• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി; ട്വീറ്ററിൽ മീമുകളുടെ പ്രവാഹം

ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി; ട്വീറ്ററിൽ മീമുകളുടെ പ്രവാഹം

ട്വിറ്ററിൽ ട്രെന്റിങ്ങായി #whatsappdown ഹാഷ്ടാഗ്

  • Share this:
മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഡൗൺ ആയതോടെ ട്വിറ്ററിൽ മീമുകൾ നിറയുകയാണ്. ഉച്ചയ്ക്ക് 12.30 ഓട‌െയാണ് വാട്സ്ആപ്പ് സേവനങ്ങൾ തടസ്സം നേരിട്ടത്. വാട്സ്ആപ്പിന് തടസ്സം നേരിട്ടിരിക്കുകയാണെന്നും എത്രയും വേഗം സേവനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നുമാണ് മെറ്റാ വക്താവ് അറിയിച്ചിരിക്കുന്നത്.


ട്വിറ്ററിൽ #whatsappdown എന്ന ഹാഷ്ടാഗ് ഇതിനകം ട്രെന്റിങ്ങാണ്. വാട്സ്ആപ്പ് ഡൗൺ ആയതാണോ എന്ന് ഉറപ്പിക്കാൻ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളായ ട്വിറ്ററും ഫെയ്സ്ബുക്കുമൊക്കെയാണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്.


പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്.


ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.
Published by:Naseeba TC
First published: