നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ കൂടുതൽ വേദനയാകും': വൈറലായി ഒരു കുറിപ്പ്

  'അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ കൂടുതൽ വേദനയാകും': വൈറലായി ഒരു കുറിപ്പ്

  "മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാർഗോ വിമാനത്തിൽ അയക്കുന്നത് വരെ എൻെറ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു."

  Ashraf Thamarassery

  Ashraf Thamarassery

  • Share this:
   മരണം എപ്പോഴും വേദന തന്നെയാണ്..  മരണം എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും മനസ് മരവിച്ച് പോകുന്ന അവസ്ഥയാണ്. എന്നാൽ ദിവസവും മരണങ്ങളുമായും മൃതദേഹങ്ങളുമായും ഇടപെടുന്നവരുടെ അവസ്ഥ ഓര്‍ത്തിട്ടുണ്ടോ. ഗൾഫിലെ സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശ്ശേരിയാണ് തന്റെ ഉള്ളുലച്ച അത്തരമൊരു അവസ്ഥ പങ്കു വയ്ക്കുന്നത്.
   You may also like:ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു: യുപിയില്‍ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം [NEWS]രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധ; ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് കെജ്രിവാൾ [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]

   ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് സജീവമായി പ്രവർത്തിക്കുന്നവരിലൊരാളാണ് അഷ്റഫ്.. ഈ കോവിഡ് കാലത്തും അദ്ദേഹത്തിന് തിരക്കൊഴിയുന്നില്ല.. ഇത്തരത്തിൽ ഒരു മൃതദേഹം കയറ്റി അയക്കുന്നതിനിടെ മനസ് മരവിപ്പിച്ച ഒരനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

   കുറിപ്പ് വായിക്കാം:

   ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിൽ അയച്ചത്,ചില ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകൾ ഉണ്ടാകാറുണ്ട് ,ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തിൽ ഒന്ന് അറിയാതെ എൻെറ കണ്ണ് നിറച്ച ഒരു അപരിചിതൻേതായിരുന്നു.ഈ കാര്യം ഇവിടെ പറയുന്നതിന് മുൻപ്,ഒരു പഴയ അനുഭവം ഇവിടെ പങ്ക് വെക്കാം.വർഷങ്ങൾക്ക് മുന്പ് അജ്മാൻ മാർക്കറ്റിൽ ഞാനും കുടുംബം മീൻ വാങ്ങാനായി ചെന്നപ്പോൾ തൃശൂർ സ്വദേശിയായ ഒരാൾ എൻെറയടുത്ത് ഓടി വന്ന് കുശലാന്വേഷണം നടത്തുകയും,ഞാൻ ചെയ്യുന്നകാര്യങ്ങളെ കുറിച്ച് ഒരുപാട് വാചാലാനവുകയും ചെയ്തു.സലാം പറഞ്ഞ് മടങ്ങാൻ നേരം, എൻെറ mobile നമ്പർ ചോദിച്ച് വാങ്ങുകയും,ആർക്കാണ്, എപ്പോഴാണ് അക്ഷറഫ് ഭായിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല.ആവശ്യക്കാർ ചോദിക്കുമ്പോൾ കൊടുക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിൻെറ മൊബെലിൽ എൻെറ നമ്പർ Save ചെയ്യുകയും ചെയ്തു. മാർക്കറ്റുകളിലും മറ്റും പുറത്ത് പോകുമ്പോൾ പരിചയക്കാരും അല്ലാത്തവരുമായി ഒരുപാട് പേർ വരുകയും സംസാരിക്കാറും ചെയ്യാറുണ്ട്,കൂടുതലും സാധാരണക്കാരായിരിക്കും,പരസ്പരം സഹായിക്കാൻ വേണ്ടി മൊബെൽ നമ്പർ വാങ്ങാറുണ്ട്, അത്രക്ക് മാത്രമെ കരുതിയുളളു. ആ ത്യശൂർക്കാരൻ മൊബെൽ നമ്പർ ചോദിച്ചപ്പോഴും.പിറ്റേന്ന് രാവിലെ എനിക്ക് ഒരു call വന്നത് ഒരാളുടെ മരണവാർത്ത അറിയിച്ചോണ്ടായിരുന്നു. ഞാൻ അവിടെ ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുന്ന ആളിൻെറ മുഖം ഞാൻ ഇന്നലെ കണ്ട ത്യശൂർ സദേശിയുടെതായിരുന്നു. പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സിൽ പറഞ്ഞുപോയ നിമിഷം.വളരെ നാളുകൾക്ക് മുന്പുളള ഈ അനുഭവം നിങ്ങളിൽ share ചെയ്യുമ്പോൾ സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച സംഭവിച്ചു.ചെന്നെ സ്വദേശി മണികണ്ഠൻെറ ഫോൺ കാൾ ആയിരുന്നു.നാട്ടിൽ പോകുവാൻ എന്തെങ്കിലും തരത്തിലുളള സാഹചര്യമുണ്ടോന്ന് അന്വേഷിച്ചോണ്ടായിരുന്നു അയാൾ വിളിച്ചത്.ഒരുപാട് മാനസിക വിഷമത്തിലായിരുന്നു അയാളെന്ന് എനിക്ക് മനസ്സിലായി,കുറച്ച് കൂടി ക്ഷമിക്കു,എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു.ആ ദിവസം തന്നെ രണ്ട് മൂന്ന് പ്രാവശൃം എന്നെ വീണ്ടും വിളിച്ചു.സമാധാധിപ്പിച്ചിട്ട് ഫോൺ വെയ്ക്കുകയും ചെയ്തു.പിറ്റേ ദിവസം ഞാൻ അറിയുന്നത്,മണികണ്ഠൻ ആത്മഹത്യ ചെയ്തുവെന്നാണ്.കുറച്ച് നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ.ചിലപ്പോൾ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ വേദന കൂടുതൽ നൽകും. മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാർഗോ വിമാനത്തിൽ അയക്കുന്നത് വരെ എൻെറ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു.   Published by:Asha Sulfiker
   First published: