസി പെരുമ്പടവത്തെ കാണാനെത്തുന്നത്. തിരികെ പോകാൻ നേരമാണ് നോവൽ ഒരു പബ്ലിക്കേഷന്റെ വിലാസം എഴുതി സൂക്ഷിച്ചിരിക്കുന്നത് കാണുന്നത്. സ്വയം അച്ചടിച്ച ശേഷം എൻ.ബി.എസ്. വഴി വിൽപന നടത്തിക്കൂടെ എന്ന് ഭാസി ചോദിച്ചു. അതിനുള്ള പണം കൈയ്യിലില്ലെന്ന് ഭാസിയോട് എഴുത്തുകാരൻ പറഞ്ഞു. ഞാൻ അച്ചടിച്ച് നൽകാമെന്ന് ഭാസി. ആദ്യം ഭാസിയെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ പരീക്ഷിക്കാൻ പെരുമ്പടവം തീരുമാനിച്ചു.

ആദ്യം 3000 കോപ്പി അച്ചടിച്ചു. രണ്ട് മാസം കൊണ്ട് വിറ്റ് തീർത്തു. പിന്നീട് അയ്യായിരവും, ഏഴായിരവും കോപ്പി അടിച്ച്. എല്ലാം പെട്ടന്ന് വിറ്റ് പോയി. ഇതോടെയാണ് സ്വയം വിറ്റഴിച്ചുകൂടെ എന്ന ആലോചന ഉയരുന്നത്. അങ്ങനെ നോവലിന്റെ പേര് തന്നെ പബ്ലിക്കേഷന് നല്‍കി. സങ്കീർത്തനം പബ്ലിക്കേഷൻ എന്ന പേരിൽ പുസ്തക വിതരണവും ആരംഭിച്ചു. വ്യവസായി ആകേണ്ട ഭാസി, ആശ്രാമം ഭാസി എന്ന പ്രസാധകനുമായി.

25 വർഷത്തിനിപ്പുറം 'ഒരു സങ്കീർത്തനം പോലെ' എന്ന നേവലിന് 112 പതിപ്പുകളിറങ്ങിക്കഴിഞ്ഞു. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന് പിന്നാലെ പെരുമ്പടവം എഴുതിയ എല്ലാ പുസ്തകങ്ങളും സങ്കീർത്തനം പബ്ലിക്കേഷൻസ് തന്നെ പ്രസിദ്ധീകരിച്ചു. പെരുമ്പടവത്തിന്‍റെ 60 പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. കൂടാതെ മറ്റ് എഴുത്തുകാരുടെത് ഉൾപ്പെടെ 300 ലധികം പുസ്തകങ്ങളും സങ്കീർത്തനത്തിന്റെ പേരിൽ ഇറങ്ങിക്കഴിഞ്ഞു.

First published: November 4, 2019, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading