ലതാ മങ്കേഷ്കറിന്റെ (Lata Mangeshkar) വിയോഗവുമായി രാജ്യം മുഴുവൻ ഇപ്പോഴും താതാത്മ്യം പ്രാപിച്ചിട്ടില്ല. അസുഖത്തെ തുടർന്ന് ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8.12 നായിരുന്നു മെലഡി രാജ്ഞിയുടെ മരണം. ലതയുടെ സഹോദരിയും ഇതിഹാസ ഗായികയുമായ ആശ ഭോസ്ലെ ഒരു ബാല്യകാല ഫോട്ടോയിലൂടെ തന്റെ സഹോദരിയെ ഓർമ്മിക്കാൻ ഇൻസ്റ്റഗ്രാമിൽ എത്തി. കുട്ടിയായ ആശ മേശപ്പുറത്ത് ഇരിക്കുന്നതും, ലത അനുജത്തിയുടെ അരികിൽ നിൽക്കുന്നതും കാണാം.
ഫോട്ടോ കണ്ട് ആരാധകർ അത്യധികം വികാരഭരിതരായി എന്ന് പറയേണ്ടതില്ലല്ലോ. കമന്റ് വിഭാഗത്തിൽ, ഈ പ്രയാസകരമായ സമയങ്ങളിൽ അവർക്ക് ഒപ്പമുണ്ടാകും എന്ന് ആരാധകർ ഉറപ്പുനൽകുകയും ലതാ മങ്കേഷ്കറിനെ അനുസ്മരിക്കുകയും ചെയ്തുകൊണ്ട് പലരുമെത്തി.
ഞായറാഴ്ച രാത്രി മുംബൈയിലെ ശിവജി പാർക്കിൽ ലതാ മങ്കേഷ്കറിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.
ഇൻഡോറിൽ ജനിച്ച മങ്കേഷ്കർ തലമുറകളോളം സ്ക്രീനിൽ തിളങ്ങിയ താരങ്ങളുടെ ശബ്ദമായി തുടർന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ കരിയർ ആരംഭിച്ച അവർ, ഏഴ് ദശാബ്ദക്കാലത്തെ സംഗീത ജീവിതത്തിൽ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
1948-ൽ മജ്ബൂർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മങ്കേഷ്കറുടെ കരിയറിലെ ആദ്യ വഴിത്തിരിവായ ഗാനമായ ദിൽ മേരാ തോഡ... അടുത്ത വർഷം, 1949-ൽ, മധുബാല അഭിനയിച്ച മഹലിൽ നിന്നുള്ള 'ആയേഗ ആനേവാല' എന്ന ട്രാക്കിലൂടെ ലതാ മങ്കേഷ്കർ വൻ ജനപ്രീതി നേടി. ഇതിനുശേഷം, ഇന്ത്യൻ സിനിമാ-സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായികയായി മാറിയ മങ്കേഷ്കറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
അന്തരിച്ച ചലച്ചിത്രകാരൻ യാഷ് ചോപ്ര സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ 'വീർ സാറ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അവസാനത്തെ പൂർണ്ണ ആൽബം. ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി 2021 മാർച്ച് 30-ന് പുറത്തിറങ്ങിയ ‘സൗഗന്ധ് മുജേ ഈസ് മിട്ടി കി’ ആയിരുന്നു മങ്കേഷ്കറിന്റെ അവസാന ഗാനം. 2001-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചു.
പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയ്ക്ക് പുറമെ ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലതാ മങ്കേഷ്ക്കറിന് ലഭിച്ചിട്ടുണ്ട്.
Summary: Singer Asha Bhosle posted a throwback picture with elder sister Lata Mangeshkar from their childhood. Lata breathed her last in Mumbai as her health condition worsened after testing positive for Covid 19 ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.